Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ചോദ്യം ചോദിക്കുന്ന യുവ തലമുറയെ ഭയപ്പെടുന്നു; കേരള സർവകലാശാലക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. സര്‍വകലാശാല ക്യാംപസില്‍ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താന്‍ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

ഏഷ്യന്‍ ഗെയിംസ്‌; വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഗോൾമഴ

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 19 ഗോളിനാണ് ഇന്ത്യ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. തുടക്കം മുതൽ ആക്രമണാത്മകമായി കളിച്ച ഇന്ത്യക്കായി ദീപിക എട്ട് ഗോളുകൾ നേടി. 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു ദീപികയുടെ ഗോളുകൾ. ലാൽറെസിയാമിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ബൽജീത്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും ഗോൾ പട്ടികയിൽ ഇടം […]
Read more

തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണം; 11കാരന്റെ കൈവിരൽ നഷ്ടപ്പെട്ടു

തിരുവനന്തപുരം: നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരൺ ആണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടുകാർ ബഹളംവെച്ചതോടെ നായ ഓടിപ്പോയി. തുടർന്ന് പരിക്കേറ്റ കുട്ടിയെ ഉടൻ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച […]
Read more

വധശ്രമക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; 4 പേർ അറസ്റ്റിൽ

കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസുകാർക്കുനേരെയാണ് യുവതികളടക്കമുള്ള നാലംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ എസ്.ഐ ജിനുവിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. തങ്ങൾ പൊലീസാണെന്ന് അറിയിച്ചെങ്കിലും സംഘം പൊലീസുകാരെ […]
Read more

സമരങ്ങളും മുദ്രാവാക്യങ്ങളും പടിക്ക് പുറത്താക്കാൻ കേരള സർവകലാശാല; ലക്ഷ്യം ക്യാമ്പസ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കലോ? പെരുമാറ്റച്ചട്ടം ദുരുദ്ദേശപരം

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാർഥിരാഷ്ട്രീയത്തിന് പൂർണ്ണ കൂച്ചുവിലങ്ങിടാനുള്ള നീക്കമാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷവും അച്ചടക്കവും ഉറപ്പുവരുത്താൻ കർശന നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്ന സിൻഡിക്കേറ്റിന്റെ കരട് മാർഗ്ഗരേഖയാണ് പുറത്തുവന്നിട്ടുള്ളത്. കോളേജുകളിലോ പഠനവിഭാഗങ്ങളിലോ വിദ്യാർഥികൾ യാതൊരുവിധ രാഷ്ട്രീയപ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്നതാണ് ഈ പ്രൊപ്പോസലിലെ പ്രധാന ശിപാർശ. മുൻപ് കലാലയങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് […]
Read more

മുഹമ്മയിൽ വേമ്പനാട് കായൽ നികത്തി കെട്ടിടനിർമാണം; ജില്ലാ ഭരണകൂടത്തിന്റെ വാദത്തിനെതിരെ നാട്ടുകാർ

ആലപ്പുഴ: മുഹമ്മയിൽ വേമ്പനാട് കായലോരം നികത്തി സ്വകാര്യ ബിസിനസ് ഗ്രൂപ്പ് കെട്ടിടം നിർമിച്ചെന്ന പരാതിയിൽ വിവാദം. സ്ഥലം നേരത്തെ തന്നെ പുരയിടമായിരുന്നെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം നാട്ടുകാരും ജനപ്രതിനിധികളും തള്ളി. കായൽ നികത്തലിന് പിന്നിൽ ഉന്നതതല ഇടപെടൽ നടന്നിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച പി. പ്രസാദ് എംഎൽഎ ആരോപിച്ചു. എന്നാൽ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. വിവാദ സ്ഥലം നേരത്തെ പുരയിടമായിരുന്നെന്നും അവിടെയുണ്ടായിരുന്ന കൽക്കെട്ട് തകർന്നതോടെ കായലിൽനിന്ന് വെള്ളം കയറിയതിനാലാണ് പ്രദേശം കായലായി തോന്നിയതെന്നുമാണ് […]
Read more

സ്‌മൃതി മന്ദാനക്ക്‌ ലോകറെക്കോര്‍ഡ്‌; 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. മത്സരത്തിൽ 19 പന്തിൽ 37 റൺസ് നേടിയ മന്ദാന രണ്ട് റെക്കോർഡുകളാണ് സ്വന്തമാക്കിയത്. 37 റൺസെടുത്തതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മന്ദാന മാറി. ഇതോടെ ന്യൂസിലാൻഡ് താരം സുസീ ബാറ്റ്സിന്റെ 4,758 റൺസിന്റെ റെക്കോർഡ് മറികടന്നു. മന്ദാനയുടെ ടി20 അന്താരാഷ്ട്ര റൺസിന്റെ എണ്ണം 4,788 ആയി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ […]
Read more

യുവ സംവിധായകൻ അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു

കൊച്ചി: നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം ‘ദില്‍’ ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ദില്‍ ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ് , സംവിധായകൻ അക്ഷയ് അജിത്ത് പറഞ്ഞു. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും ചിത്രത്തിലെ നായകനുമായ അക്ഷയ് […]
Read more

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യസ്ഥിതി തൃപ്തികരം

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ. കര്‍ണാടകയില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈദ്യസഹായം തേടിയ അമിത് ഷായുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഹുബ്ബള്ളിയിലെ ഗബ്ബൂരിൽ കെഎൽഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗലു മൂരുസാവിർമഠ് മെഡിക്കൽ കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും 1,200 കിടക്കകളുള്ള കെഎൽഇ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററും ഉദ്ഘാടനം ചെയ്യാനായിരുന്നു അമിത് ഷാ എത്തിയത്. എന്നാൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് നിശ്ചയിച്ച […]
Read more

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയായ ഐ.ഡി.എസ്.എഫ്.എഫ്.കെ.യിൽ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചില ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. സമഗ്രമായ തിരഞ്ഞെടുപ്പ് നടപടിക്രമത്തിലൂടെ കണ്ടെത്തിയ ചിത്രങ്ങൾക്ക് മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞു. ഡോക്യുമെന്ററികളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix