Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി ന​ഗരത്തിൽ ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രണം ബാധകമായ സ്ഥലങ്ങള്‍ നേവല്‍ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷന്‍ ബി.ടി.എച്ച്. റോഡ്, പാര്‍ക്ക് […]
Read more

വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; ഇന്ന് നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്. രാത്രികാല വൈദ്യുതി ആവശ്യകത 5305 മെഗാവാട്ട് വരെയെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇന്ന് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും കെഎസ്ഇബി […]
Read more

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം; അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: കല്ലറയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം. മുതുവിള, പരപ്പിൽ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. പരപ്പിൽ പനകുന്നത്ത് ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ച പുലർച്ചെ സമീപത്തെ കച്ചവടക്കാരനാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 5,000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. ഒരാഴ്ച […]
Read more

മലപ്പുറത്തെ MDMA വേട്ട; അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ നിർണായക നേട്ടവുമായി കേരള പൊലീസ്. മലപ്പുറത്ത് 10 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയ കേസിൽ അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ നാല് പേർ പിടിയിൽ. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഉത്തരേന്ത്യയിൽനിന്ന് പ്രതികളെ പിടികൂടിയത്. ലഹരിക്കടത്തിന്റെ പ്രധാന ഉറവിടത്തിലേക്കും സംഘത്തിന്റെ ശൃംഖലയിലേക്കും എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിന്റെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

ആശങ്ക വേണ്ട; പരശുറാം എക്സ്പ്രസിലെ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ

പാലക്കാട്: പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുമ്പോൾ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ. മംഗളൂരു-കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22-നും കന്യാകുമാരി-മംഗളൂരു (16650) സെപ്റ്റംബർ 23-നും പരമ്പരാഗത ഐ.സി.എഫ്. കോച്ചുകൾ ഒഴിവാക്കും. എൽ.എച്ച്.ബി. കോച്ചിൽ (ഒരു എസ്.എൽ.ആർ.ഡി. ഉൾപ്പെടെ) 16 ജനറൽ കോച്ചുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യം നൽകിയ കുറിപ്പ് പ്രകാരം ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ചും ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ട് എ.സി. […]
Read more

കര്‍ണാടകയിലും തമിഴ്‌നാട്ടിലും വൈദ്യുതി ഉപഭോഗം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന രാത്രി 12.45 വരെയുള്ള സമയത്തും നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് സഹായമായതായി കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ പവർ ഗ്രിഡ് വഴി കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് ഉയർന്നു. പവർ എക്സ്ചേഞ്ച് വഴിയും ആവശ്യത്തിന് വൈദ്യുതി ലഭിച്ചതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് ഏകദേശം 700 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കാൻ […]
Read more

തിരുവനന്തപുരം മെട്രോ സിഎംപിയിൽ കെഎംആർഎല്ലിനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) വിഷയത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (കെഎംആർഎൽ) സംസ്ഥാന സർക്കാർ വിശദീകരണം തേടി. ഔദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടത്. തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സിഎംപി നൽകിയെന്ന തരത്തിൽ കെഎംആർഎല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ട് എട്ട് മാസത്തിലേറെയായിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. പുതുക്കിയ രേഖ നൽകിയതായി […]
Read more

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒരേ തസ്തികയിൽ ജോലി ചെയ്യുന്നു എന്നത് മാത്രം അടിസ്ഥാനമാക്കി ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വം യാന്ത്രികമായി നടപ്പാക്കാനാകില്ലെന്ന് സുപ്രീം കോടതി. നേരിട്ടുള്ള നിയമനം ലഭിച്ചവരും പ്രമോഷൻ വഴി തസ്തികയിലെത്തിയവരും തമ്മിലുള്ള പ്രവൃത്തിപരിചയത്തിലെ വ്യത്യാസം വ്യത്യസ്ത ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിന് സാധുവായ അടിസ്ഥാനമാണെന്നും ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ നേരിട്ടുള്ള നിയമനത്തിലൂടെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ആയി നിയമിതരായ അധ്യാപകർ നൽകിയ […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം തുടരുകയാണ്. ഇതിന് പുറമെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (സെപ്റ്റംബർ 19) കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാൾ (സെപ്റ്റംബർ 20) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ […]
Read more

പാലക്കാട് മൈലംപുള്ളിയില്‍ ടോള്‍ പ്ലാസ നിർമാണം തടഞ്ഞ് DYFI പ്രതിഷേധം

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിലെ മൈലംപുള്ളിയിൽ ടോൾ പ്ലാസ നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടോൾ ബൂത്ത് നിർമാണം തടഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസവും യൂത്ത് ലീഗ് ടോൾ പ്ലാസ നിർമാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. അശാസ്ത്രീയ നിർമാണം കാരണം അപകടങ്ങൾ പതിവായ റോഡിൽ ടോൾ പിരിവ് അനുവദിക്കരുതെന്നാണ് നാട്ടുകാരുടെയും പ്രതിഷേധക്കാരുടെയും ആവശ്യം. രണ്ട് വരി പാതയിൽ ടോൾ പിരിവ് നടത്തുന്നത് അസാധാരണ നടപടിയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലെ മൈലംപുള്ളിയിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix