Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഏഷ്യൻ ഗെയിംസിൽ പാകിസ്താൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റും മത്സരിക്കും

നഗോയ: ഏഷ്യൻ ഗെയിംസിൽ പാകിസ്താൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഐസാം ഉൾ-ഹഖ് ഖുറേഷിയും മത്സരിക്കും. ഏഷ്യൻ ഗെയിംസിലെ ഡബിൾസ് വിഭാഗത്തിലാണ് 46കാരനായ ഖുറേഷി മത്സരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. പിടിഎഫ് പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകൾക്കൊപ്പം മത്സരിക്കാനാണ് തീരുമാനമെന്ന് ഖുറേഷി പറഞ്ഞു. ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്നും പതിവായി ടെന്നീസ് പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിസ്റ്റായ ഖുറേഷി പാകിസ്താനിലെ പ്രമുഖ ടെന്നീസ് താരങ്ങളിലൊരാളാണ്. ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലടക്കം നേരത്തെ മത്സരിച്ചിട്ടുള്ള അദ്ദേഹം മുൻ ഇന്ത്യൻ […]
Read more

ഓണം ബംപറിന് റെക്കോർഡ് വിൽപന; 76 ലക്ഷം ടിക്കറ്റുകൾ വിറ്റു

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. ഇതുവരെ 76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 384 കോടി രൂപയുടെ ടിക്കറ്റ് വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ വിൽപനയും ഇത്തവണ മറികടന്നു. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 30 കോടി രൂപയാണ്.
Read more

ഇന്നും കരുതിക്കോ മെഴുകുതിരി; വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് പ്രധാന കാരണം. ഇന്ന് വൈകിട്ട് 6.15 മുതൽ അർധരാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പീക്ക് […]
Read more

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ വീൽസ് ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തി 50,000 കോടി രൂപ കടന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ വാഹന വായ്പാ വിഭാഗമായ ‘വീൽസ് ബിസിനസ്’ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 50,000 കോടി രൂപ കടന്നു. യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യ സ്മോൾ ഫിനാൻസ് ബാങ്ക് കൂടിയാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്. 2026 ആഗസ്റ്റിലാണ് വായ്പാ വിഭാഗം ആസ്തി 50,000 കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നത്. ബാങ്കിന്റെ മൊത്തം വായ്പകളുടെ […]
Read more

‘ഓപ്പറേഷൻ ഡൊമിനോ’; അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖല തകർത്ത് എൻസിബി

കൊച്ചി: ‘ഓപ്പറേഷൻ ഡൊമിനോ’യുടെ ഭാഗമായി അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ്. യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ട മൂന്ന് പേരും രണ്ട് വിദേശികളും ഉൾപ്പെടെ ഏഴ് പേരെയാണ് എൻസിബി പിടികൂടിയത്. ഇവരിൽനിന്ന് 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽപ്പെട്ട് യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എൻസിബി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10ന് കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് […]
Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 9.96 കോടി രൂപ ധനസഹായം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് സഹായം നൽകുന്നത്. കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ […]
Read more

മോദിയുടെ ജന്മദിനം അന്നപൂര്‍ണ ദിവസമായി ആചരിക്കും; പ്രഖ്യാപനവുമായി ബംഗാള്‍ സര്‍ക്കാര്‍

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 എല്ലാ വർഷവും ‘അന്നപൂർണ ദിനമായി’ ആചരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 50 ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ നിർമിക്കുന്ന പുതിയ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുമെന്നും അധികാരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പായിരുന്ന ‘അന്നപൂർണ യോജന’യുടെ ഭാഗമായാണ് സെപ്റ്റംബർ 17 ‘അന്നപൂർണ ദിവസ്’ ആയി ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാ കായിക […]
Read more

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സതീശൻ നമ്പൂതിരി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗമായ ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് മേൽശാന്തിയുടെ കാലാവധി. രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി മേൽശാന്തിയാകുന്നത്. നേരത്തെ മറ്റൊരു മേൽശാന്തിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോൾ താത്കാലിക ചുമതലയും വഹിച്ചിരുന്നു. പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടെയും ഓതിയ്ക്കൻ കുടുംബാംഗമായ ഗുരുവായൂർ പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തർജനത്തിന്റെയും മകനാണ് 58കാരനായ സതീശൻ നമ്പൂതിരി. 42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നിർവഹിച്ചുവരികയാണ്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയാണ്. […]
Read more

4 വർഷം തടവും 30 ലക്ഷം പിഴയും, മുൻ ഡിജിപി കൽത്തുറുങ്കിലേക്ക്; ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി: എന്താണ് തച്ചങ്കരി ചെയ്ത തെറ്റും അതിന്റെ നാൾവഴികളും?

ഒടുവിൽ അത്യന്തം നാടകീയമായ അന്വേഷണ കാലത്തിനൊടുവിൽ സംസ്ഥാനത്തിന്റെ മുൻ പൊലീസ് മേധാവി ജയിലിലേക്ക്. മുൻ ഡിജിപിയും റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ടോമിൻ ജെ. തച്ചങ്കരിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. അഴിമതി നിരോധന നിയമപ്രകാരം കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ കഠിനതടവും 30,84,892 രൂപ പിഴയുമാണ് വിധിച്ചത്. കേരളത്തിൽ ഉയർന്ന റാങ്കിൽ സേവനമനുഷ്ഠിച്ച ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവ്വ സംഭവങ്ങളിലൊന്നാണ്. വിധി പ്രസ്താവം വന്നതിനെ തുടർന്ന് […]
Read more

പണയ സ്വർണം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; യുവമോർച്ച നേതാവ് കീഴടങ്ങി

ആലപ്പുഴ: പണയ സ്വർണം മറിച്ചുവിറ്റ് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് പൊലീസിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി. കേസിൽ രാഹുൽ രാധാകൃഷ്ണന് പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix