Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം, എതിരാളികൾ മുംബൈ; ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: ഐഎസ്എല്ലിൽ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളി. സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളില്‍ വിജയവും തോല്‍വിയുമായി സമ്മിശ്രഫലത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയുടെ കളിമുറ്റത്തേയ്ക്ക് എത്തുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാന്‍ ലൂണ തിരിച്ചെത്തിയതിനൊപ്പം ശക്തരായ ഒരു സംഘം വിദേശികളെയും അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ […]
Read more

‘നായാടി മുതൽ നസ്രാണി വരെ’ എന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ പി. ജയരാജൻ; ജാതി രാഷ്ട്രീയത്തെ എതിർക്കണമെന്ന് ആഹ്വാനം

ആലപ്പുഴ: പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണത്തിനിടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി മലബാറിൽ പ്രഖ്യാപനം നടത്തിയെന്നും പി. ജയരാജൻ വിമർശിച്ചു. ‘നായാടി മുതൽ നമ്പൂതിരി വരെ’ ഒന്നിക്കണമെന്നാണ് ബി.ജെ.പി പറയുന്നതെങ്കിൽ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമോചന പ്രക്ഷോഭകാലത്തെ സി. കേശവന്റെ പ്രസംഗം വെള്ളാപ്പള്ളി നടേശൻ കേൾക്കണമെന്നും ജയരാജൻ […]
Read more

ഇ.പി. ജയരാജനും ഭാര്യയ്ക്കുമെതിരെ വീണ്ടും ആരോപണം; വൈദേകം റിസോർട്ടിലെ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ശ്യാംജിത്ത്

കണ്ണൂര്‍: ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയ്ക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ പി.കെ. ഇന്ദിര ശ്രമിച്ചെന്നാണ് ശ്യാംജിത്തിന്റെ ആരോപണം. ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് തന്റെ ഭാര്യയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്നും അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്കെതിരെ വൈദേകം റിസോർട്ട് പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ശ്യാംജിത്ത് ആരോപിച്ചു. സംഭവത്തിൽ ലേബർ കമ്മീഷണറെ സമീപിച്ചിട്ടുണ്ടെന്നും ശ്യാംജിത്ത് വ്യക്തമാക്കി. സി.പി.ഐ.എം മുൻ എം.എൽ.എ ജെയിംസ് മാത്യു തന്നെ […]
Read more

‘മുഖ്യമന്ത്രിയുടെ പരാമർശം മുഴുവൻ മുസ്‌ലിങ്ങളുടേയും മേൽ തീവ്രവാദി ചാപ്പ കുത്തും പോലെ’

കോഴിക്കോട്: മുസ്‌ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ കൈയടക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് കെ.ടി. ജലീൽ. കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ്സാകുമോ എന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്‌ലിങ്ങളേും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ലീഗുകാരല്ലാത്ത, മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്‌ലിങ്ങളെ മുഴുവൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അപമാനിച്ചിരിക്കുകയാണെന്നും കെ.ടി. ജലീൽ കുറിച്ചു. […]
Read more

കാലിക്കറ്റ് സർവകലാശാലയിലെ സെർവർ തകരാർ; തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതേത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളും നേരത്തേ മാറ്റിവെച്ചിരുന്നു. തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. ഇവ നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Read more

പാലക്കാട് മണ്ണൂരിൽ 22കാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: മണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം ‘വിൻഡോസ് ഹൗസി’ൽ സരയു (22) ആണ് മരിച്ചത്. യുവതി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിലാണ് സരയുവിനെ കണ്ടെത്തിയത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം […]
Read more

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് കലൂർ സ്റ്റേഡിയം അനുവദിച്ചു; വാടക മൂന്നര ലക്ഷം രൂപ

കൊച്ചി: ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമം. കൊച്ചി കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഓരോ മത്സരത്തിനും മൂന്നര ലക്ഷം രൂപ വാടക നിരക്കിലാണ് സ്റ്റേഡിയം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ 25 ലക്ഷം രൂപ കരുതൽ തുകയും നൽകണം. നേരത്തെ എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക വേണമെന്നായിരുന്നു ജിസിഡിഎയുടെ ആവശ്യം. ഇതേത്തുടർന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയായിരുന്നു. തദ്ദേശ […]
Read more

രക്ഷാപ്രവർത്തന അട്ടിമറി കേസ്; ADGP എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. നേരത്തെ സസ്പെൻഷനിലായി മൂന്ന് മാസം പൂർത്തിയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് അട്ടിമറി ആരോപണം ഉയർന്നത്. പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്ന കേസിലെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേസ് അന്വേഷിച്ച ആദ്യ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ […]
Read more

ഓട്ടിസം ബാധിതനായ യുവാവിന് മരുന്ന് മാറി നൽകി; അണ്ടൂർക്കോണം സി.എച്ച്.സിയിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ചികിത്സയ്ക്കായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ 27കാരനായ യുവാവിനാണ് മരുന്ന് മാറി നൽകിയത്. സാധാരണയായി യുവാവിന് […]
Read more

ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ കോർപ്പറേഷൻ നടപടി

കോഴിക്കോട്: കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് കോഴിക്കോട്ടെ ഹോട്ടൽ സാഗറിനെതിരെ നടപടി. അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടലിനെതിരെ കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശി റെനീഷിന്റെ പരാതിയിൽ സ്ഥാപനത്തിന് നോട്ടീസ് അയച്ചു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസമാണ് റെനീഷ് ഹോട്ടൽ സാഗറിൽനിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുന്നതിനിടെ ഇറച്ചിയിൽ കോഴിത്തൂവൽ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ റെനീഷ് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix