Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പെരുമ്പാവൂരിൽ 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് 1.30 കോടി രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലെ പരിശോധന. പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപം പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് […]
Read more

റിയാദിൽ സ്ഫോടന ശബ്ദം; ജനങ്ങൾക്ക് വ്യോമാക്രമണ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു സ്ഫോടനങ്ങൾ. പുലർച്ചെ മൂന്ന് മണിയോടെ റിയാദ് നിവാസികളുടെ മൊബൈൽ ഫോണുകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. ശത്രുപക്ഷത്തിന്റെ വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. […]
Read more

കര്‍ണാടകയില്‍ തുളുവിന് ഔദ്യോഗിക പദവി; രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയിൽ തുളുവിന് ഔദ്യോഗിക രണ്ടാം ഭാഷാ പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. മംഗളൂരുവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നുള്ളവരുടെ ദീർഘകാല ആവശ്യത്തെ തുടർന്നാണ് തുളുവിന് ഔദ്യോഗിക പദവി നൽകാൻ തീരുമാനിച്ചത്. ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജില്ലയുടെ പേര് മംഗളൂരു എന്നാക്കാനാണ് ശുപാർശ. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ജില്ലാ ഓഫീസ് സമുച്ചയമായ പ്രജാ സൗധയിൽ […]
Read more

ഏഴ് ചാക്ക് ഹാൻസ് മോഷണം; പൊലീസ് ഉദ്യോഗസ്ഥൻ സബിത്ത് ഇപ്പോഴും ഒളിവിൽ

വയനാട്: സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണക്കേസിൽ ഒൻപതാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഇപ്പോഴും ഒളിവിലാണ്. പ്രതിക്ക് സേനയ്ക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ വിമർശനവും ശക്തമാണ്. ഒളിവിൽ കഴിയുന്നതിനിടെ സബിത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നാണ് പൊലീസ് വിശദീകരണം. സ്റ്റേഷനിലെ […]
Read more

ഐഐടി ബോംബെയിൽ വിദ്യാർഥിയുടെ മരണം; ക്യാമ്പസിൽ പ്രതിഷേധം

മുംബൈ: വിദ്യാർഥി മരിച്ചതിന് പിന്നാലെ ഐഐടി ബോംബെയിൽ വിദ്യാർഥികളുടെ പ്രതിഷേധം. രണ്ടാംവർഷ എനർജി സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിലാണ് പ്രതിഷേധം. പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സാഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നാണ് സഹപാഠികളുടെ ആരോപണം. അധ്യാപകരുടെയും അധികൃതരുടെയും സമ്മർദത്തെ തുടർന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ സാഹിലിനെതിരെ കോപ്പിയടി സംബന്ധിച്ച് ഔദ്യോഗിക നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം. അധ്യാപകനും വകുപ്പ് മേധാവിയും […]
Read more

PSC പരീക്ഷാ ക്രമക്കേട്; അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നൽകും. പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാനാണ് നിർദേശം. ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയ നാല് പിഎസ്‌സി അംഗങ്ങൾക്കാണ് വീണ്ടും നോട്ടീസ് നൽകുന്നത്. പുതിയ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ വാറന്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ കഴിയാത്ത മുതിർന്ന […]
Read more

മാടായി കോളേജിൽ KSU-MSF പ്രവര്‍ത്തകര്‍ തമ്മിൽ കയ്യാങ്കളി

കണ്ണൂർ: മാടായി കോളേജിൽ കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എംഎസ്എഫ് ഒരു സീറ്റ് നേടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും ഇത്തവണ പ്രത്യേകം മത്സരിച്ചിരുന്നു. എംഎസ്എഫ് ഒരു സീറ്റ് നേടിയതിനെ തുടർന്ന് പ്രവർത്തകർ വിജയാഘോഷം നടത്തി. കോളേജിന് മുന്നിൽ കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ അടുത്തടുത്തായി നിന്നാണ് വിജയാഘോഷം നടത്തിയത്. ഇതിനിടെ ഇരുവിഭാഗങ്ങളും […]
Read more

കേരളത്തിൽ പുതിയ മൂന്നും നാലും റെയിൽപ്പാതകൾ; 160 കി.മീ വേഗം ലക്ഷ്യം

കണ്ണൂർ: കേരളത്തിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന തരത്തിൽ മൂന്നും നാലും റെയിൽപ്പാതകൾക്കുള്ള വിവിധ രൂപരേഖകൾ തയ്യാറാകുന്നു. നിലവിലെ പാതയ്ക്ക് സമാന്തരമായി പുതിയ പാത നിർമിക്കുന്ന മാതൃക, നിലവിലെ വളവുകൾ നിലനിർത്തി വേഗനിയന്ത്രണത്തോടെ സമാന്തരമായി പാത നിർമിക്കുന്ന മാതൃക, ഗ്രീൻഫീൽഡ് മാതൃക എന്നിവയാണ് പരിഗണിക്കുന്നത്. നിലവിലെ റെയിൽപ്പാതയോട് ചേർന്നാണ് ഭൂരിഭാഗം ഭാഗങ്ങളിലും പുതിയ പാതകൾ കടന്നുപോകുക. എന്നാൽ ചില സെക്ഷനുകളിൽ നിലവിലെ പാതയിൽനിന്ന് മാറിയാണ് പുതിയ പാത കടന്നുപോകുന്നത്. ഇത്തരം ഭാഗങ്ങളിൽ കൂടുതൽ […]
Read more

എൽഐസിക്ക് 2684 കോടിയുടെ നഷ്ടമുണ്ടാക്കി; അനിൽ അംബാനിക്കെതിരെ കേസ്

ന്യൂഡൽഹി: റിലയൻസ് ക്യാപിറ്റൽ നിക്ഷേപവുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 2,684.57 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ അനിൽ അംബാനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. റിലയൻസ് ക്യാപിറ്റൽ മുൻ ചെയർമാൻ അനിൽ അംബാനി, മുൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സതീഷ് സേത്ത്, അജ്ഞാത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ എൽഐസി ആകെ 3,900 കോടി രൂപ […]
Read more

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് PSC

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix