Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാടിന്റെ സ്ഥിരം ചുമതല

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ്. നിലവിലെ കേരള ഗവർണറായ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു. ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥിനിൽ […]
Read more

പരിസ്ഥിതി ലോല മേഖലയുടെ മാപ്പിൽ അവ്യക്തത; വിമർശനവുമായി സിറോ മലബാർ സഭ

ഇടുക്കി: പരിസ്ഥിതി ലോല മേഖലയുടെ മാപ്പിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ. മാപ്പ് പ്രസിദ്ധീകരിച്ചത് ആരെ ബോധ്യപ്പെടുത്താനാണെന്ന് സഭാ വക്താവും പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാവുമായ ഡോ. ചാക്കോ കാളാംപറമ്പിൽ ചോദിച്ചു. മാപ്പ് പരിശോധിച്ച് സ്വന്തം കൃഷിയിടം പരിസ്ഥിതി ലോല മേഖലയിലാണോയെന്ന് കർഷകർക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ജില്ല അടിസ്ഥാനത്തിലാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. പകരം വില്ലേജ് അടിസ്ഥാനത്തിൽ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. മാപ്പിൽ വലിയ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിഭൂമി, വീട്, തോട്ടം എന്നിവ […]
Read more

കൊച്ചിയുടെ വാട്ടർ മെട്രോ വിദേശത്തേക്കും; വിയറ്റ്നാമിലും മലേഷ്യയിലും പ്രാരംഭ പഠനം തുടങ്ങി

കൊച്ചി: കേരളത്തിന്റെ വാട്ടർ മെട്രോ രാജ്യാന്തര തലത്തിലേക്ക് ചുവടുവയ്ക്കുന്നു. അനുമതികൾ ലഭിക്കുന്നതോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) മേൽനോട്ടത്തിൽ വിദേശ രാജ്യങ്ങളിലും വാട്ടർ മെട്രോ പദ്ധതികൾ യാഥാർഥ്യമാകും. വിയറ്റ്നാമിലും മലേഷ്യയിലും പദ്ധതിക്കായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. കോംഗോ, നൈജീരിയ, സൗദി അറേബ്യ, ഒമാൻ, സീഷെൽസ് എന്നീ രാജ്യങ്ങളും വാട്ടർ മെട്രോയിൽ താൽപര്യം പ്രകടിപ്പിച്ച് കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിയറ്റ്നാമിലെ മികോങ് നദിയിൽ വാട്ടർ മെട്രോ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ സാധ്യതാപഠനം പൂർത്തിയായി. […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. ഗർഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു മരണം. ഈ മാസം അഞ്ചിനാണ് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിന് ശസ്ത്രക്രിയ നടത്തി. ഒമ്പതിന് വാർഡിലേക്ക് മാറ്റിയെങ്കിലും അന്നുരാത്രി രക്തസ്രാവം, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. തുടർന്ന് പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അന്നുതന്നെ വീണ്ടും ശസ്ത്രക്രിയയും […]
Read more

CMRL–എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇഡി

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ രണ്ട് കേസുകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം. പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ (ഇസിഐആർ) രജിസ്റ്റർ ചെയ്യാനാണ് നീക്കം. വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. വിജിലൻസ് എഫ്‌ഐആറുകളുടെ പകർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട […]
Read more

ബേപ്പൂർ ഹാർബറിൽ വിഷവാതക ദുരന്തം; ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥിത്തൊഴിലാളിയും മരിച്ചു

കോഴിക്കോട്: അനധികൃത മത്സ്യബന്ധനം നടത്തി മടങ്ങിയെത്തുന്ന ബോട്ടുകളിൽനിന്ന് ദുർഗന്ധം വമിക്കുന്ന വളമത്സ്യങ്ങൾ നീക്കം ചെയ്യാൻ ഇറങ്ങുന്ന തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ അറയിലിറങ്ങിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥിത്തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ സച്ചിൻ ദാസാണ് ചികിത്സയിലിരിക്കെ മരിച്ചത്. ദാരുണമായ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും സമാനമായ രീതിയിൽ ടൺ കണക്കിന് ചെറുമത്സ്യങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. അധികൃതർ കൃത്യമായ പരിശോധന നടത്താത്തതാണ് ഇത്തരം […]
Read more

CMRL–എക്‌സാലോജിക് കേസ്: രണ്ട് എഫ്‌ഐആറുകളും പുറത്ത്; പിണറായി വിജയനും മുഹമ്മദ് റിയാസും ഒന്നാം പ്രതികൾ

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെയും പകർപ്പ് പുറത്ത്. കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും അനധികൃതമായി പണം സമ്പാദിച്ച് വിദേശത്തേക്ക് കടത്തിയെന്ന കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. വീണാ ടി. ഈ രണ്ട് കേസുകളിലും പ്രതിയാണ്. കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റമാണ് പിണറായി വിജയനെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തതായും എഫ്‌ഐആറിൽ ആരോപിക്കുന്നു. വീണയും സിഎംആർഎൽ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തി […]
Read more

കോട്ടയത്ത് കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ

കോട്ടയം: കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ കൊലപാതകം നടന്നത്. സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുനാളുകളായി സന്തോഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നില്ല താമസം. ഇടയ്ക്കിടെ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. വീട്ടിലെത്തുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസം വൈകിട്ടും വീട്ടിലെത്തിയ സന്തോഷ് ബഹളമുണ്ടാക്കുകയും […]
Read more

ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി കേരളം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി കേരളം. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം പാസായത്. പ്രമേയത്തിനെതിരെ ബി.ജെ.പി. എം.എൽ.എമാർ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ തലസ്ഥാനത്തെ എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടിയും സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്: എഫ്.ഐ.ആർ ഉത്തരവിനെതിരെ പിണറായിയുടെയും വീണയുടെയും അപ്പീൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ പിണറായി വിജയന്റെയും മകൾ ടി. വീണയുടെയും വാദങ്ങൾ പുറത്ത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം. ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയോ തങ്ങളുടെ വാദം കേൾക്കുകയോ ചെയ്തില്ലെന്നാണ് അപ്പീലിൽ പറയുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങൾ മുദ്രവെച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചത്. ഈ വിവരങ്ങൾ തങ്ങൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix