മമത സർക്കാരിന് കനത്ത തിരിച്ചടി;കൊൽക്കത്ത ഐപാക്ക് റെയ്ഡിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള എഫ്ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു
കൊൽക്കത്ത: കൊൽക്കത്തയിലെ ഐപാക്ക് (I-PAC) ഓഫീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മമത ബാനർജി സർക്കാർ രജിസ്റ്റർ ചെയ്തിരുന്ന നാല് എഫ്ഐആറുകൾ സുപ്രീം കോടതി നേരിട്ട് സ്റ്റേ ചെയ്തു. ഈ കേസുകളിൽ തുടർനടപടികൾ പാടില്ലെന്ന് ബംഗാൾ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് ഇഡി നൽകിയ ഹർജിയിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. […]
Read more

