സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Latest News

എം ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും.ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് എം.ടി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ളവർ ആശുപത്രിയിൽ ഉണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ എം.ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു.
Read more

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക്; കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ

കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിക്കും. 13 ഇന നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റുള്ളവ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന നടത്തുക. ക്രിസ്‌മസ്‌ ആഘോഷത്തിനുള്ള ബിരിയാണി അരി, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ഡാൽഡ, ആട്ട, മൈദ, ചുവന്നുള്ളി, സവാള തുടങ്ങിയവ ലഭ്യമാകും . സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ ആവശ്യക്കാർക്ക് നൽകുന്നത്. 1601 രൂപയുടെ കിറ്റ് […]
Read more

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷം ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 1600 രൂപ വീതമാണ് ലഭിക്കുക. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ തുക കൈമാറും. മറ്റുഉള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കേരളം ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ […]
Read more

വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചത്. വയനാട് ദുരന്തത്തിനടക്കം അനുവദിച്ച എയര്‍ലിഫ്റ്റ് സേവനങ്ങള്‍ക്ക് അനുവദിച്ച തുക കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തിരികെ […]
Read more

2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര കെ ജയകുമാറിന്.’പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ്മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിന് ലഭിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. ടാഗോറിന്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമന്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ സ്ഥാപക […]
Read more

‘ലാപതാ ലേഡീസ്’ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് പുറത്തായി. ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി ‘സന്തോഷ്’ എന്ന ചിത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാര്‍ഡിനുള്ള ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ് ഇടംപിടിച്ചത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേഴ്‌സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച […]
Read more

2024ലെ ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് 2024ലെ ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.  ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന  മികച്ച സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ  ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023-ല്‍ ആരംഭിച്ച ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ്. ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ  സി. […]
Read more

കേരളത്തില്‍ രണ്ട് വ്യാജ സര്‍വ്വകലാശാലകള്‍: പട്ടിക വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ രണ്ട് വ്യാജ യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വ്യാജ സര്‍വകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാര്‍ത്ഥികളെ രക്ഷിക്കാനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ ഇന്നലെ ലോക്സഭയില്‍ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014നും 2024നും ഇടയില്‍ 12 വ്യാജ സര്‍വകലാശാലകള്‍ പൂട്ടിയതായും മന്ത്രി പറഞ്ഞു. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍ ആണ് ഇപ്പോള്‍ വ്യാജ സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തില്‍ നിന്ന് ഒരു സര്‍വകലാശാല മാത്രമാണ് ഈ […]
Read more

കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ഐപിഒ ഡിസംബര്‍ 19 മുതല്‍

 കൊച്ചി: കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,186,368 ഇക്വിറ്റി ഓഹരികളുടെ  ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്  665 രൂപ  മുതല്‍ 701  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 21ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read more

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം സൗജന്യമായി ചിട്ടപ്പെടുത്താമെന്ന ഉറപ്പുമായി കേരള കലാമണ്ഡലം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താമെന്ന് ഉറപ്പുമായി കേരള കലാമണ്ഡലം. വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് ഉറപ്പ് നല്‍കി. നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. കലോത്സവവേദികളിലൂടെ സിനിമയിലെത്തിയ നടി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചത്. വിദ്യാഭ്യാസ മന്ത്രി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.