Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

നെസ്‌ലെയുടെ മൂന്ന് ബേബി ഫുഡ് ഉൽപ്പന്നങ്ങൾക്കെതിരെ കേസ്; നടപടി തുടങ്ങി FSSAI

ന്യൂഡല്‍ഹി: കുഞ്ഞുങ്ങൾക്കായുള്ള പോഷകാഹാര ഉൽപ്പന്നങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് നെസ്‌ലെ ഇന്ത്യക്കെതിരെ എഫ്.എസ്.എസ്.എ.ഐ നിയമനടപടി ആരംഭിച്ചു. മൂന്ന് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെസ്‌ലെ ഇന്ത്യയുടെ നാൻ എക്സെല്ല പ്രോ സ്റ്റേജ് 1, ലാക്ടജൻ പ്രോ 1 എന്നീ ഉൽപ്പന്നങ്ങളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളും പ്രചാരണ വിവരങ്ങളും പരിശോധിച്ച ശേഷമാണ് എഫ്.എസ്.എസ്.എ.ഐ നടപടി സ്വീകരിച്ചത്. നാൻ എക്സെല്ല പ്രോ സ്റ്റേജ് 1ൽ ‘5 എച്ച്.എം.ഒ’, ‘വേ പ്രോട്ടീൻ’ തുടങ്ങിയ അവകാശവാദങ്ങളും ലാക്ടജൻ പ്രോ […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; മുന്നറിയിപ്പ് നേരത്തെ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. 25 മിനിറ്റ് നേരം വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.15 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച ഉണ്ടായത്. രാത്രികാല വൈദ്യുതി ആവശ്യകത 5,305 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞ 17 ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം […]
Read more

100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

ടോക്യോ: ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുകയാണ്. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677 ആളുകളാണ് ജപ്പാനിലുള്ളത്. നൂറ് കടന്നവർ ലോകത്തിൽ ഏറ്റവും കൂടുതലുളളതും ജപ്പാനിൽ തന്നെ. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണിത്. ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം തുടർച്ചയായി ഉയരുന്നത് […]
Read more

കുനോയിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനംയിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. ഇന്ത്യയിൽ ജനിച്ച ചീറ്റയായ കെജിപി12 ആണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 36 ആയി. കുനോ ദേശീയോദ്യാനത്തിൽ നിലവിൽ 53 ചീറ്റകളാണ് ഉള്ളത്. മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ മൂന്ന് ചീറ്റകളുമുണ്ട്. കുനോയിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചത് ‘പ്രോജക്ട് ചീറ്റ’യുടെ ചരിത്രത്തിലെ സന്തോഷകരമായ നിമിഷമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് […]
Read more

മംഗഫിൽ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: മംഗഫ് പ്രദേശത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞതിനെ തുടർന്ന് മംഗഫ് സെൻട്രൽ, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് തീ പൂർണമായും അണച്ചു. പരിക്കേറ്റ രണ്ട് പേരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച; മമതയുടെ സ്ഥാനാർഥി പിന്മാറി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി വിഭാഗത്തിന് തിരിച്ചടി. സ്ഥാനാർഥിയായി പ്രഖ്യാപിച്ച സഞ്ചിത പ്രധാൻ ഡേ നാമനിർദേശ പത്രിക പിൻവലിച്ചു. നാമനിർദേശം പിൻവലിക്കുന്നതിന് മുമ്പ് ബി.ജെ.പി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. നന്ദിഗ്രാം, റെജീനഗർ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ ആറിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മമത ബാനർജി വിഭാഗം നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെയും റെജീനഗറിൽ റബിയുൾ ആലം ചൗധരിയെയുമാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പേരും തിരഞ്ഞെടുപ്പ് […]
Read more

ബംഗാള്‍ എസ്‌ഐആര്‍; തീര്‍പ്പാക്കാൻ 37 ലക്ഷം അപ്പീലുകള്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയുമായി ബന്ധപ്പെട്ട് 37 ലക്ഷത്തിലധികം അപ്പീലുകൾ തീർപ്പാകാതെ കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെയും ഒഴിവാക്കുന്നതിനെയും ചോദ്യം ചെയ്താണ് ഈ അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പ്രകാരം ആകെ 38,20,683 അപ്പീലുകളാണ് സമർപ്പിച്ചത്. ഇതിൽ 1,02,231 അപ്പീലുകൾ തീർപ്പാക്കിയപ്പോൾ 37,18,452 അപ്പീലുകൾ ഇപ്പോഴും പരിഗണനയിലുണ്ട്. എന്നാൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെയും പേര് ഒഴിവാക്കിയതിനെതിരെയും സമർപ്പിച്ച അപ്പീലുകളുടെ പ്രത്യേക […]
Read more

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കൈക്കൂലി; സീനിയർ സി.പി.ഒ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പൊലീസ് സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാൾ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട ആവശ്യത്തിനായി വക്കീലിൽ നിന്ന് പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ബിജു കൈപ്പറ്റിയത്.
Read more

10,000 ബസുകളുമായി കെഎസ്ആർടിസിയെ വിപുലീകരിക്കും; പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും: മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ കഴിയുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ ലഭിക്കുന്ന സ്വകാര്യ ബസുകൾ […]
Read more

പാകിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിൽ സ്ഫോടനം. സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കോഹത് ജില്ലയിലെ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് അറിയിച്ചു. ആദ്യം ഓൾഡ് പൊലീസ് ലൈൻസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. സ്ഫോടനത്തിന് പിന്നാലെ ഭീകരരുമായി വെടിവെപ്പ് നടന്നതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix