Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വൈദ്യുതി പ്രതിസന്ധി ഒഴിയാത്ത 20 ദിനങ്ങൾ; ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. ഇന്നലെ പീക്ക് ടൈം വൈദ്യുതി ആവശ്യകത 4785 മെഗാവാട്ട് ആയിരുന്നു. ഉയർന്ന വൈദ്യുതി ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ഇന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാൽ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാനായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയായതിനാൽ […]
Read more

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read more

കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം; കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കം വിവാദത്തിൽ. സർവകലാശാല പുറത്തിറക്കിയ കരട് മാർഗരേഖയ്‌ക്കെതിരെ വിവിധ വിദ്യാർഥി സംഘടനകളിൽനിന്ന് എതിർപ്പ് ഉയർന്നു. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ നടത്തരുത്, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയും ഉപരോധവും പാടില്ല, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് കരട് മാർഗരേഖയിലുള്ളത്. ദേശവിരുദ്ധ പശ്ചാത്തലമുള്ളവരെ ക്ഷണിച്ച് പരിപാടികൾ സംഘടിപ്പിക്കരുതെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിനും നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് നിർദേശങ്ങൾ. കരട് മാർഗരേഖയ്‌ക്കെതിരെ ഇടത്, വലത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് […]
Read more

യുപിഐ എംഡിആറിനെക്കുറിച്ച് ഒക്ടോബർ 15-ന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

കൊച്ചി: ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ കാർഡ് വഴിയോ ഡിജിറ്റലായോ ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കുമ്പോൾ വ്യാപാരികൾ നൽകേണ്ട ഫീസായ എംഡിആർ നിശ്ചിത യുപിഐ വ്യാപാരി ഇടപാടുകൾക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണ്ണമായും സൗജന്യമായി തുടരും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും യുപിഐ വഴി പണം അയക്കുന്നത് തികച്ചും സൗജന്യമാണ്. യുപിഐ വഴി ഏത് വ്യാപാരിക്കും എത്ര തുക കൈമാറുന്നതും സൗജന്യമായി തുടരും. കടകളിൽ ഷോപ്പിംഗ് നടത്തുമ്പോഴും പ്രാദേശിക മാർക്കറ്റുകളിലും തെരുവ് കച്ചവടക്കാരുടെ ക്യുആർ […]
Read more

കേരളത്തിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്ന താപനില തുടരുകയാണ്. ഇന്നലെയും വിവിധയിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയാണ് തുടരുന്നത്. മഴയുടെ കുറവ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ബാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പല സമയങ്ങളിലായി […]
Read more

‘അനുമതി വാങ്ങിയാണ് കാർ ഉപയോഗിച്ചത്’; റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജി

തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. മന്ത്രിയായ ശേഷമല്ല താൻ റേഞ്ച് റോവർ ഉപയോഗിക്കാൻ തുടങ്ങിയതെന്നും എം.എൽ.എ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷവും കാർ ഉപയോഗിച്ചിരുന്നുവെന്നും കെ.എം. ഷാജി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മന്ത്രിയായ ശേഷം കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. കാർ നൽകിയതിന്റെ പേരിൽ ഉടമയ്ക്ക് യാതൊരു അവിഹിത സഹായവും ചെയ്തിട്ടില്ലെന്നും ഇക്കാര്യം പൊതുസമൂഹം […]
Read more

തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിലെ പാറശാല, പളുകൽ, കന്നുമാമൂട്, കാരക്കോണം മേഖലകളിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരെയാണ് പളുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഇരുവരും മോഷണം നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. തമിഴ്നാട് പൊലീസ് രാത്രികാല പട്രോളിങ്ങിനിടെ റോഡരികിലെ ഇടവഴിയിൽ […]
Read more

ആലപ്പുഴയിൽ നിലംതൊടാതെ കെഎസ്‌യു; പരസ്പരം പഴിചാരി ജില്ലാ നേതൃത്വം

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്‌യുവിനുണ്ടായ ദയനീയ തെരഞ്ഞെടുപ്പ് പരാജയം സംഘടനാപരമായ വീഴ്ചയാണെന്ന വിലയിരുത്തലുമായി കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ വർഷവും സമാനമായ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇത്തവണത്തെ പരാജയം ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ജില്ലാ പ്രസിഡന്റായ എംഎൽഎ എ.ഡി. തോമസിനെതിരെയാണ് കെഎസ്‌യുവിലെ ഒരു വിഭാഗം പ്രധാനമായും വിമർശനം ഉന്നയിക്കുന്നത്. ജില്ലാ പ്രസിഡന്റായ ശേഷം സംഘടനാ പ്രവർത്തനങ്ങളിൽ തോമസ് വേണ്ടത്ര ഇടപെട്ടില്ലെന്നാണ് ആരോപണം. ജില്ലയിൽ കൂട്ടായ പ്രവർത്തനമില്ലെന്നും സംഘടനയിലെ വലിയൊരു വിഭാഗം ജില്ലാ നേതൃത്വവുമായി സഹകരിക്കുന്നില്ലെന്നും വിമർശനമുണ്ട്. തോമസിന് പുറമെ ജില്ലയിൽ […]
Read more

വൈദ്യുതി വാങ്ങാൻ ദീർഘകാല കരാറുകളില്ല; ഹ്രസ്വകാല കരാറുകളെ ആശ്രയിച്ച് കേരളം

കൊച്ചി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കേരളത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ വൈദ്യുതി വാങ്ങാൻ ഒരു ദീർഘകാല കരാർ പോലുമുണ്ടായില്ലെന്ന് കണക്കുകൾ. ഈ കാലയളവിൽ ഉണ്ടായത് പ്രധാനമായും ഹ്രസ്വകാല കരാറുകളാണ്. ദീർഘകാല കരാറുകളിലൂടെ ഇപ്പോൾ ലഭിക്കുന്ന 750 മെഗാവാട്ട് വൈദ്യുതി 2014ലോ അതിന് മുൻപോ ഒപ്പുവെച്ച കരാറുകളിലൂടെയാണ് ലഭിക്കുന്നത്. സൗരോർജ, കാറ്റാടി വൈദ്യുതി പദ്ധതികളാണ് ഇതിന് പുറമെ പ്രധാനമായും ആശ്രയിച്ചത്. പീക്ക് സമയത്ത് കേരളത്തിന്റെ വൈദ്യുതി ആവശ്യം 5,400 മെഗാവാട്ടാണ്. എന്നാൽ നിലവിൽ ലഭ്യമാകുന്നത് ഏകദേശം 4,300 മെഗാവാട്ട് […]
Read more

കാസർകോട് കന്യപ്പാടിയിൽ കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

കാസർകോട്: അമിത വേഗതയിൽ സഞ്ചരിച്ച രണ്ട് കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട് കന്യപ്പാടിയിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് രണ്ട് കാറുകളിലായി ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു. കെഎ 21 സി 0338 നമ്പർ ലോറിയിലാണ് കെഎൽ 14 എഇ 0915 നമ്പർ വെള്ള സ്വിഫ്റ്റും കെഎൽ 14 എജെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix