Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇനി എലൈറ്റ് ക്ലബ്ബിൽ സഞ്ജുവും; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ മൂന്നം ട്വന്റി20യിൽ അർധസെഞ്ചറി നേടിയതിനൊപ്പം കരിയറിൽ നിർണായക നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ക്രിക്കറ്റിൽ താരം 9000 റൺസ് പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന അ‍ഞ്ചാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. വിരാട് കോലി (14, 218), രോഹിത് ശർമ (12, 531), ശിഖർ ധവാൻ (9797), സൂര്യകുമാർ യാദവ് (9654) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ. രാജ്യാന്തര മത്സരങ്ങൾ, ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ എന്നിവ ഉൾപ്പെടെ 351 […]
Read more

സവർക്കർ വിവാദ ചോദ്യം; അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി

കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് സസ്പെൻഷനിലായ അധ്യാപകൻ കെ. ഗുരുപ്രസാദ് റായിക്ക് ആശ്വാസം. അധ്യാപകന്റെ സസ്പെൻഷന് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് റായി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. വിവാദ ചോദ്യാവലി തയ്യാറാക്കിയതിനെ തുടർന്ന് അധ്യാപകന്റെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോടതി […]
Read more

ഏഷ്യൻ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റ്

ടോക്കിയോ: താമസസൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് പുതിയ വെല്ലുവിളിയായി ചുഴലിക്കാറ്റ് ഭീഷണി. ഐച്ചി-നഗോയ തീരത്ത് വരും ദിവസങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മത്സരങ്ങൾ തടസ്സപ്പെടാനും കായികതാരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്ന സാഹചര്യമുണ്ടായാൽ തീരദേശ മേഖലയിൽ കഴിയുന്ന താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടിവരും. സെപ്റ്റംബർ 21ഓടെ ‘ദുജുവാൻ’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നഗോയ മേഖലയിലെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണ […]
Read more

നിഥാരി കേസ് പ്രതി സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി

ലക്നൗ: നിഥാരി കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നിഥാരി കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സുരേന്ദ്ര കോലിയെ വെറുതെവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

ബനാന പഫ്സ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

പ്ഫ്സുകൾ പലവിധം ഉണ്ട്. ചിക്കൻ തുടങ്ങി വിവിധ വെറൈറ്റി പഫ്സ് ഉണ്ട്. ഇനി അതിൽ തന്നെ വ്യത്യ്സതമായ ഒരു പഫ്‌സായ ബനാന പഫ്‌സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഫില്ലിംഗിന് പഫ്സിന് തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ് ചൂടാക്കി പഴക്കഷ്ണങ്ങൾ ചേർത്ത് 2–3 മിനിറ്റ് ചെറുതായി വഴറ്റുക. അതിലേക്ക് തേങ്ങ ചിരണ്ടിയതും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര ഉരുകി മിശ്രിതം ചെറുതായി […]
Read more

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡറായി നടൻ ആർ. മാധവൻ

നത്തിംഗ് സ്മോൾ എബൗട്ട് അസ് കാമ്പയിൻ പുറത്തിറക്കി കൊച്ചി: 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 800-ലധികം ശാഖകളിലൂടെ ഒരുകോടിയിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പുതിയ ബ്രാൻഡ് കാമ്പയിനായ ‘നത്തിംഗ് സ്മോൾ എബൗട്ട് അസ്’ പുറത്തിറക്കി. പ്രശസ്ത നടനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ആർ. മാധവനാണ് കാമ്പയിനിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി എത്തുന്നത്. ‘സ്മോൾ ഫിനാൻസ് ബാങ്ക്’ എന്ന പേരിലെ ‘സ്മോൾ’ എന്നത് ബാങ്കിന്റെ സേവനങ്ങളും വായ്പാ തുകയും പരിമിതമാണെന്ന തരത്തിൽ […]
Read more

മറ്റുള്ളവരുടെ ല​ഗേജുകൾ കൊണ്ടുവന്നാൽ പണികിട്ടും; മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവ യാത്രയ്‌ക്കൊപ്പം കൈവശം വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈമാറുന്ന വ്യക്തിയുമായുള്ള ബന്ധമോ അവര്‍ പറയുന്ന കാരണങ്ങളോ എന്തുതന്നെയായാലും, യാത്രക്കാരുടെ കൈവശം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന് യാത്രക്കാരനാകും നിയമപരമായി ഉത്തരവാദികളായിരിക്കുകയെന്ന് ആദ്യന്തരമന്ത്രാലയം പറഞ്ഞു. ലഹരിക്കടത്തുകാര്‍ യാത്രക്കാര്‍ അറിയാതെ ഇത്തരം മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം […]
Read more

റേഷൻ കാർഡുകൾ റദ്ദാക്കും; റേഷൻ വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്. റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത […]
Read more

നീറ്റ് ക്രമക്കേട്; എൻ.ടി.എ ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസിയുടെ ആസ്ഥാനം സന്ദർശിക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനായി നവീകരിച്ച എൻ.ടി.എ ആസ്ഥാനം സന്ദർശിക്കാൻ താനും ജസ്റ്റിസ് അലോക് ആരാധെയും ആഗ്രഹിക്കുന്നതായി ജസ്റ്റിസ് നരസിംഹ പറഞ്ഞു. പരീക്ഷകൾ നടത്തുന്നതിനായി താത്കാലിക ക്രമീകരണങ്ങൾക്ക് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ജീവനക്കാരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പകരം സ്ഥിരം ജീവനക്കാരെയും സ്ഥിരം വിഭാഗങ്ങളെയും നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷാ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് […]
Read more

അമേരിക്ക യുദ്ധക്കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളെന്ന് യു.എൻ വസ്തുതാന്വേഷണ മിഷൻ

ന്യൂയോർക്ക്: ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്തതായി വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര വസ്തുതാന്വേഷണ മിഷന്റെ കണ്ടെത്തൽ. ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേർഡിലെ കായിക സമുച്ചയത്തിലും ഫെബ്രുവരിയിൽ നടന്ന മിസൈൽ ആക്രമണങ്ങൾ വിവേചനരഹിതമായ ആക്രമണങ്ങളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഏകദേശം 120 കുട്ടികളടക്കം 150ലധികം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലമേർഡിലെ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം അമേരിക്ക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix