തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാര്‍ക്ക് മെയ് മാസത്തെ പെന്‍ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി.
ജില്ലകളിലെ ആയിരക്കണക്കിന് പെന്‍ഷന്‍കാരാണ് ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയിലായത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരില്‍ ഏകദേശം 25 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് കണക്ക്.
മറ്റ് പത്ത് ജില്ലകളിലെ പെന്‍ഷന്‍ മെയ് ആദ്യവാരത്തില്‍ തന്നെ വിതരണം ചെയ്തിരുന്നുവെങ്കിലും, നാല് ജില്ലകളിലെ വിതരണം മാത്രം തടസപ്പെട്ടു. ഇതോടെ ഏകദേശം 25,000ത്തിലധികം പെന്‍ഷന്‍കാര്‍ ദുരിതത്തിലായെന്നാണ് റിപ്പോര്‍ട്ട്.
സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ആവശ്യമായ തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. എന്നാല്‍ കുടിശ്ശികയായ പെന്‍ഷന്‍ എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി വിരമിച്ച ജീവനക്കാര്‍ ചികിത്സാ ചെലവുകളും ദൈനംദിന ആവശ്യങ്ങളും നിറവേറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതിപ്പെടുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.






