സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Latest News

തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു

ബാങ്കോക്ക്: തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു. നിലവിൽ വന്ന പുതിയ തായ് നിയമപ്രകാരം എല്‍.ജി.ബി.ടി.ക്യു+ ദമ്പതികള്‍ക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികള്‍ക്കുമുള്ള അവകാശം പോലെ തന്നെ ആയിരിക്കും. രാജ്യത്തുടനീളമുള്ള 878 ജില്ലാ ഓഫീസുകളിൽ സ്വവര്‍ഗ ദമ്പതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വിവാഹം കഴിക്കാനും സാധിക്കും. ഇതോടെ തുല്യ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ രാജ്യമായും ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്‌ലന്‍ഡ് […]
Read more

ചേന്ദമംഗലം കൊലപാതകം: കുറ്റബോധമില്ലാതെ പ്രതി ഋതു, സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേർ കൊലപാതകത്തിന് ഇരയായ കേസിൽ പ്രതി ഋതു ജയനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. ഋതുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ വ്യക്തമാക്കി. കുറ്റപത്രം ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പ്രതിയ്ക്ക് മറ്റ് മാനസിക പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ […]
Read more

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് എത്തി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരിക്കുകയാണ്. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ കോടതി വിധി പറയാനായി കേസ് മാറ്റിവയ്ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ക്കാണ് വിചാരണ ചുമതലയുള്ളത്. സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങി വിചാരണയുടെ പ്രധാന നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായി. തുടര്‍ന്ന്, ഏകദേശം ഒരു മാസക്കാലം നീണ്ട പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടു. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ […]
Read more

പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവം; വിദ്യാർഥിക്ക് കൗൺസലിങ്, ചേർത്തു നിർത്താൻ പിടിഎ

പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പ്രധാനാധ്യാപകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ ചേർത്തുനിർത്താൻ ഒരുങ്ങി സ്കൂൾ പിടിഎ. വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ പ്രശ്നത്തിന് സ്കൂളിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചേർത്തുനിർത്തുമെന്നും അധ്യാപക രക്ഷാകർത്തൃ സമിതി തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്ക് പശ്ചാത്താപം ഉണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും അധ്യാപകരോടും പോലീസിനോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിച്ചത് തങ്ങൾ അല്ലെന്നും സ്കൂൾ അധികൃതർ […]
Read more

മോദി – ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തമാസം വാഷിംഗ്ടണിൽ ഉണ്ടായേക്കും. കുടിയേറ്റവും വ്യാപാരവും ആയിരിക്കും ഇരുവരും തമ്മിലുള്ള പ്രധാന ചർച്ചാ വിഷയം. ഇന്ത്യക്കാർക്ക് യുഎസിൽ തൊഴിൽ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾക്കായിരിക്കും ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലെ പ്രധാന കാര്യവും കുടിയേറ്റത്തെ സംബന്ധിച്ചുള്ളതായിരുന്നു.
Read more

ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി; ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാർ നടത്തിയത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ഡൽഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ല. ആശുപത്രി ആവശ്യങ്ങൾക്കായി ചിലവഴിച്ചു എന്ന് പറയുന്ന തുക രേഖകളിൽ മാത്രമാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു. മറ്റ് അഴിമതികൾ വരും […]
Read more

അഞ്ചലിൽ ഒൻപത് വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലം: അഞ്ചലിൽ ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. മണികുട്ടന്റെ വീട്ടിൽ എത്തിയ ഒൻപതുകാരനെ ബലമായി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി ഓടാൻ ശ്രമിച്ചു. തുടർന്ന് കുട്ടിയെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയി വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് നടന്നത് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇരുപതാം തീയതി […]
Read more

സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; കുളപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം: മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം വരുന്ന സ്പിരിറ്റാണ് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയെ പിന്തുടർന്ന പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. കർണാടകയിൽ നിന്നുമാണ് സ്പിരിറ്റ് ലോറി എത്തിയത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരാണ് പിടിയിലായത്.
Read more

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

ന്യൂഡൽഹി: 2023–24 സാമ്പത്തിക വർഷത്തെ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയും ചെലവ് 127.28 കോടി രൂപയും ആണെന്ന്കണക്ക്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ പരാമർശിക്കുന്നത്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 25.97 കോടി രൂപയുടെ വർധനയുണ്ടായി. 2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപയും ചെലവ് 13.80 കോടി രൂപയുമാണ്. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ […]
Read more

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.