ചെന്താമര ഭാര്യയെ കൊല്ലാനും പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി
നെന്മാറ: നെന്‍മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര ഇയാളുടെ ഭാര്യയെയും വകവരുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ഭാര്യ ഉള്‍പ്പെടെ നാലുപേരെ കൊല്ലുകയെന്നതായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി സൂചന. മാട്ടായയില്‍നിന്നിറങ്ങി രാത്രി തിരികെവന്നത് രണ്ടു പേരെക്കൂടി കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. ഭക്ഷണം കഴിക്കാത്തതിന്റെ അവശതകൾ ഉണ്ടായിരുന്നുവെങ്കിലും ചെന്താമരയുടെ മറുപടികൾ ഒട്ടും കൂസലില്ലാതെയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ ചെന്താമര തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണം എത്തിച്ചു […]
Read more

