Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സമരങ്ങളിൽ ജനപ്രീതിയിടിഞ്ഞ് മോദിയും ബിജെപിയും, പ്രധാനമന്ത്രിയുടെ വീഡിയോകളേക്കാൾ റീച്ച് രാഹുലിന്; ​ഗ്യാനേഷ് കുമാറിനെ എന്തിന് BJP സംരക്ഷിക്കുന്നു?

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും രൂക്ഷമായ പ്രതിപക്ഷ പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളിൽ രാജ്യതലസ്ഥാനം സാക്ഷിയായി കൊണ്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജികൊണ്ട് മാത്രം അവസാനിക്കുന്ന ഈ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനുണ്ടാക്കുന്ന ആഘാതങ്ങൾ ചില്ലറയല്ല. നീറ്റിനെതിരെ നടന്ന സിജെപി സമരം തന്നെ കേന്ദ്രത്തിനൊരു അടിയായിരുന്നു. അതിന് തൊട്ടുപിന്നാലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കുമ്പോൾ അത് ജനങ്ങളുടെ കാഴ്ച്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിജെപിയുടെയും നേതാക്കളുടെയും സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ ഇടിവുണ്ടായെന്നാണ് […]
Read more

ഇടുക്കിയിലെ ഭൂപ്രശ്നം; ഈ മാസം 16ന് ജില്ലയിൽ ഹർത്താലുമായി സിപിഎം

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരവുമായി സിപിഎം. ഈ മാസം 16ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ഹർത്താലിന് മുന്നോടിയായി 15ന് പന്തംകൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസർവ് വനമാക്കാനുള്ള നീക്കം നടക്കുകയാണെന്നും മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി യുഡിഎഫ് പ്രഖ്യാപിച്ച നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നും സിപിഎം ആരോപിച്ചു. പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നൽകിയ നിർദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പുറത്തുവിടണമെന്നും സിപിഎം ആവശ്യപ്പെട്ടു. സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, […]
Read more

കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി; കുടിശ്ശിക തീർക്കാൻ സർക്കാർ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾ തീർപ്പാക്കാൻ 307.10 കോടി രൂപയും കാരുണ്യ ബെനവലന്റ് പദ്ധതിക്കായി 293.62 കോടി രൂപയുമാണ് അനുവദിച്ചത്. ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 592 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. കാരുണ്യ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ ആശുപത്രികൾക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയും […]
Read more

കായംകുളത്ത് KSRTC ഡ്രൈവറെ മർദിച്ച കേസ്; അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. പ്രദേശവാസികളായ വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

കായംകുളത്ത് KSRTC ഡ്രൈവറെ മർദിച്ച കേസ്; അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. പ്രദേശവാസികളായ വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

തീവണ്ടിയിൽ എംഡിഎംഎ കടത്ത്; നീലേശ്വരം സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ

കാസർകോട്: നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. തീവണ്ടിയിൽ കടത്തുകയായിരുന്ന 671 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്‌ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നിറങ്ങുന്നതിനിടെയാണ് ഇരുവരും എംഡിഎംഎയുമായി പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

ഓപ്പറേഷൻ തൂഫാൻ; അരൂരിൽ 5.38 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ശക്തമായ പരിശോധനയിൽ 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അരൂർ ചന്തിരൂർ സ്വദേശി അഫ്സൽ (34) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചേർത്തല ഡിവൈഎസ്പി മഞ്ജു ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചന്തിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഫ്സൽ പിടിയിലായത്. അരൂർ സി.ഐ അജയ് മോഹനും സംഘത്തിലുണ്ടായിരുന്നു. അഫ്സലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം […]
Read more

വാടാനപ്പള്ളിയിൽ യുവാവിന്റെ കൊലപാതകം; മൂന്ന് പ്രതികൾ പിടിയിൽ

തൃശൂർ: തൃശൂർ വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. വാടാനപ്പള്ളി സ്വദേശി ബിലാലും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. വാടാനപ്പള്ളി സ്വദേശി സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ മർദനത്തെ തുടർന്നാണ് സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മർദനത്തിൽ വാരിയെല്ലുകൾ […]
Read more

നിർമാണം പൂർത്തിയാകാത്ത റോഡിൽ ടോൾ; പ്രതിഷേധത്തിന് പിന്നാലെ നാട്ടികയിൽ പിരിവ് നിർത്തി

തൃശൂർ: പ്രതിഷേധം ശക്തമായതോടെ നാട്ടികയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ–കപ്രിക്കാട് സ്ട്രെച്ചിൽ സർവീസ് റോഡിന്റെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയായിട്ടില്ല. നിലവിൽ ടോൾ പിരിവ് ആരംഭിച്ചാൽ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കലക്ടറുടെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രി നിർദേശം നൽകിയത്. നിർമാണം പൂർത്തിയാകാത്ത റോഡിൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സമരം പൊലീസ് […]
Read more

ഗാർഹിക പീഡനത്തിനെതിരെ ‘സ്പീക്ക് അപ്പ്’; പ്രത്യേക ദൗത്യസേനയുമായി കേരള പൊലീസ്

തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസ് പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി. ‘സ്പീക്ക് അപ്പ്’ എന്ന പേരിലാണ് ദൗത്യസേന രൂപീകരിച്ചത്. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix