സ്വകാര്യ ബസ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ നടുറോഡില്‍ വെച്ച് മര്‍ദിച്ചു
തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡില്‍ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് പരാതി. തൃശൂര്‍ കേച്ചേരിയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‌കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‌കുമാറിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രാജേഷ്‌കുമാര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഇതിനിടെയാണ് കുന്നംകുളത്ത് വെച്ച് സ്വകാര്യ ബസ് […]
Read more

