Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

ലഹരി നൽകി പെൺകുട്ടിയെ 5 വർഷത്തോളം പീഡിപ്പിച്ചു: 23 കാരൻ അറസ്റ്റിൽ

മലപ്പുറം: കോട്ടക്കലിൽ രാസലഹരി നൽകി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് ഭക്ഷണത്തിലൂടെയായിരുന്നു 23 കാരനായ പ്രതി അബ്ദുൽ ഗഫൂർ രാസലഹരി കലർത്തി നൽകിയത്. പിന്നീട് ഇയാൾ പെൺക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു കൂടാതെ പ്രതി പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തുകയും, ഇത് കാണിച്ച് ഭീഷണിപ്പെടുതുകയും ചെയ്തു .കൂടാതെ പെൺക്കുട്ടിയുടെ പക്കൽ നിന്ന് ഇയാൾ സ്വർണാഭരണങ്ങളും തട്ടിയെടുത്തിരുന്നു. 2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം […]
Read more

ജോജു ജോര്‍ജ്,സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാനകഥാപാത്രങ്ങൾ

നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട വിവാദങ്ങളിൽ ഒന്ന്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഏറ്റവും അധികം പതിഞ്ഞത് […]
Read more

സി.കൃഷ്ണകുമാറിന് സിപിഐഎംൻ്റെ വക്കീൽ നോട്ടീസ്

പാലക്കാട് : ഒയാസിസിൽ നിന്ന് സിപിഎം രണ്ട് കൂടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം. സിപിഎം പുതുശേരി ഏരിയയിലെ മുൻ […]
Read more

മുസ്ലീം വിരുദ്ധത പ്രധാന മുഖമുദ്ര: ആര്‍എസ്എസിന്റെ മറ്റൊരു മുഖം; ആഞ്ഞടിച്ച് സിപിഎം

തിരുവനന്തപുരം: കാസയെന്നത് ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വർഗീയവാദ പ്രസ്ഥാനമെന്നും മുസ്ലിം വിരുദ്ധതയാണ് കാസയുടെ മുഖമുദ്രയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഒരു പക്ഷത്ത് ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്.ഇവർ പറയുന്ന വര്‍ഗീയ വാദം തന്നെയാണ് ജമാത്തെ ഇസ്ലാമി കേരളത്തില്‍ നടപ്പിലാക്കുന്നത്. കൂടാതെ ആർഎസ്എസും കാസയും ശ്രമിക്കുന്നത് ഇടതു മുന്നണിയെ പരാജയപ്പെടുത്താനാണെന്നും ഒരു നാണയത്തിന്റെ ഇരുമുഖങ്ങളുമാണെന്ന് ഇവരെന്നും ഗോവിന്ദന്‍ പറഞ്ഞു.
Read more

പിടികൂടിയത് 163 കോടിയുടെ ലഹരി മരുന്ന്; അഭിനന്ദനവുമായി അമിത് ഷാ

ന്യൂഡൽഹി :അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ജാജ്യത് വിവിധ സ്ഥലങ്ങളിൽ പോലീസ് അടക്കമുള്ള ഏജൻസികൾ സജീവമാക്കിയ ലഹരിവേട്ടയിൽ 163 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത് .ലഹരി മുക്ത ഭാരതം എന്ന നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി .കൂടാതെ എൻസിബി സംഘത്തെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു .
Read more

കൊച്ചിയില്‍ ലഹരിവേട്ട: രാത്രി പരിശോധനയില്‍ 30 പേര്‍ പിടിയില്‍

എറണാകുളം : കൊച്ചിയിൽ ഇന്നലെ ഡാന്‍സാഫ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവർ നേതൃത്വം നൽകിയ പോലീസ് പരിശോധനയിൽ ലഹരി മരുന്നുമായി പിടിയിലായത് 30 പേർ. പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം വയനാട് സ്വദേശി മുഹമ്മദ് സനൂബിൽ നിന്ന് പിടിച്ചെടുത്തത്. അതേസമയം തോപ്പുംപടിയിലെ പരിശോധനയിൽ നിന്നും എംഡിഎംഎ പിടികൂടി. അരുണ്‍കുമാര്‍ എന്നയാളിൽ നിന്ന് 13 ഗ്രാം എംഡിഎംഎയാണ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പിടിച്ചെടുത്തത് . കൊച്ചിയിലേക്ക് […]
Read more

ഹിന്ദി ഭാഷ വിവാദം: പവൻ കല്യാണിനെതിരെ പ്രകാശ് രാജ്

ബെംഗളൂരു: ആന്ധ്രപ്രദേശ്‌ ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള പരാമർശത്തിനെതിരെ പ്രകാശ് രാജ് .’നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല, നമ്മുടെ മാതൃഭാഷയെയും നമ്മുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവന്‍ കല്യാണിന് വിശദീകരിക്കുക,എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചത് . ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി അവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്? അവിടെ നിന്ന് പണം ആഗ്രഹിക്കുന്നവർ ഹിന്ദി […]
Read more

പോളിടെക്നിക്കിലെ ലഹരി വില്പനയിൽ ഡിസ്‌കൗണ്ടും , പ്രീ ബുക്കിങ്ങും

കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിലെ ലഹരി വില്പന നടന്നത് വാട്സാപ്പിലൂടെ, കൂടാതെ വില്പനയിൽ പ്രീബുക്കിങ്ങും , ഡിസ്‌കൗണ്ട് സെയിലും ഉണ്ടാടിയിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു പൊതി കഞ്ചാവ് വിൽപ്പനയ്ക്ക് വച്ചത് 500 രൂപക്കാണ്. എന്നാൽ ആദ്യമേ ലഹരി ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്കാണ് ഇത് നൽകിയിരുന്നത് എന്നായിരുന്നു പോലീസ് കണ്ടെത്തിയത്. അതേസമയം രണ്ട് പൂർവ വിദ്യാർത്ഥിക്കളെയും ഇന്നലെ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴി പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ആഷിക് ,ഷാരിക്ക് ഈവരെയാണ് പോലീസ് ഇന്ന് പിടി […]
Read more

15 വർഷങ്ങൾക്ക് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം

ന്യൂഡൽഹി: 2009 ന് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം. പാർട്ടിയിൽ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്പായിരുന്നു യോഗം നടത്താൻ തീരുമാനിച്ചത് . എന്നാൽ പല സംസ്ഥാനങ്ങളിലും പുതിയ ഡിസിസി അധ്യക്ഷന്മാർ ആയിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിച്ച ശേഷമായിരിക്കും യോഗം നടത്തുക . കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കും […]
Read more

ആശമാരുടെ സമരം 34ാം ദിവസത്തിലേക്ക്

തിരുവനന്തപുരം:വേതന വർദ്ധനവ് ഉൾപ്പടെയുള്ള തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ശമ്പളവർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെയും പുറത്തുവന്നിട്ടില്ല . കൂടാതെ സർക്കാരും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് സമരക്കാരുടെ നീക്കം. സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ തുടങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer