Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കുവൈത്ത് വിമാനത്താവളത്തിൽ 9.6 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ വൻ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 9.6 കിലോഗ്രാം മെത്ത് മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാസവസ്തുക്കളിൽ മുക്കിയെടുത്ത എ4 വലുപ്പത്തിലുള്ള 1,197 പേപ്പർ ഷീറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആകെ 9.6 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നും യാത്രക്കാരനെയും തുടർ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നർക്കോട്ടിക്സ് കൺട്രോൾ ആൻഡ് ആൽക്കഹോൾ കൺട്രോളിന് […]
Read more

ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലുള്ള പുരയിടത്തിൽ ഇന്നലെ പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. സ്ഥലത്ത് ആൾത്താമസമില്ലെന്ന് മനസ്സിലാക്കിയായിരുന്നു പ്രതികൾ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ചത്. മരം വീഴുന്ന ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വസ്തുവുടമയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. […]
Read more

സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ യുഎസ് അനുമതി

വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് 48 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള സാധ്യതയുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഏകദേശം 24.3 ബില്യൺ ഡോളറാണ് കരാറിന്റെ മൂല്യം. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന എഫ്-35 വിമാനങ്ങൾക്കൊപ്പം 49 പ്രാറ്റ് ആൻഡ് വിറ്റ്‌നി എഫ്135 എൻജിനുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും പരിശീലന സംവിധാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. കരാർ അന്തിമമാകാൻ യുഎസ് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. നിലവിൽ മധ്യപൂർവേഷ്യയിൽ എഫ്-35 വിമാനങ്ങൾ ഉപയോഗിക്കുന്ന ഏക രാജ്യമാണ് ഇസ്രയേൽ. സൗദിക്ക് ഈ […]
Read more

കനത്ത ചൂടിൽ റബ്ബർ ഉത്പാദനം കുത്തനെ ഇടിഞ്ഞു; കർഷകർ ആശങ്കയിൽ

പാലക്കാട്: എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള കാലാവസ്ഥാ മാറ്റം കൃഷിയെ ബാധിക്കുമെന്ന് റബ്ബർ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉത്പാദനം ഇത്ര വേഗത്തിൽ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കർഷകർ. സ്ഥിതി തുടർന്നാൽ ടാപ്പിങ് നിർത്തേണ്ടിവരുമെന്ന ആശങ്കയിലാണ് മംഗലംഡാം കടപ്പാറയിലെ റബ്ബർ കർഷകനായ ബെന്നി ജോസഫ്. മികച്ച ഉത്പാദനം ലഭിക്കേണ്ട സമയത്തും കനത്ത ചൂട് റബ്ബർ മരങ്ങളെ ബാധിച്ചതോടെ ജില്ലയിലെ 54,000 റബ്ബർ കർഷകർ ആശങ്കയിലാണ്. രാവിലെയുള്ള തണുപ്പ് പാലുത്പാദനത്തിന് അനുകൂലമാണെങ്കിലും രാവിലെ ഒൻപത് മണിയോടെ കനത്ത വെയിലിലേക്ക് മാറുന്നത് റബ്ബർ […]
Read more

57ന് എറിഞ്ഞിട്ടു, വെറും 30 പന്തുകളിൽ അടിച്ചെടുത്തു; ജപ്പാനെ തകർത്ത് ഏഷ്യൻ ​ഗെയിംസ് സെമിയിലേക്ക് ഇന്ത്യ

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ അനായാസ വിജയവുമായി സെമിയിലേക്ക് മുന്നേറി നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ ഇന്ത്യ 8 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് മറുപടി പറയാന്‍ 30 പന്തുകള്‍ മാത്രമാണ് ആവശ്യമായി വന്നത്. 5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 59 റണ്‍സെടുത്തു. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തിയെന്നത് മാത്രമാണ് […]
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ അനുമതി വേണമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയത്. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നതെന്ന് കോടതി ചോദിച്ചു. വിജിലൻസ് അഭിഭാഷകന്റെ നിലപാടിനെതിരെയും കോടതി […]
Read more

സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ നാളെ അവസാനിക്കും; നീട്ടണമെന്ന് ഡിജിപി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കും. നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമാണ് കരാർ ഏറ്റെടുത്തത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. നിലവിലെ കരാർ മൂന്ന് വർഷത്തേക്കാണ്. കരാർ രണ്ട് […]
Read more

ലഹരിരംഗങ്ങൾക്ക് ഇനി മുന്നറിയിപ്പ് നിർബന്ധം; പുതിയ സെൻസർ മാർഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗമോ കടത്തോ ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെൻസർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശം. ലഹരിമരുന്ന് ഉപയോഗവും കടത്തും ചിത്രീകരിക്കുന്ന രംഗങ്ങളിൽ ‘അനധികൃത ലഹരിമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. സെപ്റ്റംബർ 16-നാണ് സിനിമാറ്റോഗ്രാഫ് നിയമത്തിന് കീഴിൽ പരിഷ്കരിച്ച മാർഗനിർദേശം മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നേരത്തെ […]
Read more

തിരുവനന്തപുരം മൃഗശാല മാറ്റും; അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ മൃഗശാല നഗരമധ്യത്തിൽ നിന്ന് നെയ്യാറിലേക്ക് മാറ്റുന്നതിനാണ് ആലോചന. മൃഗശാല മാറ്റുന്നതോടെ തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്നും മന്ത്രി വ്യക്തമാക്കി. പുത്തൂർ സുവോളജിക്കൽ പാർക്ക് മാതൃകയിൽ മൃഗശാല വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മൃഗങ്ങളെ മനുഷ്യർ കാണുന്ന നിലവിലെ രീതിക്ക് പകരം മൃഗങ്ങൾക്ക് സ്വാഭാവികമായ അന്തരീക്ഷം ഒരുക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. മൃഗശാല […]
Read more

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സർവീസ് ക്ലിനിക്ക്; കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക സർവീസ് ക്ലിനിക്ക് സംഘടിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, സ്ഥാനക്കയറ്റം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും ക്ലിനിക്ക് പ്രവർത്തിക്കുക. ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിലാണ് സർവീസ് ക്ലിനിക്ക് നടത്തുക. ക്ലിനിക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix