Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

റേഞ്ച് റോവർ വാഹന വിവാദം; കെഎം ഷാജിക്കെതിരെ വിമർശനവുമായി ചിന്ത ജെറോം

കൊല്ലം: ഔദ്യോഗിക ആവശ്യത്തിന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. മന്ത്രിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് റേഞ്ച് റോവർ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായത് സംബന്ധിച്ച് മുഖ്യമന്ത്രിയാണ് വിശദീകരണം നൽകേണ്ടതെന്ന് ചിന്ത ജെറോം പറഞ്ഞു. സർക്കാർ വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും മന്ത്രിമാർക്ക് സർക്കാർ അനുവദിച്ച വാഹനങ്ങൾ പര്യാപ്തമല്ലെന്ന് തോന്നിയതുകൊണ്ടാണോ റേഞ്ച് റോവർ ഉപയോഗിച്ചതെന്ന് പരിശോധിക്കണമെന്നും അവർ പറഞ്ഞു. സ്വന്തം സർക്കാർ വാഹനം കെ.എം. ഷാജി ഉപേക്ഷിച്ചിരിക്കുകയാണെന്നും […]
Read more

വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും; അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടി

നാട്ടിലേക്ക് വരാനോ വിദേശത്തേക്ക് യാത്ര ചെയ്യാനോ തയ്യാറെടുക്കുന്നവർക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ധനച്ചെലവ് ഉയരുന്നതാണ് വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ പ്രധാന കാരണമാകുക. ദീർഘദൂര യാത്ര നടത്തുന്നവരെയാകും നിരക്ക് വർധന കൂടുതൽ ബാധിക്കുക. അതേസമയം, വിമാനക്കമ്പനികൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്ന റൂട്ടുകളിൽ ടിക്കറ്റ് […]
Read more

10 വർഷമായി കാണാതായ മകളെ കണ്ടെത്തണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അച്ഛൻ

കണ്ണൂർ: 10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അച്ഛൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കുറ്റ്യാട്ടൂർ സ്വദേശി മുഹമ്മദലിയാണ് പരാതി നൽകിയത്. 2016 സെപ്റ്റംബർ 18നാണ് മുഹമ്മദലിയുടെ മകൾ ഹസ്റത്ത് വീട്ടിൽനിന്ന് പുറത്തുപോയത്. കണ്ണൂർ കോട്ട കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് 19കാരിയായ ഹസ്റത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. സംഭവത്തിൽ മുഹമ്മദലി മയ്യിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഹസ്റത്തിനെ കണ്ടെത്താനായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ […]
Read more

നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാർഥി പിന്മാറി; മണിക്കൂറുകൾക്കകം തീരുമാനം മാറ്റി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജി പക്ഷത്തിന് തിരിച്ചടിയായി റെജിനഗറിലെ സ്ഥാനാർഥി റബീഉൽ ആലം ചൗധരി സ്ഥാനാർഥിത്വം പിൻവലിച്ചു. മമത പക്ഷ സ്ഥാനാർഥി നന്ദിഗ്രാമിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു റെജിനഗറിലെ സംഭവവികാസം. പാർട്ടി പ്രവർത്തകർ നേരിടുന്ന സമ്മർദവും പ്രചാരണത്തിനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് റബീഉൽ ആലം ചൗധരി ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിക്ക് ലഭിച്ച പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം കുറഞ്ഞ സമയത്തിനുള്ളിൽ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലും പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പ്രവർത്തകർ അറസ്റ്റിലായതായും […]
Read more

വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബിഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രാവിലെ നടക്കാനിറങ്ങിയ മൊയ്തുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും […]
Read more

ജഴ്‌സിക്ക് കൃത്യമായ വലിപ്പമില്ല; ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യൻ ടീമിന് പ്രതിസന്ധി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനായി പുറപ്പെടാനിരിക്കെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് ജഴ്‌സി വലിപ്പവുമായി ബന്ധപ്പെട്ട പ്രശ്നം. കൃത്യമായ വലിപ്പത്തിലുള്ള ഔദ്യോഗിക കിറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന് ബിസിസിഐയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് സ്പോൺസറായ ജെഎസ്ഡബ്ല്യു ഇൻസ്പയറും തമ്മിൽ ചർച്ച നടത്തി. ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചതായും ഏതാനും താരങ്ങൾ കൂടി കിറ്റുകൾക്കായി കാത്തിരിക്കുകയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ പുരുഷ ടീം ഞായറാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ജപ്പാനിലേക്ക് പുറപ്പെടും. ജപ്പാനിൽ ടീം രണ്ട് […]
Read more

പേരാമ്പ്ര സ്കൂൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; എസ്എഫ്ഐ പ്രതിഷേധത്തിലേക്ക്

കോഴിക്കോട്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം. വോട്ട് ചെയ്യാനെത്തിയ വിദ്യാർഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്യാനെത്തിയ വിദ്യാർഥിയെ മറ്റ് സംഘടനകൾക്ക് വോട്ട് ചെയ്യാൻ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് […]
Read more

മാസപ്പടി കേസ്; എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിച്ച് എകെ ബാലൻ

പാലക്കാട്: മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ യുഡിഎഫ് നേതാക്കളാണ് കേസിൽ കുടുങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിജിലൻസ് പരിശോധന നേരത്തെ പൂർത്തിയായതായും എകെ ബാലൻ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് പിണറായി വിജയൻ കുറ്റക്കാരനല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയും കുടുംബത്തെയും ആർക്കും തകർക്കാനാകില്ലെന്നും കേരള രാഷ്ട്രീയത്തിൽ പിണറായി തുടർന്നും ശക്തമായി നിലനിൽക്കുമെന്നും എകെ ബാലൻ അവകാശപ്പെട്ടു. […]
Read more

മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. കോതങ്കൽ ഹൈസ്‌കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്ന് ബൈക്കിലെത്തിയ മൂന്ന് വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുകയായിരുന്ന സൈതലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ ബൈക്ക് നിർത്താതെ കടന്നുപോയി. അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന […]
Read more

കേരള ഹൗസിൽ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു

ന്യൂഡൽഹി: കേരള ഹൗസിൽ പുതിയ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു. കേരള ഹൗസിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറായിരുന്ന കിഷോർ കുമാറിന് അണ്ടർ സെക്രട്ടറിയായി പ്രമോഷൻ നൽകിയ ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്. പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് കിഷോർ കുമാറിന് കേരള ഹൗസിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശിയാണ് കിഷോർ കുമാർ. ഭാര്യ ശ്യാമ ആകാശവാണിയിൽ ന്യൂസ് റീഡറായി ജോലി ചെയ്യുന്നു. മകൾ നന്ദിത കിഷോർ പ്ലസ് ടു വിദ്യാർഥിനിയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix