ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന്, അന്വേഷണം തുടങ്ങി
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ. സനിൽകുമാറിനാണ് അന്വേഷണച്ചുമതല. ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം പിന്നിട്ടു. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെത്തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടത്. കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും എഴുതിയ കുറിപ്പും വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. […]
Read more