Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഓച്ചിറ 28-ാം ഓണാഘോഷം; മൂന്ന് താലൂക്കുകളിൽ അവധി

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തോടനുബന്ധിച്ച് മൂന്ന് താലൂക്കുകളിൽ അവധി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിനും ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കുമാണ് അവധി അനുവദിച്ചത്. കായംകുളം എംഎൽഎ കൂടിയായ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി അവധി അനുവദിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെപ്റ്റംബർ 23നാണ് ഓച്ചിറയിലെ 28-ാം ഓണാഘോഷം നടക്കുന്നത്. ഓച്ചിറയിലും സമീപപ്രദേശങ്ങളിലും വലിയ ജനപങ്കാളിത്തത്തോടെ ആചരിക്കുന്ന പ്രധാന സാംസ്കാരിക ആഘോഷങ്ങളിലൊന്നാണിത്. […]
Read more

MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം; സർക്കാർ നിർദേശം

തിരുവനന്തപുരം: എംവിഡി ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ എംവിഡി ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം. ഓഫീസ് ഫോണുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എംവിഡി ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നതായും പൊതുജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ […]
Read more

ഭീഷണി പരാമർശം; എം. മെഹബൂബിനെതിരെ പരാതിയുമായി കോൺഗ്രസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയെന്നാരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബിനെതിരെ പരാതി നൽകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ സിപിഎം നേതാവ് എം. ഗിരീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് മെഹബൂബ് പ്രസംഗിച്ചത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കോഴിക്കോട്ട് ഇറക്കില്ലെന്നായിരുന്നു പ്രസംഗത്തിലെ പരാമർശമെന്ന് പ്രവീൺകുമാർ പറഞ്ഞു. കോഴിക്കോട്ടെ സിപിഎമ്മിന് ഇതിനുള്ള ശക്തിയില്ലെന്നും പ്രവീൺകുമാർ പ്രതികരിച്ചു. മെഹബൂബിന്റെ […]
Read more

ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; മൂന്ന് പ്രധാന സ്ഥാനങ്ങൾ എബിവിപിക്ക്

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മൂന്ന് പ്രധാന സ്ഥാനങ്ങളിൽ വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി സ്ഥാനാർഥികൾ വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി ദീപാൻഷു ഷൗകീൻ വിജയിച്ചു. ഇതോടെ നാല് പ്രധാന സ്ഥാനങ്ങളിലും എൻഎസ്‌യുഐക്ക് വിജയിക്കാനായില്ല. 20 റൗണ്ട് വോട്ടെണ്ണലിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്ത് എബിവിപിയുടെ യഷ് ദബാസ് 24,576 വോട്ടുകൾ നേടി വിജയിച്ചു. എൻഎസ്‌യുഐയുടെ വിജയ് ശങ്കർ മീണയ്ക്ക് 22,523 വോട്ടുകൾ ലഭിച്ചു. […]
Read more

വാഹന പരിശോധനയ്ക്കിടെ പൊലീസുമായി വാക്കേറ്റം; KSEB ലൈൻമാൻ കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം. നാട്ടകം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മനോജാണ് മദ്യപിച്ച് പൊലീസിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനോജിനോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ മനോജ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും ആക്രമിക്കാൻ ശ്രമിക്കുകയും […]
Read more

ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലന്‍ഡിന് തിരിച്ചടി; രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്. ഓക്ക്ലന്‍ഡില്‍ പരസ്യ ചിത്രീകരണത്തിനിടെ ഡൈവിംഗ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വലത് തോളിന് പരിക്കേറ്റത്. സുരക്ഷാ പായയിലേക്ക് വീണപ്പോഴാണ് പരിക്കേറ്റത്. വെള്ളിയാഴ്ച മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായ രചിന് ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ താരത്തിന്റെ പങ്കാളിത്തം. പരിക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രചിന്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണ് പ്രധാന പരിഗണനയെന്നും ന്യൂസിലന്‍ഡ് പെര്‍ഫോമന്‍സ് മാനേജര്‍ മൈക്ക് സാന്‍ഡ്ലെ പറഞ്ഞു. […]
Read more

ടോമിൻ തച്ചങ്കരിക്കായി വിഐപി ഇടപെടൽ; ശുപാർശക്കത്ത് പുറത്ത്

കൊച്ചി: ടോമിൻ തച്ചങ്കരിക്കെതിരായ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് മുമ്പ് വി.ഐ.പി ഇടപെടൽ നടന്നതിന്റെ രേഖകൾ പുറത്ത്. 2011 മേയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ ‘അതീവ രഹസ്യം’ എന്ന് രേഖപ്പെടുത്തിയ കത്താണ് പുറത്തുവന്നത്. തച്ചങ്കരിക്കെതിരെ വിചാരണാനുമതി നൽകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കണമെന്നും നിവേദനം സമർപ്പിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം തച്ചങ്കരി കോട്ടയം വിജിലൻസ് കോടതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര […]
Read more

കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോ; നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോയിൽ പങ്കെടുത്തെന്ന പരാതിയിൽ കൊല്ലം റൂറൽ പൊലീസിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷാ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറലിലെ എസ്. നജീം, എസ്.എൽ. സുജിത്ത്, എ.എസ്. ശിവേഷ്, വി. ചിന്തു എന്നിവരെയാണ് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത്. നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് സ്ഥലംമാറ്റിയത്. ദക്ഷിണ മേഖലാ ഐജിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് […]
Read more

സൗദി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ പ്രകടനങ്ങളുടെ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് അധികൃതർ

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും വേദികളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ നഗരങ്ങളിലാണ് പ്രധാന വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക. പ്രതിരോധ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ജിദ്ദയിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകിട്ട് അഞ്ചിനാണ് വ്യോമാഭ്യാസ പ്രകടനം. ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള വാട്ടർഫ്രണ്ടിലെ റോഷൻ മറീന ബീച്ചാണ് വേദി. റിയാദിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് നാലുമുതൽ പ്രകടനം […]
Read more

വിജയിയെ വിമർശിച്ചിട്ടില്ല; വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിജയ് സേതുപതി

ചെന്നൈ: തമിഴ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ വേദിയിലെ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി നടൻ വിജയ് സേതുപതി. നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, താൻ വിജയിയെ വിമർശിച്ചിട്ടില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി. പുതിയ എപ്പിസോഡിന്റെ പ്രൊമോയിലൂടെയാണ് താരം വിശദീകരണം നൽകിയത്. ‘ബിഗ് ബോസ്’ വേദിയിൽ താൻ നടത്തുന്ന സംഭാഷണങ്ങളും ചോദ്യങ്ങളും ഷോയിൽ പങ്കെടുക്കുന്ന മത്സരാർഥികളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് വിജയ് സേതുപതി പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഗ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix