Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് MDMAയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ സ്വദേശി ഷാഫിൽ, നടുവട്ടം സ്വദേശി മുഹമ്മദ് നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയിൽ ലഹരിമാഫിയകൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

DYFI നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസ് നടപടിയെ വിമർശിച്ച് എം. ശിവപ്രസാദ്

കൊച്ചി: ഡൽഹി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിയെ വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രതിഷേധിച്ച വിദ്യാർഥികൾക്കും ജനനേതാക്കൾക്കുമെതിരെ ഡൽഹി പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച അദ്ദേഹം, ഇതിനെതിരെ പ്രതിഷേധിച്ചതിന് കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ പൊലീസിന് എന്തിനാണ് പൊള്ളുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അനുവദിക്കാത്ത സംഘപരിവാറിന്റെ ഡൽഹി പൊലീസ് മാതൃകയാണ് കേരളത്തിലെ യു.ഡി.എഫ് പൊലീസും പിന്തുടരുന്നതെന്ന് ശിവപ്രസാദ് […]
Read more

ചാലക്കുടിയിൽ 22കാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: ചാലക്കുടിയിൽ 22കാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പരിയാരം സ്വദേശിനി എമിൽഡ (22) ആണ് മരിച്ചത്. സംഭവത്തിൽ ചാലക്കുടി പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറാം തീയതിയാണ് എമിൽഡയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എമിൽഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ […]
Read more

ഏഴംകുളത്ത് DYFI–യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി

പത്തനംതിട്ട: അടൂർ ഏഴംകുളത്ത് ഡി.വൈ.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം നേതാവിന്റെ വാഹനം അടിച്ചുതകർത്തതാണ് പ്രധാന ആരോപണം. ഇന്നലെ രാത്രി 11 മണിയോടെ ഏഴംകുളത്താണ് സംഘർഷം ആരംഭിച്ചത്. പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട് എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിവിധയിടങ്ങളിൽ വീണ്ടും […]
Read more

ബി.ജെ.പി വിടുമെന്ന വാർത്തകൾ തള്ളി ആർ. ശ്രീലേഖ; പാർട്ടിയിൽ തുടരുമെന്ന് വ്യക്തമാക്കി

തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജിവെച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാന്ത്യം വരെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തയാണെന്നും അവർ വ്യക്തമാക്കി. പാർട്ടി വിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രീലേഖ പ്രതികരിച്ചു. സെപ്റ്റംബർ 30-ന് തിരുവനന്തപുരം മേയർക്ക് അയച്ച കത്തിനെക്കുറിച്ചും അവർ വിശദീകരിച്ചു. ശാസ്തമംഗലം വാർഡിലെ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത്, തകർന്ന റോഡുകൾ, […]
Read more

വള്ളിക്കുന്ന് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

മലപ്പുറം: വള്ളിക്കുന്ന് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിച്ചു. 16 വർഷമായി ജോലി ചെയ്തുവരുന്ന ശുചീകരണ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയിൽ ജോലി ചെയ്തിരുന്ന സ്ത്രീയെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ പഞ്ചായത്ത് അധികൃതർ തള്ളി. മെറിറ്റ് അടിസ്ഥാനത്തിലാണ് പുതിയ നിയമനങ്ങൾ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
Read more

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ ജനുവരിയിൽ

ആലപ്പുഴ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചൻ അടുത്ത വർഷം ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം തുടങ്ങുന്നതോടെ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ സ്വകാര്യ സംഘടനകളുടെ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അധികാരമേറ്റതിന് പിന്നാലെ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളിൽ ഇടത് യുവജന സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആശുപത്രി ക്യാമ്പസിനുള്ളിൽ കൊടിവെച്ച് ഭക്ഷണവിതരണം […]
Read more

കളമശ്ശേരി പീഡനക്കേസ്; അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ആലപ്പുഴ: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണെങ്കിലും ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണെന്ന് മന്ത്രി പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പെൺകുട്ടിയെ ചൂഷണം ചെയ്തവരെ സർക്കാർ വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘തൂഫാൻ’ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മറവിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഏറെ […]
Read more

പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിൽ; ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. റെസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്താനും നിർദേശിച്ചിട്ടുണ്ട്. പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ കറക്കിയതായും ഇതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും […]
Read more

അച്ഛനും മകനും തമ്മിൽ സംഘർഷം; അച്ഛനെ വെട്ടിയ മകൻ തോട്ട പൊട്ടിച്ച് മരിച്ചു

തൃശൂര്‍: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ മകൻ അച്ഛനെ വെട്ടി. പിന്നാലെ തോട്ട പൊട്ടിച്ച് മകൻ ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. നന്ദന്റെ വെട്ടേറ്റ അച്ഛൻ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അയൽവാസിക്കും തോട്ട പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix