Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മലപ്പുറത്ത് കാറിൽ MDMA കടത്ത്; യൂട്യൂബർ അടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് അറസ്റ്റിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്. വിൽപ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ ഹർജി തള്ളി

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കണമെന്ന പിണറായി വിജയന്റെയും മറ്റുള്ളവരുടെയും ഹർജികൾ ഹൈക്കോടതി തള്ളി. അപ്പീൽ നൽകാൻ അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. ഇത് പരിഗണിച്ചാണ് […]
Read more

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കും; അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയിലേക്ക്

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ അഞ്ച് രൂപ ഈടാക്കുന്ന ബുക്കിങ് ഫീസ് പത്ത് രൂപയായി ഉയർത്താനാണ് ആലോചന. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറികൾ പൂർണമായും സൗജന്യമാക്കുന്നതിനാണ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം. നിരക്ക് വർധന നിലവിൽ വന്നാൽ ഭക്തർക്ക് പണം നൽകാതെ ശുചിമുറികൾ ഉപയോഗിക്കാനാകും. വെർച്വൽ ക്യൂ ബുക്കിങ് ഫീസ് വർധിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഭക്തർക്ക് ഗുണകരമാകുന്ന മാറ്റമെന്ന […]
Read more

ചെറുവയൽ രാമന് ഇന്ന് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

വയനാട്: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. രാത്രിയോടെ മാനന്തവാടി കമ്മനയിലെ വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി. സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം കൊടുമയിലെ കുറിച്യ […]
Read more

നജീബ് കാന്തപുരം MLA ക്കെതിരെ FIR രജിസ്റ്റർ ചെയ്തു

മലപ്പുറം: പെരിന്തൽമണ്ണയിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. മേലാറ്റൂർ പൊലീസാണ് എംഎൽഎയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ അറിയാവുന്ന നാലുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ കോടതി നാളെ വിധി പറയും.
Read more

രമ്യ ഹരിദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് വി വിമൽ രാജിവെച്ചു

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് വി വിമൽ രാജിവെച്ചു. രാജിക്കത്ത് എംഎൽഎയ്ക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് രമ്യ ഹരിദാസ് ഇന്ന് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറും. ജോലിഭാരമാണ് രാജിക്ക് കാരണമെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. എന്നാൽ ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാജിയെന്ന വിലയിരുത്തലുമുണ്ട്. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്ക് വിശദീകരണം നൽകുമെന്ന് വിമലും അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷനിലാണ് […]
Read more

ടിപ്പർ ലോറിയിൽനിന്ന് കൂറ്റൻ പാറ റോഡിലേക്ക് വീണു; ഇരുചക്ര വാഹന യാത്രികന് പരിക്ക്

ആലപ്പുഴ: പാറ കയറ്റി വന്ന ടിപ്പർ ലോറിയിൽനിന്ന് കൂറ്റൻ പാറ റോഡിലേക്ക് വീണ് ഇരുചക്ര വാഹന യാത്രികന് പരിക്കേറ്റു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മരങ്ങാട്ട് അനന്തു മുരളി (28) ആണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചേർത്തല–തണ്ണീർമുക്കം റോഡിലായിരുന്നു അപകടം. കൈയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് റോഡിൽനിന്ന് പാറ നീക്കിയത്. ഇവർ അനന്തുവിന് പ്രാഥമിക ശുശ്രൂഷയും നൽകി. […]
Read more

വടകര MDMA കേസിലെ പ്രധാന പ്രതി പിടിയിൽ; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പോലീസ്

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായി. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ സ്വദേശി ഫിറോസ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിന്റെയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെയും അടുത്ത കൂട്ടാളിയാണ് ഫിറോസ്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനാണ് ഫിറോസെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നും അധ്യാപികമാരെ കേസിൽ ഉൾപ്പെടുത്തിയതിനു പിന്നിലും ഫിറോസാണെന്നും പോലീസ് പറയുന്നു. കേസിലെ പ്രധാന പ്രതിയായ […]
Read more

ഭക്തർക്ക് പകരം ഏജൻസികൾ മുറി ബുക്ക് ചെയ്തെന്ന് പരാതി; ബുക്കിങ് റദ്ദാക്കുമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ചെയ്തതിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് പകരം ഏജൻസികൾ മുറികൾ ബുക്ക് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. ദർശനത്തിനെത്തുന്നവരല്ലാതെ മറ്റാരെങ്കിലും മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. സന്നിധാനത്തെ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം ആദ്യം മുതലാണ് മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം […]
Read more

നെടുമ്പാശ്ശേരിയിൽ മരിച്ച പെൺകുട്ടികളെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; കെ.പി. ശശികലയ്‌ക്കെതിരെ പരാതി

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ പരാതി. നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തേ പറഞ്ഞിരുന്നു. ശശികല ഫോണിൽ വിളിച്ചതായും കുടുംബം ആരോപിച്ചിരുന്നു. അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തെ വർഗീയവൽക്കരിക്കാനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix