Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

‘സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു’; സഹോദരി ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് യുവാവിന്റെ വീഡിയോ. യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ചിത്താരി ഹരിബാബു (26) ആണ് നടുറോഡിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ സഹോദരൻ സന്തോഷാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോ പുറത്തുവിട്ടത്. നിയമം നീതി നടപ്പാക്കാത്തതിനാലാണ് സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് സന്തോഷ് വീഡിയോയിൽ അവകാശപ്പെടുന്നു. ‘എന്റെ സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു’ എന്നും ഇയാൾ പറയുന്നുണ്ട്. ഉടൻ പൊലീസിൽ കീഴടങ്ങുമെന്നും കേസിൽ […]
Read more

ശിശുക്കളുടെ വിമാന യാത്രയും ചെലവേറും; വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡൽഹി: ശിശുക്കളുടെ വിമാന യാത്രാ നിരക്ക് വർധിപ്പിച്ച് ഇൻഡിഗോ. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ യാത്രാ നിരക്കാണ് എയർലൈൻ ഉയർത്തിയത്. വിമാനത്താവള കൗണ്ടറിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുമ്പോഴുള്ള നിരക്ക് 2,500 രൂപയിൽ നിന്ന് 3,000 രൂപയായാണ് വർധിപ്പിച്ചത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000 രൂപയിൽ നിന്ന് 2,250 രൂപയായും ഉയർത്തിയിട്ടുണ്ട്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് അനുവദിക്കില്ലെങ്കിലും ഇവർക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. നിരക്ക് വർധന ഏകദേശം 10 ലക്ഷം കുഞ്ഞുങ്ങളുടെ യാത്രയെ ബാധിച്ചേക്കുമെന്നാണ് […]
Read more

പുനഃസംഘടിപ്പിച്ച CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതുതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ട പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി, ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന സമിതി തീരുമാനപ്രകാരം ആദ്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരിക്കും ചേരുക. തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ചില ജില്ലാ സെക്രട്ടറിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും […]
Read more

സ്കൂളുകളിൽ ആൺകുട്ടികൾക്ക് മുടി വളർത്താം; പൂർണ സ്വാതന്ത്ര്യമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ലിംഗഭേദമന്യേ കുട്ടികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തെരഞ്ഞെടുക്കാനും പൂർണ അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ആൺകുട്ടികളെയും ട്രാൻസ്‌ജെൻഡർ ഉൾപ്പെടെയുള്ള ലിംഗനിർണയം നടത്താത്ത കുട്ടികളെയും മുടിയുടെ നീളത്തിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽ നിന്ന് മാറ്റിനിർത്തുകയോ ചെയ്യരുതെന്നും കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്‌കർ പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയ അധികൃതർ മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ പറയുന്നു. […]
Read more

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് തീരുമാനിക്കും: ഷാഫി പറമ്പിൽ

കോഴിക്കോട്: കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിൽ. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് ഉയർന്നുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള പ്രചാരണം നടത്തേണ്ടത് മാധ്യമങ്ങളല്ലെന്നും ഹൈക്കമാൻഡ് തീരുമാനിക്കുന്നതിനപ്പുറം അഭിപ്രായം പറയാൻ താനാളല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്ടമോ വ്യക്തമാക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തെ നിയമനം സംബന്ധിച്ച് […]
Read more

റിയാദിൽ അനാശാസ്യ പ്രവർത്തനം; വിദേശ വനിത അറസ്റ്റിൽ

റിയാദ്: തലസ്ഥാന നഗരമായ റിയാദിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് വിദേശ വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി രാജ്യത്ത് തുടരുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നടപടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ച് റിയാദ് മേഖലയിലെ പൊലീസാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ വനിതയ്ക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുസുരക്ഷയ്ക്കും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ […]
Read more

കാട്ടാനക്കലി വീണ്ടും; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണമായ സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.
Read more

എച്ച്.പി.വി വാക്സിനേഷനിൽ കേരളം പിന്നിൽ; 64 ശതമാനം മാത്രം

കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി 14 വയസ്സുള്ള കുട്ടികൾക്ക് സൗജന്യമായി നൽകുന്ന ദേശീയ എച്ച്.പി.വി. വാക്സിനേഷൻ പദ്ധതിയിൽ കേരളത്തിൽ ലക്ഷ്യനേട്ടം കുറവ്. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട വാക്സിനേഷൻ പദ്ധതി ലക്ഷ്യം കൈവരിക്കാത്തതിനെ തുടർന്ന് ഡിസംബർ 31 വരെ നീട്ടി. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങൾ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയപ്പോൾ കേരളത്തിൽ 64 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയത്. പത്തനംതിട്ടയാണ് കേരളത്തിൽ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ച ജില്ല. ഇവിടെ 96.57 ശതമാനം […]
Read more

യുദ്ധസാഹചര്യത്തിൽ മടങ്ങാനാവാതെ ഇറാൻ കപ്പൽ ഐറിസ് ലാവൻ

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാൻ നാവികസേനാ കപ്പൽ ഐറിസ് ലാവൻ കൊച്ചിയിൽ തുടരുന്നു. കപ്പൽ നങ്കൂരമിട്ടിട്ട് ആറ് മാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാത്ത സാഹചര്യത്തിലാണ് കൊച്ചിയിൽ തുടരുന്നത്. കപ്പലിന്റെ സുരക്ഷാ ചുമതല കൊച്ചി തുറമുഖ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 50 പേർ ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. ശേഷിക്കുന്ന ജീവനക്കാർ ഇന്ത്യൻ നേവിയുടെ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ ഇറാനിലേക്ക് മടങ്ങി. ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് […]
Read more

ശബരിമല സ്വർണക്കൊള്ള; സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ലെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. മുൻ ദേവസ്വം അധികൃതർ ഉൾപ്പെടെ 15 പേരാണ് കേസിലെ പ്രതികൾ. ഇതിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ, ഇതുവരെ പ്രത്യേക അന്വേഷണസംഘമായ (എസ്ഐടി) അനുമതി തേടിയിട്ടില്ല. കേസിന്റെ അന്വേഷണം പൂർത്തിയായതായി നേരത്തെ എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix