സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kozhikkode

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

കോഴിക്കോട്: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര ദേശീയ പാതയിലാണ് അപകടമുണ്ടായത്. കുഞ്ഞിപ്പള്ളിയില്‍ വച്ചുണ്ടായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി മൈദക്കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ, കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ റഫീഖിനെ ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

കഞ്ചാവ് കേസിൽ ഒളിവില്‍ പോയ പ്രതി പിടിയിൽ; കുറ്റ്യാടി സ്വദേശി അമീര്‍ ആണ് പിടിയിലായത്

കോഴിക്കോട്: കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി അമീര്‍ ആണ് പിടിയിലായത്. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു അമീർ. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പന നടത്തികൊണ്ട് പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരുന്ന അമീർ മയക്കുമരുന്ന് മൊത്ത വിതരണക്കാരനാണ്. കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ഒരു പെണ്‍കുട്ടിയെ കാണാതായ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടറുടെ […]
Read more

ഉള്ളുലഞ്ഞ് കുറ്റ്യാടി; ആദിദേവിന് വിട നൽകി ജന്മനാട്

കോഴിക്കോട്: ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് വിട നൽകി ജന്മനാട്. പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. കളിചിരിയുമായി കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയ ആദിദേവ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ് . കലിതുള്ളിപെയ്യുന്ന പേമാരിയെ പോലും കണക്കാക്കാതെയാണ് ആദിദേവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിങ്ങിപ്പൊട്ടിക്കൊണ്ട് ഒന്തംപറമ്പത്തെ വീട്ടിലേക്ക് ആളുകൾ എത്തുന്നത് . നെഞ്ചുപൊട്ടിക്കരയുന്ന ഉറ്റവരെയും സഹപാഠികളെയും ഒന്നാശ്വസിപ്പിക്കാൻ പോലും സാധിക്കാതെ നിസ്സഹായവസ്ഥയോടെ വിതുമ്പുകയാണ് കോവുക്കുന്ന് ഗ്രാമം. […]
Read more

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് പൊലീസ്

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്ത് വിട്ട് പൊലീസ്. ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങൾ ആണ്‌ പോലീസ് പുറത്തു വിട്ടത്. KL-10-BA-9794 എന്ന വെളുത്ത മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL-20-Q-8164 എന്ന സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കാൻ നിർദേശം. അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് […]
Read more

കല്യാണ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച: കവർന്നത് 20 ലക്ഷം രൂപ

കോഴിക്കോട്: കല്യാണ വീട്ടിൽ വൻ മോഷണം. കോഴിക്കോട് പേരാമ്പ്രയാണ് സംഭവം. കോറോത്ത് സ്വദേശിയായ സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വീട്ടിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. വീട്ടിലുണ്ടായിരുന്ന 20 ലക്ഷം രൂപയാണ് മോഷണം പോയത്. അടുക്കള വാതിലിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത്. പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്താത്തതിനാൽ എത്ര തുക നഷ്ടമായി എന്ന് കണക്കാക്കാനാവില്ല. പന്തൽ പൊളിക്കാനെത്തിയവരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ച […]
Read more

മാമി തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

കോഴിക്കോട്: മാമി തിരോധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിനെതിരെ മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഈ സംഘത്തിലെ രണ്ടുപേർക്കാണ് സ്ഥലംമാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമനെ കണ്ണൂർ സിറ്റി ജില്ലാ ക്രൈം […]
Read more

യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
Read more

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് പീഡനശ്രമം പ്രതിരോധിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിയ്ക്ക് പരിക്കേറ്റു. മുക്കത്തെ സ്വകാര്യ ലോഡ്ജിൽ ജോലി ചെയ്യുന്ന യുവതിക്കാണ് പരിക്ക് പറ്റിയത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കി. സംഭവത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർക്കെതിരെ അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരം മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ […]
Read more

കെ കെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തു; എ എൻ ഷംസീറിന് വിമർശനം

കോഴിക്കോട്: കെ കെ രമ എംഎല്‍എയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഷംസീറിന് വിമര്‍ശനം. കമ്മ്യൂണിസ്റ്റുകാര്‍ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. പ്രകാശ് ജാവദേക്കര്‍-ഇ പി ജയരാജന്‍ കൂടിക്കാഴ്ചയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറിനെ കണ്ടതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.
Read more

കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി

കോഴിക്കോട്: കൂടരഞ്ഞിയില്‍ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. പുലിയെ ഉടന്‍ താമരശേരി റേഞ്ച് ഓഫീസില്‍ എത്തിക്കും. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.