Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഗാർഹിക പീഡനത്തിനെതിരെ ‘സ്പീക്ക് അപ്പ്’; പ്രത്യേക ദൗത്യസേനയുമായി കേരള പൊലീസ്

തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസ് പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി. ‘സ്പീക്ക് അപ്പ്’ എന്ന പേരിലാണ് ദൗത്യസേന രൂപീകരിച്ചത്. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് […]
Read more

സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അറിവ്; കെ.കെ. ശൈലജ

പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യം തന്റെ അറിവിലില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തങ്ങളെല്ലാവരും പെൺകുട്ടികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും ശൈലജ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയാതെ അത് പൊലീസിന് കൈമാറുമോ ഇല്ലയോ എന്ന് പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. തന്റെ അറിവിൽ സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ശൈലജ ആവർത്തിച്ചു. ചർച്ചയുടെ ഭാഗമായാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് […]
Read more

സ്ത്രീപീഡകരെ പാർട്ടി സംരക്ഷിക്കില്ല, ശക്തമായ നടപടി തുടരും: പി.കെ. ശ്രീമതി

ന്യൂഡൽഹി: ആവർത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. താൻ പ്രവർത്തിക്കുന്ന പാർട്ടിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ശ്രീമതി പറഞ്ഞു. അതിക്രമം നടത്തുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പാർട്ടിയെന്നും അവർ വ്യക്തമാക്കി. തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്നും എ.കെ. ബാലനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘സുരേഷ് ബാബു എന്നല്ല, മറ്റാരാണെങ്കിലും പാർട്ടി ആരെയും […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ; പ്രമേയം പാസാക്കി

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. 60 കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 10 ബിജെപി അംഗങ്ങൾ എതിർത്തു. മീഞ്ചന്ത ഡിവിഷനിലെ യുഡിഎഫ് കൗൺസിലർ എസ്. കെ. അബൂബക്കറാണ് പ്രമേയം അവതരിപ്പിച്ചത്. അടിയന്തര പ്രമേയമെന്ന നിലയിൽ മേയർ പ്രമേയത്തിന് അനുമതി നൽകുകയായിരുന്നു. എൽഡിഎഫ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, എസ്‌ഐആറിന്റെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോൾ പ്രമേയം അവതരിപ്പിക്കുന്നതെന്ന വിമർശനവും എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ചു. ബിജെപി പ്രമേയത്തെ ശക്തമായി […]
Read more

കെഎഫ്സി വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവറിന്റെ ഹർജി ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പ് കേസിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി.വി. അൻവർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് അൻവറിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. കെഎഫ്സിക്ക് 22.30 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലൻസ് കേസെടുത്തത്. വായ്പാ ക്രമക്കേടിലൂടെ 22.30 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. വിജിലൻസ് കേസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ […]
Read more

പുനലൂർ പോളിടെക്‌നിക് കോളേജിൽ മോർഫിങ് പരാതി; വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

കൊല്ലം: പുനലൂർ സർക്കാർ പോളിടെക്‌നിക് കോളേജിൽ മോർഫിങ് പരാതിയിൽ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തെന്ന പരാതിയിലാണ് മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥി അച്യുത് എസിനെ സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കൈമാറി. പരാതിയിൽ വിദ്യാർത്ഥി കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് വിവരം. വിദ്യാർത്ഥിനികളുടെ പരാതി […]
Read more

ദേവാൻഷ് ശൗര്യയുടെ മരണം; പയ്യന്നൂർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു

കണ്ണൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്. മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സാ പിഴവ് സംഭവിച്ചതായി കണ്ടെത്തിയ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. […]
Read more

അണികളുടെ സൈബർ പോരിൽ ​ഗതികെട്ട് കോൺ​ഗ്രസ്, തലപൊക്കുന്ന ​ഗ്രൂപ്പ് രാഷ്ട്രീയം; നേതാക്കളെ ലക്ഷ്യമിട്ട് സ്വന്തം അണികളും നിയന്ത്രിക്കാനാവാതെ നേതൃത്വവും

എൽഡിഎഫോ ബിജെപിയോ ഒന്നുമല്ല ഇപ്പോൾ കോൺ​ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. അത് സ്വന്തം അണികളും പ്രവർത്തകരും തന്നെയാണ്. ​ഗ്രൂപ്പ് പോരുകൾ എക്കാലത്തും കോൺ​ഗ്രസിന്റെ കൂടെപ്പിറപ്പാണെങ്കിലും ഇത്രയും രൂക്ഷമായ രീതിയിലേക്ക് വരുന്നത് ഈയടുത്ത കാലങ്ങളിൽ ആദ്യമാണ്. നേതാക്കളുടെ അനുഭാവി സൈബർ ഗ്രൂപ്പുകളുടെ ആസൂത്രിത ആക്രമണത്തിലാണ് കോൺ​ഗ്രസിപ്പോൾ ​ഗതിമുട്ടി നിൽക്കുന്നത്. നേതാക്കൾക്കു പോലും പിടിച്ചു നിർത്താനാകാത്ത വിധം പാർട്ടിക്കുള്ളിലെ എതിർപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിലേക്ക് മാറുകയാണ് സൈബർ പോരാളികൾ. ഇത് ഒന്നോ രണ്ടോ നേതാക്കളുടെ മാത്രം അനുഭവമല്ല. ജെബി മേത്തർ […]
Read more

രാജിവാർത്തയിൽ വിശദീകരണവുമായി ആർ. ശ്രീലേഖ; കാര്യങ്ങൾ പറയാൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തയിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. മാധ്യമങ്ങൾ താൻ രാജിവെച്ചെന്ന വാർത്ത മൂന്ന്, നാല് ദിവസം ആഘോഷിച്ചതിന് പിന്നിലെ കാര്യം വിശദീകരിക്കാനുണ്ടെന്നും അതിനായി ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ കൗൺസിലറാണ് ആർ. ശ്രീലേഖ. സെപ്റ്റംബർ 30ന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി മേയർ വി.വി. രാജേഷിന് കത്ത് നൽകിയിരുന്നുവെന്ന് ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ […]
Read more

പാൽക്കുപ്പി കരാറിൽ മിൽമയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; രണ്ടാം ടെൻഡറിന് വിലക്ക്

കൊച്ചി: പാൽക്കുപ്പി വിതരണ കരാറിൽ മിൽമയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോകാനുള്ള മിൽമയുടെ നടപടി ഹൈക്കോടതി വിലക്കി. കേസിൽ അന്തിമ വിധി വരുന്നതുവരെ ആർക്കും കരാർ നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. കരാർ നിഷേധിക്കപ്പെട്ട ക്ലിയർപെറ്റ് കമ്പനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജവാൻ മദ്യത്തിനും മിൽമയുടെ മലബാർ, എറണാകുളം യൂണിറ്റുകൾക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്. ക്ലിയർപെറ്റിനെ ഒഴിവാക്കി ഉയർന്ന നിരക്കിൽ കുപ്പി വിതരണം ചെയ്യുന്ന തമിഴ്നാട് കമ്പനിക്ക് മിൽമ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix