Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

ഹോളി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ 10 മസ്ജിദുകള്‍ ടാര്‍പോളിന്‍ കൊണ്ട് മറയ്ക്കും

സാംഭൽ :മാര്‍ച്ച് 14 ന് ഉത്തര്‍പ്രദേശിലെ സാംഭലില്‍ ഹോളി ആഘോഷം കടന്നുപോകുന്ന വഴിയിലുള്ള മസ്ജിദുകൾ മറക്കുവാൻ തീരുമാനിച്ച് മൂടാന്‍ പോലീസ്.ഷാഹി ജുമാ മസ്ജിദടക്കം പത്തു മസ്ജിദുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറക്കാനാണ് തീരുമാനം .ഹോളി ആഘോഷത്തിനിടെയുള്ള നിറങ്ങളും ചായങ്ങളും വീഴാതിരിക്കാനാണ് ഈ മുൻകരുതൽ. ഇതോ ദിവസം തന്നെയാണ് റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും നടക്കുന്നത്. അതുകൊണ്ട തന്നെ സംഘർഷങ്ങൾ ഒഴിവാക്കുവാൻ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഓരോരോ മുൻകരുതലുമായി നീങ്ങുന്നത്. ഛൗപടി എന്ന പേരിലുള്ള വിപുലമായ ഹോളി ഘോഷയാത്രയാണ് […]
Read more

കളമശേരിയിൽ വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി : കളമശ്ശേരിയിൽ രണ്ട് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ എന്ന് സംശയം . കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1 , 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടർന്ന് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ മസ്തിഷ്ക ജ്വരമെന്ന സംശയം ഉയർന്നത്. എന്നാൽ, സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം മൂന്ന് കൂട്ടികളുടെ പരിശോധനാ ഫലം ഇന്നു പുറത്തുവരും. കുട്ടികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. . ശനിയാഴ്ച മുതലാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. […]
Read more

ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി നിർമല സീതാരാമനും പിണറായി വിജയനും

ന്യൂഡൽഹി : കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ , ഗവർണർ രാജേന്ദ്ര ആർലേക്കർ , ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്. കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ കെ വി തോമസ് , പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് […]
Read more

ഷൈനി വായ്പയെടുത്തത് നോബിയുടെ അച്ഛന്റെ ചികിത്സയ്ക്കെന്ന് വെളിപ്പെടുത്തൽ; നോബിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോട്ടയം : ഏറ്റുമാനൂരിൽ പെൺമക്കൾക്കൊപ്പം ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് വായ്പ എടുത്തത് ഭർത്താവിന്റെ അച്ഛന്റെ ചികിത്സക്കായി ആണെന്ന് വെളിപ്പെടുത്തൽ . കുറച്ച് ദിവസം മുൻപ് കുടുംബശ്രീ അംഗം ഷൈനിയോട് പണം ആവിശ്യപ്പെട്ട് വിളിച്ച ഒരു ശബ്ദസംഭാഷണവും പുറത്ത് വന്നിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം പണം തിരിച്ചടക്കാൻ തയ്യാറായില്ല. ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഭർത്താവും കേസിൽ കുറ്റാരോപിതനായ […]
Read more

വിഡി സതീശനൊപ്പം വേദി പങ്കിടാൻ സിപിഐഎം നേതാവ് ജി സുധാകരൻ

തിരുവനന്തപുരം: കെപിസിസി വേദി പങ്കിടാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. നാളെ തിരുവനതപുരത്ത് വെച്ച് നടക്കുന്ന ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുക. കൂടാതെ സിപിഎ നേതാവും മുൻ മന്ത്രിയുമായിരുന്ന സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യൻ സ്മാരക ഹാളിൽ വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കുന്ന പരുപാടിയിൽ വി […]
Read more

സ്യൂട്ട് കേസിലെ അസ്ഥികൂടം: മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം

കൊല്ലം : സ്യൂട്ട് കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. ഇന്ന് രാവിലെയായിരുന്നു കൊല്ലം സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ഈ സ്യൂട്ട് കേസ് കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണ് ഇതിൽ നിന്ന് കണ്ടെടുത്തത് എന്ന് തന്നെയായിരുന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് . എന്നാൽ എല്ലാ ഇതിൽ അസ്ഥികളും ഉണ്ടായിരുന്നില്ല മാത്രമല്ല അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലായിരുനിന്നു . അതേസമയം ഈ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് […]
Read more

നാലുവയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ഗുജറാത്ത് : ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി ബലികൊടുത്തതായി റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അയൽവാസിയായ ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു. കുടുംബത്തിനെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അതേസമയം പ്രതി മാനസികവൈകല്യമുള്ള ആൾ ആണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ നിലവിളി കേട്ട് സമീപതുള്ള അമ്മയും അമ്മുമ്മയും ഓടി […]
Read more

പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി

കാസർഗോഡ് : പൈവളിഗയിൽ പതിനഞ്ചുകാരിയെയും യുവാവിനെയും വീടിന് സമീപത്തെ പറമ്പിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പെൺകുട്ടിയെയും യുവാവിനെയും കാണാതായി മൂന്നാഴ്ച കഴിഞ്ഞാണ് പോലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടെന്നും കോടതി ആരാഞ്ഞു . അതേസമയം പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് […]
Read more

ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് സമഗ്ര ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ പ്ലാന്‍റ് തുറന്നു

കൊച്ചി : വളര്‍ന്നു വരുന്ന മുന്‍നിര മാര്‍ക്കറ്റ് എഫ്എംസിജി കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയില്‍ ആരംഭിച്ച കമ്പനിയുടെ ആദ്യത്തെ സമഗ്ര ഗ്രീന്‍ഫീല്‍ഡ് പ്ലാന്‍റ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ നാദിര്‍ ഗോദ്റെജ്, ജിസിപിഎല്‍ എംഡിയും സിഇഒയുമായ സുധീര്‍ സിതാപതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സിന്തോള്‍ ഒറിജിനല്‍ സോപ്പിന്‍റെ നിര്‍മാണത്തിനും മുഖ്യമന്ത്രി ഔദ്യോഗികമായി തുടക്കമിട്ടു. 2024-ല്‍ ജിസിപിഎല്‍ തമിഴ്നാട്ടില്‍ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിനായി ഭൂമിപൂജ […]
Read more

ലവ് ജിഹാദ് പരാമർശം: പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്

ഇടുക്കി: ഈ കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ ചർച്ചയ്ക്കിടെ വിവാദപ്രസ്താവന നടത്തിയതിന് ബിജെപി നേതാവ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇന്നലെ വീണ്ടും ഒരു വിവാദ പ്രസ്താവനയ്ക്ക് പി സി ജോർജ് തിരികൊളുത്തിയിരുന്നു .കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നു എന്നും മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്‌ടപ്പെട്ടു എന്നുമായിരുന്നു പി സി ജോർജിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത് , കൂടാതെ ഈ പരാമർശത്തിൽഇന്ന് കേസ് എടുക്കാനും […]
Read more

Recent News

Advertisement
WhiteswanTV Footer