രോഗിയുമായി ആശുപത്രിയിലേക്ക് പോയ കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി
കോട്ടയം: ബസ്സ് യാത്രയ്ക്കിടെ രോഗിയെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ പുതുപ്പറമ്പിൽ പ്രസാദിന് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇതോടെ ബസ് ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ജനറൽ ആശുപത്രിയിലേക്ക് ദേശീയപാതയിൽ നിന്ന് ബസ് തിരിഞ്ഞ് കയറുന്നതിനിടെ റോഡിലെ കട്ടിങ്ങിനും സമീപത്തെ തിട്ടയിലുമായി ബസ് കുടുങ്ങി. ഇതേ […]
Read more