Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വ്യാജ സമ്മാനക്കത്തുകൾ വഴി പണം തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. രജിസ്റ്റർഡ് തപാൽ വഴിയാണ് പലർക്കും ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടെയുള്ള കത്തുകൾ ലഭിക്കുന്നത്. സ്ക്രാച്ച് കാർഡ് ചുരണ്ടുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കും. സമ്മാനത്തുക ലഭിക്കാൻ കത്തിൽ നൽകിയിരിക്കുന്ന ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടും. തുടർന്ന് കമ്പനി പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഇരകളുമായി സംസാരിക്കും. സമ്മാനത്തുക അക്കൗണ്ടിലേക്ക് നൽകുന്നതിന് മുമ്പ് പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ […]
Read more

പാർട്ടി പേരും ചിഹ്നവും മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെയാണ് മമത ഹർജി നൽകിയത്. പാർട്ടിയുടെ ഘടനയും സംഘടനാ സംവിധാനവും സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് ഹർജിയിൽ മമത ആരോപിക്കുന്നു. ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അയോഗ്യത നേരിടുന്ന വിമത […]
Read more

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്; 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. സെപ്റ്റംബർ 16ന് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. കേരളത്തിലെ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങൾ, വസതികൾ, അധിക വ്യാപാരസ്ഥലങ്ങൾ എന്നിവയുൾപ്പെടെ 69 ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നികുതിദായകർ റിട്ടേണുകളിൽ രേഖപ്പെടുത്തിയ ടേൺഓവർ യഥാർഥ സേവനങ്ങളിൽ […]
Read more

എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കം; ക്ഷേത്രസംരക്ഷണ സമിതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഭക്തരിൽ നിന്ന് സംഭാവനയായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ഷേത്രദേവതയുടെ പേരിൽ വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവതയ്ക്കുതന്നെയാണെന്ന ഹൈക്കോടതി നിലപാടിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡിനാണ് […]
Read more

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകി

പത്തനംതിട്ട: ചികിത്സയ്ക്കെത്തിയ 15കാരിക്ക് മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം നൽകിയതായി പരാതി. കോന്നി മെഡിക്കൽ കോളേജിനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നാണ് പെൺകുട്ടി കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്ത ശേഷം മരുന്ന് നൽകിയിരുന്നു. എന്നാൽ മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് മാറ്റമുണ്ടാകാത്തതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു. കോന്നി മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച എക്‌സ്‌റേ ഫിലിമുമായി ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റൊരു രോഗിയുടെ എക്‌സ്‌റേയാണ് […]
Read more

കിടപ്പുമുറിയിലെ കിടക്കയിൽ അണലി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കിളിമാനൂരിന് സമീപം വീട്ടിലെ കിടക്കയിൽ നിന്ന് അണലിയെ പിടികൂടി. മാവിൻമൂട് ഭാഗത്തെ വീട്ടിലാണ് ഇന്നലെ രാത്രി അണലി കയറിയത്. വീട്ടുകാർ പാമ്പിനെ കണ്ടതോടെ സ്നേക്ക് റസ്ക്യൂവറെ വിവരമറിയിച്ചതിനാൽ വലിയ അപകടം ഒഴിവായി. രാത്രി 11 മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് അണലിയുടെ വാൽ കണ്ടതോടെയാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് മുറി പൂട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്നേക്ക് റസ്ക്യൂവർ രാജേഷ് തിരുവാമന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ […]
Read more

ദുബായിൽ പഠിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എമിറേറ്റ്സ് എയർലൈൻ

ദുബായ്: ഉന്നതവിദ്യാഭ്യാസത്തിനായി ദുബായിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദുബായിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകൾ, അധിക സൗജന്യ ലഗേജ് പരിധി, യാത്രാ തീയതികളിൽ മാറ്റം വരുത്തുന്നതിനുള്ള ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭിക്കും. വിദ്യാർഥികൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാമിലൂടെ […]
Read more

ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിലടി

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസിന്റെ നേതൃയോഗത്തിനിടെ സംഘർഷം. പരസ്പരം ചേരിതിരിഞ്ഞ് പോർവിളിയും കൈയാങ്കളിയും ഉണ്ടായി. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർചേരിയിലുള്ളവരുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യോഗത്തിനെത്തിച്ച ചൂടുചായ ഒഴിച്ചതായും ആരോപണമുണ്ട്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് ഉണ്ണിയാടൻ എം.എൽ.എയ്ക്ക് തൃശൂരിൽ സ്വീകരണം നടക്കുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മറ്റൊരു വിഭാഗം നേതൃയോഗം ചേർന്നത്. യോഗം നടക്കുന്നതിനിടെ ഉണ്ണിയാടൻ അനുകൂലികൾ സ്ഥലത്തെത്തി. തങ്ങളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഔദ്യോഗിക പക്ഷമെന്ന അവകാശവാദവുമായാണ് ഇവർ എത്തിയതെന്നാണ് വിവരം. തുടർന്ന് […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ തച്ചങ്കരിയുടെ അപ്പീല്‍ ചൊവ്വാഴ്ച്ച പരിഗണിക്കും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീൽ കേരള ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. 2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 4 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 2013ലാണ് വിജിലൻസ് അന്വേഷണം […]
Read more

കഴിഞ്ഞ സർക്കാരിനും പിണറായിക്കുമെതിരെ കടുത്ത വിമർശനവുമായി ബിനോയ് വിശ്വം

കോട്ടയം: മുൻ എൽഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങളെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും സർക്കാർ ശരിയായ സമീപനം സ്വീകരിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പരമ്പരാഗത കള്ള് ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കള്ള് ഷാപ്പുകൾക്ക് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് സിപിഐ എൽഡിഎഫ് യോഗങ്ങളിൽ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix