Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaWeather

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; 28 വരെ ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഈ മാസം 28 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കടലിലിറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശിച്ചു. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ തെക്കൻ ജില്ലകളിലും മറ്റന്നാൾ വടക്കൻ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ […]
Read more

കേരളത്തിൽ അപ്രതീക്ഷിത മഴ; മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ അനുഭവപ്പെട്ട അപ്രതീക്ഷിത ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്ഫോടനമല്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ വ്യക്തമാക്കി. ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും അവർ അറിയിച്ചു. മേഘവിസ്ഫോടനമായി വർഗീകരിക്കാവുന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പരിമിതമായ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഇപ്പോൾ പതിവായി മാറുകയാണെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും […]
Read more

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ ഇന്ന് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് നൽകിയിരുന്നു. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത […]
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു; സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു. സാഹചര്യം ഗുരുതരമായാൽ ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി എസ്എംഎസ് അലേർട്ടുകളും നൽകിയിട്ടുണ്ട്. മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചു. […]
Read more

കേരളത്തിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്ന താപനില തുടരുകയാണ്. ഇന്നലെയും വിവിധയിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയാണ് തുടരുന്നത്. മഴയുടെ കുറവ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ബാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പല സമയങ്ങളിലായി […]
Read more

സംസ്ഥാനത്ത് 20 വരെ പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ സെപ്റ്റംബർ 21 വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ 17 മുതൽ 20 വരെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read more

സംസ്ഥാനത്ത് ചൂട് കൂടുന്നു; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നു. സാധാരണ നിലയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് — 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രിയും പാലക്കാട് 35.2 ഡിഗ്രിയും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്ത് മഴയുടെ കുറവും തുടരുകയാണ്. ഇതുവരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാടും ഇടുക്കിയുമാണ് […]
Read more

സംസ്ഥാനത്ത് മഴയിൽ 28 ശതമാനം കുറവ്; ചൂട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ജില്ലയിൽ 54 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ഇടുക്കിയിൽ 47 ശതമാനം മഴ കുറഞ്ഞു. എൽ നിനോ പ്രതിഭാസം ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. മഴ കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന ചൂടും തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ സെപ്റ്റംബർ 16 രാത്രി 11.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix