Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു

തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.മനക്കൊടിയിലെ അമ്മവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂർ- കാഞ്ഞാണി- പാലാഴി റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രേയസ്’ ബസ് അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. അനിതയ്ക്ക് ആകാശ്, ഹിമ എന്നിങ്ങനെ […]
Read more

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 14 വർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 14 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. കോയമ്പത്തൂർ സ്വദേശി ആനന്ദിനെയാണ് കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2012 ഡിസംബറിലാണ് അഴീക്കോട് സ്വദേശി മണികണ്ഠനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ആനന്ദിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ആനന്ദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന പ്രതി 2021ൽ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത മറ്റൊരു […]
Read more

കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

തമിഴ്‌നാട്: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറിയും ഊണും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെതിരെയാണ് നടപടി. കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയപ്പോഴായിരുന്നു സംഭവം. അപേക്ഷയിൽ വേഗത്തിൽ നടപടിയെടുത്ത് പട്ടയം അനുവദിക്കണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ചുനൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാണ് പരാതി. വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ കഴിയില്ലെങ്കിൽ സമീപത്തെ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച; NTA ഓഫീസ് സന്ദർശിക്കാൻ സുപ്രീം കോടതി ജഡ്ജിമാർ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നടപടികൾ ശക്തമാക്കി സുപ്രീം കോടതി. ഡൽഹി മിന്റോ റോഡിലെ എൻ.ടി.എയുടെ പുതിയ ഓഫീസ് സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തും. എൻ.ടി.എയുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് കോടതി വിലയിരുത്തും. ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരാണ് എൻ.ടി.എ ഓഫീസ് സന്ദർശിക്കുക. എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. നന്ദൻ നിലേകനി സമിതിയുടെ ശുപാർശകളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ […]
Read more

കട്ടപ്പനയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

ഇടുക്കി: തിരുവോണദിനത്തിൽ കട്ടപ്പന നഗരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കട്ടപ്പന സ്വദേശികളായ റിനു, സുരേഷ്, ബാബു എന്നിവരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി കുഞ്ഞുമോൻ (45) ആണ് കൊല്ലപ്പെട്ടത്. ഉത്രാടദിനം രാത്രി സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിൽ നാലുപേരും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികൾ കുഞ്ഞുമോനെ മർദിക്കുകയായിരുന്നു. ചവിട്ടിവീഴ്ത്തിയ ശേഷം നെഞ്ചിൽ തുടർച്ചയായി മർദിച്ചു. തുടർന്ന് കാലിൽ പിടിച്ച് കോൺക്രീറ്റ് പടികളിലൂടെ വലിച്ചിഴച്ച് […]
Read more

വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിനശിച്ച കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ഉച്ചയോടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷോറൂം ജീവനക്കാർ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും കാറിൽ തീ ആളിപ്പടർന്നിരുന്നു. തുടർന്ന് വടകരയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു.
Read more

വൈദ്യുതി പ്രതിസന്ധി; സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവിലെ യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്നതിൽ ദുഷ്ടലാക്കുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു. അതേസമയം, വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഉയർന്ന വിലയ്ക്ക് തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങി കെഎസ്ഇബി. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെയും 10 കോടി യൂണിറ്റിന് അടുത്തെത്തി. നിയന്ത്രണം ഒഴിവാക്കുന്നതിനായി പവർ എക്സ്ചേഞ്ചിലെ […]
Read more

ഡൽഹി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് നിരവധി സീറ്റുകളിൽ വിജയം. അദിതി മഹാവിദ്യാലയ, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ. ബി.ആർ. അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിൽ എല്ലാ സീറ്റുകളും നേടിയതായി എബിവിപി അവകാശപ്പെട്ടു. രാംജാസ് കോളേജിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളിലും ശ്യാമപ്രസാദ് മുഖർജി കോളേജിൽ പ്രസിഡന്റ്, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. കേശവ് മഹാവിദ്യാലയയിലും പ്രസിഡന്റ്, വൈസ് […]
Read more

ആലപ്പുഴയിൽ കെഎസ്‌യുവിന് കനത്ത തിരിച്ചടി; ജില്ലാ നേതൃത്വത്തിൽ പൊട്ടിത്തെറി

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്‌യുവിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എംഎൽഎ സംഘടനാ പ്രവർത്തനങ്ങളിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയാണ് നേതാക്കൾ ഉന്നയിക്കുന്നത്. നേതാക്കൾ കെ.സി. വേണുഗോപാലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം ആറുമാസം മുൻപാണ് അവസാനമായി ജില്ലാ കമ്മിറ്റി യോഗം ചേർന്നതെന്നാണ് നേതാക്കളുടെ പരാതി. ജില്ലയിലെ പല കോളേജുകളിലും കെഎസ്‌യുവിന് യൂണിറ്റ് കമ്മിറ്റികൾ പോലുമില്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനറൽ ബോഡി […]
Read more

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതി നൽകിയ പരാതിയിൽ സമഗ്ര അന്വേഷണത്തിന് ദേവസ്വം കമ്മീഷണർ ഉത്തരവിട്ടു. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വിജിലൻസ് ഓഫീസർ (ഇൻചാർജ്) നിർദ്ദേശം നൽകി. 2025-26ലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപദേശകസമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ദേവസ്വം കമ്മീഷണർക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix