Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

ഷാബ ഷെരീഫിനെ വധക്കേസില്‍ വിധി ഇന്ന് : ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകം

മലപ്പുറം : പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ മലപ്പുറം നിലമ്പൂരില്‍ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ഇന്ന് വിധിപറയും .കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാത്ത വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവമായ കൊലക്കേസ് ആണിത്. അത്കൊണ്ട് തന്നെ കേസിൽ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് ഉള്ളത്. 2019 ലാണ് പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് ഒറ്റമൂലി മരുന്നുകളുടെ […]
Read more

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശ് : സ്ത്രീകളയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടുപൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി. രണ്ട് യുവാക്കൾക്കെതിരെ ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ വിചിത്ര പരാമർശം. ബലാത്സംഗ ശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ഈ പരാമർശം. 2021 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്നു പറ‍ഞ്ഞു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ യുവാക്കൾ പെൺക്കുട്ടിയെ പീഡിപ്പിക്കാൻ […]
Read more

മഹാകുംഭമേളക്കുശേഷം ആയിരത്തോളം ഭക്തരെ കാണാനില്ല: സർക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്‌

ന്യൂഡൽഹി : ഉത്തർപ്രേദശിൽ നടന്ന മഹാകുംഭമേളയ്ക്ക് ശേഷം ആയിരത്തോളം ഹിന്ദു ഭക്തരെ കാണാതായെന്നും എന്നാൽ ഇവരെ കണ്ടുപിടിക്കാനുള്ള നടപടി സർക്കാരിൽ നിന്ന് ഉണ്ടായില്ലെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എംപി. സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനും കേന്ദ്രസർക്കാരിനെതിരെ അഖിലേഷ് ആഞ്ഞടിച്ചത്. കൂടാതെ കാണാതായവരെ കണ്ടെത്തണം എന്നും അവരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രൂക്ഷമായ വിമർശനമാണ് സർക്കാരിനെതിരെ അഖിലേഷ് യാദവ് ഉയർത്തിയത്. കാണാതായവരെക്കുറിച്ചുള്ള പോസ്റ്ററുകൾ പ്രയാഗ്‌രാജിൽ ഇപ്പോഴും ഉണ്ട്.എന്നാൽ സംസ്ഥാന സർക്കാർ ആ […]
Read more

‘എമ്പുരാന്‍’ എത്തുന്നു; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്ത്

സിനിമപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എംമ്പുരാന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍. ചിത്രത്തിന്റെ ട്രൈലെർ നാളെ ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചുഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത് . ഈ ഭാഷകളിലെയും ട്രൈലെർ നാളെ എത്തുംകഴിഞ്ഞ ദിവസം തമിഴ് സൂപ്പർ താരം രജനികാന്ത് ചിത്രത്തിന്റെ ട്രൈലെർ കണ്ടിരുന്നു. രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 27ന് രാവിലെ […]
Read more

കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം അതിനുശേഷമാകും ഗേൾസ് ഹോമിലേക്ക് കുട്ടിയെ മാറ്റുക . താൽകാലികമായി കുട്ടി അവിടെ തന്നെ തുടരും. കഴിഞ്ഞ ദിവസമായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 12ക്കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു കൊല്ലപ്പെട്ട കുഞ്ഞ് . അച്ഛനും അമ്മയും ഇല്ലാത്ത പന്ത്രണ്ടുകാരി കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനായ മുത്തുവിന്റെയും […]
Read more

മോചനത്തിൽ തീരുമാനമില്ല : അബ്ദുൽ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത് ഇത് പത്താം തവണ

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഇനിയും നീളും . റീയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായസമിതിക്ക് വിവരം ലഭിച്ചു ഇതോടെ പത്താം തവണയാണ് അബ്ദുൽ റഹീമിന്റെ കേസ് കോടതി മാറ്റിവെക്കുന്നത്. ഒന്നര കോടി സൗദി റിയാൽ അതായത് ഇന്ത്യൻ തുക 34 കോടിയിലേറെ ദയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തു . എങ്കിലും ജയിൽ മോചനത്തിന്റെ കാര്യത്തിൽ കാത്തിരിപ്പ് തുടരുകയാണ് . പല തവണ സിറ്റിംഗ് മാറ്റിവച്ചിരുന്നു എങ്കിലും […]
Read more

ലോക്സഭയിൽ നരേന്ദ്രമോദിയുടെ പ്രസ്താവന: പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിൽ ഈ കൊല്ലം യുപിയിലെ പ്രയാഗില്‍ നടന്ന മഹാകുംഭമേളയുടെ സംഘാടകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി. മഹാകുംഭമേള വരും തലമുറക്ക് ഉദാഹരണമായി മാറുന്ന മേളയാണെന്നും സഭയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് നടത്തലത്തിലിറങ്ങി. നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയോട് സംസാരിക്കാൻ അവസരം നൽകാത്തത്തിനാലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
Read more

നടന്നത് കൊലപാതകമോ ? കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ഇത് കൊലപാതകം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞ് ജീവനോടെ വെള്ളത്തില്‍ വീണതാണോ അതോ മരിച്ച ശേഷം വെള്ളത്തിലിട്ടതാണോ എന്നതിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇതിന് വ്യക്തത ഉണ്ടാകുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ് . മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം […]
Read more

ഹേമ കമ്മറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ട; ഹൈക്കോടതി

കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴിനൽകാൻ താല്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. റിപ്പോർട്ട് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചതോടെ കമ്മറ്റിക്ക് മുമ്പിൽ മൊഴി നൽകിയ പല ചലച്ചിത്രപ്രവർത്തക്കാരും പിന്നീട് പൊലീസിന് മൊഴി നൽകാൻ വിസമ്മതിക്കുകയായിരുന്നു . ഈ സാഹചര്യത്തിലാണ് ഹൈകോടതിയുടെ ഈ ഉത്തരവ്. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read more

ഗവർണർ ഇട്ട പാലത്തിലൂടെ അങ്ങോട്ട് പോയതല്ല: നടന്നത് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ്;മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ഇട്ട പാലത്തിലൂടെ ധനമന്ത്രിയെ കാണാൻ പോയതല്ലെന്നും നടന്നത് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമായിരുന്നു ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയും കേരളഹൗസിൽ കൂടിക്കാഴ്ച നടത്തിയത് .മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി സഭയിൽ ഈ കാര്യങ്ങൾ പറഞ്ഞത് . കേരളത്തിലെ പൊതുവായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തിയതല്ലാതെ കേന്ദ്രമന്ത്രിക്ക് നിവേദനം ഒന്നും നൽകിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ ദില്ലിക്ക് പോയതെന്നും […]
Read more
Advertisement
WhiteswanTV Footer