Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

സാംഭാജി നഗറില്‍ നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

മുംബൈ: ഛത്രപതി സംഭാജിനഗറിലെ മുഗൾ രാജാവ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനെ എല്ലാവരും അനുകൂലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . എന്നാൽ കോൺഗ്രസ് സർക്കാർ മുമ്പ് ആ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന് കീഴിലാക്കിയതിനാൽ നിയമപരമായ തടസ്സങ്ങൾ നിലവിലുണ്ട്. ഛത്രപതി സംഭാജി നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപിയുടെ സത്താറ എംപി ഉദയ രാജെ ഭോസ്‌ലെയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഈ കാര്യം പറഞ്ഞത്. […]
Read more

‘മാര്‍ക്കോ 2 ഉറപ്പായും വരണം’, ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റിട്ട് പ്രൊഡ്യൂസര്‍

ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങളിലൂടെ വന്ന താരമാണ് ഉണ്ണി മുകുന്ദൻ എങ്കിലും മല്ലു സിംഗ് എന്ന ചിത്രത്തിലൂടെയാണ് നടന്റെ ഭാഗ്യം തെളിഞ്ഞത്. ശേഷം നായകനായും പ്രതിനായകനായും ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാനും ഉണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ചെയ്ത മൂന്ന് കഥാപാത്രങ്ങളുടെ ഓർമകളുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യന്‍, മാളികപ്പുറം, അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഫോട്ടോയാണ് ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമ്മന്റുകളുമായി […]
Read more

പൈവളിഗെയിലെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം: പോസ്റ്റ്മോർട്ടം ഇന്ന്

കാസർഗോഡ്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും അയൽവാസിയായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. കൂടാതെ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. മൂന്നാഴ്ച മുൻപായിരുന്നു പെൺകുട്ടിയെ കാണാതായത് അന്നേ ദിവസം തന്നെയാണ് അയൽവാസിയായ പ്രദീപിനെയും കാണാതായത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതീരെ അന്നേ ആരോപണവുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കൂടാതെ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന ആരോപണവും ഉണ്ട് . പെൺക്കുട്ടിയുടെയും പ്രദീപിന്റെയും മൊബൈൽ ഫോൺ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് കാണാതായി 26 […]
Read more

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

കോട്ടയം : എരുമേലിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. കിണര്‍ വ്യത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസം കിട്ടിയില്ല . തുടര്‍ന്ന് രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

കാസർഗോഡ് നിന്ന് കാണാതായ 15കാരിയും യുവാവും മരിച്ച നിലയിൽ

കാസർഗോഡ് : പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ പെൺക്കുട്ടിയെയും അന്നേ ദിവസം കാണാതായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് വീടിന് സമീപമുള്ള സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പോലീസ് അന്വേഷണം തുടർന്ന്കൊണ്ട് ഇരിക്കെയായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രദീപ് ഓട്ടോ ഡ്രൈവറാണ് .ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു . മൊബൈൽ കേന്ദ്രികരിച്ച് നടത്തിയ […]
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ അവസാനിപ്പിക്കാൻ പൊലീസ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത ഏറെ കോളിളക്കം തീർത്ത ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇപ്പോഴിതാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ് . കോടതി വഴി നോട്ടീസ് അയച്ചിട്ടും ഹേമകമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയവർ അന്വേഷണ സംഘത്തിന് പരാതി നൽകാനോ മൊഴി നൽകാനോ ആരും തയാറാകാത്ത പക്ഷമാണ് പോലീസിന്റെ ഈ തീരുമാനം.പരാതിയില്ലാതെ കേസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം രജിസ്റ്റർ ചെയ്ത കേസുകൾ തുടരും . ഇതോടെ 35 കേസുകൾ എഴുതി തള്ളേണ്ടി […]
Read more

സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുത്ത് സിബിഐ: രന്യ റാവുവിന് കൂടുതല്‍ കുരുക്ക്

കർണാടക : കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമ താരമായ രന്യ റാവുവിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് . താൻ നിരപരാധിയാണെന്നും തന്നെ ഇതിൽ ആരോ കുടിക്കായതെന്നെനും അറസ്റ്റ് ശേഷമുള്ള ചോദ്യം ചെയ്യലിൽ നടി പറയുകയുമുണ്ടായി . ഇപ്പോഴിതാ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ് ഇതോടെ നടിക്കെതിരെയുള്ള കുരുക്കുകൾ കൂടുതൽ മുറുക്കുവാനാണ് സാധ്യത.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സില്‍ നിന്ന് കേസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിക്കും. വിവിധ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണംകടത്തുന്ന സംഘങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. […]
Read more

ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം നടത്താം

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടാൻ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമാണം അവസാന ഘട്ടത്തിൽ. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകർ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം മാത്രമാണ് ഭക്തർക്ക് പ്രാർത്ഥിക്കാൻ അവസരവും ലഭിക്കുന്നത്. മീനമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും. പുതിയ പദ്ധതി അനുസരിച്ച് കൊടിമരത്തിന്‍റെ ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിക്കാം.
Read more

ഓസ്കാർ വേദിയിൽ കൈത്തറി വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് മന്ത്രി

കൊച്ചി: ഓസ്കാർ വേദിയിൽ അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗൺ വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് . അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് അനന്യ ശാന്‍ഭാഗിനായി വസ്ത്രം തയ്യാറാക്കിയത്.അനന്യ ശാന്‍ഭാഗിന്റെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്. ലോകം പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ […]
Read more

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; പദ്ധതിക്ക് ഡെല്‍ഹി സര്‍ക്കാരിന്റെ അംഗീകാരം

ന്യൂഡൽഹി: 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള 18 നും 60 നും ഇടയില്‍ പ്രായമുള്ള ഡൽഹിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭിക്കുന്ന മഹിളാ സമൃദ്ധി പദ്ധതിക്ക് ഇന്ന് ഡൽഹി സർക്കാർ അംഗീകാരം നൽകി. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാന്‍ കഴിയുന്ന ഒരു പോര്‍ട്ടല്‍ ആരംഭിക്കും.നിബന്ധനകളും വ്യവസ്ഥകളും ഇതേ പോര്‍ട്ടലില്‍ തന്നെ ഉള്‍പ്പെടുത്തും.5,100 കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് പദ്ധതിക്കുള്ളത്. സര്‍ക്കാര്‍ ജീവനക്കാരെയും സര്‍ക്കാരിന്റെ മറ്റ് ക്ഷേമ പദ്ധതികളിൽ നിന്ന് സാമ്പത്തിക […]
Read more

Recent News

Advertisement
WhiteswanTV Footer