Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ 16 കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ.പി. സ്കൂളിന് സമീപം കോട്ടയിൽ രാജൻ-ദീപ ദമ്പതികളുടെ മകൻ ദിൽരാജാണ് മരിച്ചത്. 16 വയസായിരുന്നു. കരിമ്പുഴയിലെ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ദിൽരാജ് കുഴഞ്ഞുവീണത്. ഉടൻ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ED കത്തിലെ നിയമോപദേശം; മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം: രമേശ് ചെന്നിത്തല

പത്തനംതിട്ട: സിഎംആർഎൽ–എക്സാലോജിക് കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് വിഷയം പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മേൽനടപടികളിൽ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും തീരുമാനം സംസ്ഥാനത്ത് തന്നെ എടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളുമായി സർക്കാരിന് പ്രശ്നങ്ങളില്ലെന്നും മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. നിയമം […]
Read more

എച്ച്-1ബി വിസ ഫീസ് തുടരും; പരിശോധനയും നിരീക്ഷണവും കർശനമാക്കി ട്രംപ്

വാഷിങ്‌ടൺ: വിദേശ തൊഴിലാളികൾക്ക് എച്ച്-1ബി വിസ നൽകുന്നതിനുള്ള അധിക ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൊഴിലുടമകളിൽനിന്ന് ഈടാക്കുന്ന ഒരു ലക്ഷം ഡോളർ, അതായത് ഏകദേശം 83 ലക്ഷം രൂപയുടെ ഫീസാണ് നീട്ടിയത്. എച്ച്-1ബി വിസ അപേക്ഷകളുടെ പരിശോധനയും നിരീക്ഷണവും കർശനമാക്കുന്ന പുതിയ പ്രസിഡൻഷ്യൽ ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. വൻകിട ഐ.ടി. ഔട്ട്‌സോഴ്‌സിങ് കമ്പനികൾ വിദേശ തൊഴിലാളികളെ അമേരിക്കയിലെത്തിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2025ലാണ് ഒരു ലക്ഷം ഡോളറിന്റെ അധിക ഫീസ് ഏർപ്പെടുത്തിയത്. […]
Read more

ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച; വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ പിടിയിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെ പിടികൂടി. ‘ബിപ്ലബ് സോറൻ’ എന്ന പേരിലുള്ള വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയതായി കണ്ടെത്തി. തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ഒരു വർഷത്തോളമായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ ഇയാളെ […]
Read more

തിരുപ്പതി നെയ്യ് തട്ടിപ്പ്; സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 17ന് ഹൈദരാബാദിലെ ഇഡി ഓഫീസിൽവച്ചാണ് മംഗ്ലയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി അറിയിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ‘അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന പേരിൽ വിതരണം ചെയ്ത നെയ്യ് […]
Read more

സർവത്ര വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലെന്നാണ് വിവരം. 500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തുന്നത്. വ്യാജ ടിക്കറ്റുകളിൽ യഥാർഥ സമ്മാനത്തുകയായ 30 കോടിക്ക് പകരം 25 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയതിന് […]
Read more

അങ്കമാലിയിൽ ട്രെയിൻ തട്ടി ബന്ധുക്കളായ യുവതിക്കും യുവാവിനും ദാരുണാന്ത്യം

എറണാകുളം: ബന്ധുക്കളായ യുവതിയെയും യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരെയും കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തിവരികയും ചെയ്തു. ഇതിനിടെയാണ് ഇരുവരെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.45ഓടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന് പിന്നാലെയാണ് ഇരുവരെയും പാളത്തിൽ മരിച്ച […]
Read more

ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം: ഹൈസ്‌കൂൾ ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഈ അധ്യയന വർഷത്തേക്ക് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളിലും മാറ്റമുണ്ടാകും. വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കുന്നതിനായി എൽഡിഎഫ് സർക്കാരാണ് ഹൈസ്‌കൂൾ തലത്തിൽ 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുകയായിരുന്നു സംവിധാനത്തിന്റെ ലക്ഷ്യം. എഴുതാനും വായിക്കാനും അടിസ്ഥാനപരമായി അറിയാത്ത വിദ്യാർഥികൾ പോലും […]
Read more

വ്യാജവാർത്ത ആരോപണം; മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക് ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഭരണകൂടത്തെക്കുറിച്ച് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, വിലക്ക് എങ്ങനെയാണ് […]
Read more

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവം; നടപടിക്ക് നിർദേശം

തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളേജിൽ 16കാരിക്ക് 88കാരിയുടെ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിർദേശം നൽകിയത്. എക്സ്റേ മാറിനൽകിയതിൽ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റേഡിയോളജി, പൾമണോളജി വിഭാഗങ്ങളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix