നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ പേര്‍യും ചിത്രവും ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ജലമേളയിൽ നിന്ന് വിട്ടുനിൽക്കും. വിവാദത്തെ തുടർന്ന് സംഘാടകർ പോസ്റ്റർ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റർ പുറത്തിറക്കാത്തതിലും എംപിക്ക് അതൃപ്തിയുണ്ട്. എൻടിബിആർ കൾച്ചറൽ കമ്മിറ്റിയാണ് നേരത്തെ പുറത്തിറക്കിയ പോസ്റ്റർ പിൻവലിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ മണ്ഡലത്തിലാണ് കുട്ടനാട്. വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നതും എംപിയുടെ മണ്ഡലത്തിൽ നിന്നാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ നെഹ്റു ട്രോഫി പോസ്റ്ററിൽ കൊടിക്കുന്നിൽ സുരേഷിന്റെ […]
Read more
