Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പൗരത്വം മറച്ചുവെച്ച് ഏഴിമല നാവിക അക്കാദമിയിൽ ജോലി; ബംഗ്ലാദേശ് പൗരൻ പിടിയിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ ഒന്നരവർഷത്തോളം അലക്ക്-ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ. ബിപ് ലോബ് സോറൻ (32) ആണ് നാവികസേനാ അധികൃതരുടെ പിടിയിലായത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളില്ലാതെയാണ് ഇയാൾ അക്കാദമിയിൽ ജോലി ചെയ്തിരുന്നതെന്നാണ് കണ്ടെത്തൽ. പ്രധാന സൈനികകേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തിലേറെയായി വിദേശപൗരൻ ജോലി ചെയ്ത സംഭവത്തെ സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് വരെ ബംഗ്ലാദേശിൽ പഠിച്ച […]
Read more

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ; വിദർശ കെ. വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം. ഷൂട്ടിങ്ങിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ വെള്ളി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും വിദർശ സ്വന്തമാക്കി. വിദർശയുടെ നേട്ടം കേരളത്തിന് അഭിമാനമായി.
Read more

റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഇ-കെവൈസി നിർബന്ധം

മലപ്പുറം: പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡുകളിൽ കേന്ദ്രസർക്കാർ പുതിയ പരിഷ്കാരങ്ങൾ നിർദേശിച്ചു. ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കുന്നതിനൊപ്പം കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും നിർദേശമുണ്ട്. ഒരാൾ ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്നും പരിശോധിക്കും. എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 6,06,773 കാർഡുകൾ മരവിപ്പിക്കും. ആദ്യഘട്ടത്തിൽ 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുന്നത്. ഇതിൽ 5,370 […]
Read more

അടൂരിലെ ദളിത് യുവാവിന്റെ മർദ്ദന പരാതി; പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തി

പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ പത്തനംതിട്ട എസ്.പി ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഐ.ജിക്ക് കൈമാറി. പോക്സോ കേസിലെ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നായിരുന്നു 23കാരന്റെ പരാതി. മർദ്ദനത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതായും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു. സംഭവം സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പത്തനംതിട്ട എസ്.പി ക്രൈംബ്രാഞ്ച് […]
Read more

ആലുവയിൽ നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ച് ഡ്രൈവർ മരിച്ചു

കൊച്ചി: ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ മകൻ പ്രഹ്ലാദൻ (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിയിലായിരുന്നു അപകടം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മീഡിയനിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രഹ്ലാദനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടസമയത്ത് ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടപടിക്രമങ്ങൾ […]
Read more

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 16കാരിക്ക് മറ്റൊരു രോഗിയുടെ എക്സ്റേ നൽകിയ സംഭവത്തിൽ റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറിനൽകിയിട്ടും അത് തിരിച്ചറിയാതെ ചികിത്സ നൽകിയ പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ 16കാരിയോട് ഡോക്ടർ എക്സ്റേ എടുക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് റേഡിയോളജി വിഭാഗത്തിലെത്തി എക്സ്റേ എടുത്തെങ്കിലും, ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 88കാരിയുടെ എക്സ്റേയാണ് പെൺകുട്ടിക്ക് നൽകിയത്. ഈ എക്സ്റേയുമായി […]
Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ സെപ്തംബർ 23 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ രണ്ട് ദിവസം വൈകി ഇന്ന് പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള […]
Read more

രേഖകളുടെ പകർപ്പ് നൽകാൻ 10,000 രൂപ കൈക്കൂലി; വിജിലൻസ് പിടികൂടിയ പൊലീസുകാരൻ റിമാൻഡിൽ

തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ജി.ബി. ബിജുവിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയായ ബിജുവിന് 53 വയസാണ്. നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ മാർച്ചിലാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പരിക്കേറ്റയാളെ ബിജു പലതവണ ഫോണിൽ വിളിച്ചിരുന്നു. കേസിന്റെ […]
Read more

വൈദ്യുതി വാങ്ങി, പക്ഷേ പരിഹാരമായില്ല; ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതത്തിലും നേരിയ വർധനയുണ്ടായി. എന്നാൽ പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ലാത്തതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഇന്നലെ […]
Read more

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച; ആറ് പ്രതികൾ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെയും ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെയുമാണ് പൊലീസ് പിടികൂടിയത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെയാണ് പാലാരിവട്ടത്തെ വാടകവീട്ടിൽ കവർച്ച നടന്നത്. മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം കത്തി കാണിച്ചും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix