Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ 47കാരനും സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ 47കാരനും സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്ക് സമീപം താമസിക്കുന്ന സുരേഷാണ് വീട്ടിൽ കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാനെത്തിയ അയൽവാസി അജി (52) പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശുചിമുറിയിൽ കുഴഞ്ഞുവീണ സുരേഷിനെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലൻസിൽ കയറ്റാൻ എത്തിയതായിരുന്നു അജി. വീടും പ്രധാന റോഡും തമ്മിൽ ഏകദേശം 100 മീറ്റർ ദൂരമുണ്ടായിരുന്നു. നാട്ടുകാരും അജിയും ചേർന്ന് സുരേഷിനെ ആംബുലൻസിൽ കയറ്റിയതിന് പിന്നാലെയാണ് അജിയും കുഴഞ്ഞുവീണത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]
Read more

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷം രൂപയുടെ തട്ടിപ്പ്; ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം ക്യുആർ കോഡ് സ്കാനർ കാണിച്ചാണ് യാത്രക്കാരിൽനിന്ന് പണം […]
Read more

കൊച്ചി സിനഗോഗ് ആക്രമണക്കേസ്; മൂവാറ്റുപുഴയിലെ ആക്രമണം പരിശീലനത്തിന്റെ ഭാഗമെന്ന് കണ്ടെത്തൽ

കൊച്ചി: കൊച്ചി സിനഗോഗ് ആക്രമണക്കേസിലെ പ്രതി എബിൻ മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. മൂവാറ്റുപുഴയിലെ ഉപയോഗിച്ച കാറുകൾ വിൽക്കുന്ന ഷോറൂമിന് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ‘ബോസ്’ എന്ന് വിളിക്കുന്നയാൾക്ക് എബിൻ അയച്ചുനൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ സംബന്ധിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. കൂടുതൽ വിവരങ്ങൾ തേടി ടെലഗ്രാമിന് പൊലീസ് കത്തയച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ എബിൻ പോളിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. എബിനെ കസ്റ്റഡിയിലെടുത്ത് മൊബൈൽ […]
Read more

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം ഉണ്ടാക്കിയെന്നാണ് ആരോപണം. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ […]
Read more

പിണറായി വിജയൻ പ്രതിപക്ഷ നേതൃ പദവി രാജിവെക്കുമോ? ഇനി പ്രതീക്ഷ സുപ്രീം കോടതിയിൽ; ചെന്നിത്തലയും സതീശനും തള്ളിയ കുഴൽനാടന്റെ അടുത്ത നീക്കമെന്ത്?

CMRL– എക്‌സാലോജിക്, ഹവാലക്കേസുകളിൽ പഴുതടച്ചുള്ള നിയമപോരാട്ടവുമായി തന്നെ മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഈ നടക്കുന്നതെല്ലാം EDയുടെ രാഷ്ട്രീയ വേട്ടയെന്ന നിലപാട് തന്നെയാണ് ഇപ്പോഴും പാർട്ടിയുടേത്. അതിനാൽ തന്നെ അഴിമതിക്കേസിൽ പ്രതിയാക്കിയെങ്കിലും പ്രതിപക്ഷനേതാവ് പദവിയിൽനിന്ന് പിണറായി വിജയൻ മാറിനിൽക്കില്ല. ലാവ്‌ലിൻ കേസിൽ പ്രതിയാക്കിയപ്പോൾ, പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും ഔദ്യോഗിക ഭരണപദവികൾ വഹിക്കുമ്പോഴാണ് അത്തരം പ്രശ്‌നങ്ങളുള്ളതെന്നുമായിരുന്നു അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. ഇപ്പോൾ പിണറായി പ്രതിപക്ഷനേതാവ് എന്ന ഔദ്യോഗിക പദവിയിലാണ്. […]
Read more

ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്

ഇടുക്കി: ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനം പിൻവലിക്കുക, പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ഇക്കോ സെൻസിറ്റീവ് സോൺ കരട് വിജ്ഞാപനത്തിലെ അവ്യക്തതയ്ക്കു പുറമെ, ആനയിറങ്കൽ മേഖലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ ജനജീവിതത്തെ ബാധിക്കുന്നുവെന്നും സി.പി.എം ആരോപിക്കുന്നു. ഹർത്താലിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇക്കോ സെൻസിറ്റീവ് സോൺ […]
Read more

ശബരിമല തീർഥാടനം സുഗമമാക്കാൻ KSRTC; രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാരെ നിയോഗിക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നും പ്രത്യേക കേന്ദ്രങ്ങളിൽനിന്നും ഘട്ടംഘട്ടമായി സർവീസുകൾ ക്രമീകരിക്കും. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, […]
Read more

മൂലത്തറ ആൾക്കൂട്ടക്കൊല; ദിവസങ്ങൾ പിന്നിട്ടിട്ടും മരിച്ചയാളെ തിരിച്ചറിയാനാകാതെ പൊലീസ്

പാലക്കാട്: മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ ദിവസങ്ങൾ പിന്നിട്ടിട്ടും തിരിച്ചറിയാനാകാതെ പൊലീസ്. ഭിക്ഷാടകനായ 40 വയസ്സുകാരനാണ് അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാൾ തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Read more

ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന് റിമാൻഡ് റിപ്പോർട്ട്. ജയമാധവൻ നായർ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കേസിലെ പ്രതിയായ രവീന്ദ്രൻ നായർ കൊലപാതകത്തിന് ഗൂഢാലോചന ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്നും തെളിവുകൾ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നൽകും. വിദേശത്തുള്ള മൂന്നാം പ്രതി സജിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. […]
Read more

​ഗ്യാനേഷ് കുമാറിനെ BJP ഇത്രയും സംരക്ഷിക്കുന്നത് എന്തിന്? കോൺ​ഗ്രസ് തളർന്നാൽ കേരളത്തിൽ നേട്ടമുണ്ടാക്കുക സിപിഎമ്മോ ബിജെപിയോ?

ദിവസങ്ങൾ കഴിയുംതോറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള മുറവിളികളും പ്രതിഷേധങ്ങളും കൂടുകയല്ലാതെ ഒരു തരി പോലും കുറയുന്നില്ല. ഏകദേശം രണ്ടാഴ്ച്ചയോളമായി എല്ലാ ദിവസവും രാജ്യ തലസ്ഥാനം കലുഷിതമാണ്. സിജെപിയാണ് തുടങ്ങിയിട്ടതെങ്കിലും പിന്നീടങ്ങോട്ട് രാജ്യത്തെ സകല പ്രതിപക്ഷ പാർട്ടികളും ചേർന്ന് പ്രതിഷേധങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 81കാരനായ പിണറായി വിജയൻ വരെ സമരമുഖത്ത് ഇറങ്ങി നിന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കേന്ദ്രവും ഡൽഹി പൊലീസും. ഒരുവേള കോൺ​ഗ്രസ് പോലും ഒന്ന് ശങ്കിച്ച് നിന്നപ്പോൾ സിപിഎം അടക്കമുള്ള ഇടത് സംഘടനകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix