നത്തിംഗ് സ്മോൾ എബൗട്ട് അസ് കാമ്പയിൻ പുറത്തിറക്കി
കൊച്ചി: 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 800-ലധികം ശാഖകളിലൂടെ ഒരുകോടിയിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പുതിയ ബ്രാൻഡ് കാമ്പയിനായ ‘നത്തിംഗ് സ്മോൾ എബൗട്ട് അസ്’ പുറത്തിറക്കി. പ്രശസ്ത നടനും പദ്മശ്രീ പുരസ്കാര ജേതാവുമായ ആർ. മാധവനാണ് കാമ്പയിനിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി എത്തുന്നത്.
‘സ്മോൾ ഫിനാൻസ് ബാങ്ക്’ എന്ന പേരിലെ ‘സ്മോൾ’ എന്നത് ബാങ്കിന്റെ സേവനങ്ങളും വായ്പാ തുകയും പരിമിതമാണെന്ന തരത്തിൽ ഉപഭോക്താക്കൾക്കിടയിലുണ്ടാക്കുന്ന തെറ്റിദ്ധാരണകൾ തിരുത്തുകയാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം.
ഉജ്ജീവൻ ബാങ്ക് നൽകുന്ന സേവനങ്ങളുടെയും വായ്പകളുടെയും വിപുലമായ സാധ്യതകൾ വെളിപ്പെടുത്തുന്നതാണ് ഈ പ്രചാരണം. 6,000 രൂപ മുതൽ 250 കോടി രൂപ വരെയുള്ള വായ്പകളാണ് വിവിധ ആവശ്യങ്ങൾക്കായി ബാങ്ക് ലഭ്യമാക്കുന്നത്. സേവിംഗ്സ്, നിക്ഷേപങ്ങൾ, വായ്പകൾ, ബിസിനസ് ബാങ്കിംഗ്, ഫോറെക്സ്, എൻആർഐ സേവനങ്ങൾ, വെൽത്ത് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ ബാങ്കിംഗ് സേവനങ്ങൾ ബാങ്ക് നൽകിവരുന്നു.


