Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മറീന ബീച്ചിന് സമീപം സെക്രട്ടേറിയറ്റ്; വിജയ് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം

ചെന്നൈ: മറീന ബീച്ചിന് സമീപം പട്ടിണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് പിൻവലിച്ച് സെക്രട്ടേറിയറ്റ് നിർമാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ആവശ്യപ്പെട്ടു. നിർമാണം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ നേരിടാൻ കൂടുതൽ ജാഗ്രത ആവശ്യമായ പ്രദേശമാണിതെന്ന് പി. ഷൺമുഖം ചൂണ്ടിക്കാട്ടി. ബീച്ചിനോട് ചേർന്ന് സെക്രട്ടേറിയറ്റ് സമുച്ചയം വരുന്നത് പ്രദേശത്ത് തിരക്ക് […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവ് വിജയ് പ്രേംകുമാറാണ് സുനിതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കത്തികൊണ്ട് സുനിതയുടെ കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് അറിയിച്ചു. വിജയ് പ്രേംകുമാർ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ […]
Read more

പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല: പി ജയരാജൻ

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസിനും പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. പിണറായി വിജയനെ ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകർക്കുന്നതിന്റെ ഭാഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആർഎസ്എസ് സന്തോഷത്തിലാണെന്നും കേരളത്തിൽ ബിജെപിക്ക് കൂടുതൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പി. ജയരാജൻ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് മുന്നേറണമെങ്കിൽ സിപിഎമ്മിനെ ദുർബലപ്പെടുത്തണമെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

കുവൈത്തിൽ ലഹരിവസ്തുക്കളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിവസ്തുക്കളും രാസലഹരിയും കൈവശം വെച്ച ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇയാളെ പിടികൂടിയത്. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ ഇന്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയിൽ നിന്ന് മയക്കുമരുന്ന് ലായനിയിൽ കുതിർത്ത 800 ഷീറ്റ് പേപ്പറുകൾ, രാസലഹരി അടങ്ങിയ രണ്ട് ആംപൂളുകൾ, ലഹരിവസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ അളവുയന്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. വിൽപ്പനയ്ക്കും […]
Read more

ഗണേശോത്സവത്തിനിടെ വൈദ്യുതാഘാതം; ലാൽബാഗിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

മുംബൈ: ലാൽബാഗിൽ ഗണേശോത്സവ ആഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.20ഓടെ കാലാചൗക്കിയിലെ ദത്താരം ലാഡ് മാർഗിലുള്ള കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപമായിരുന്നു അപകടം. ഗണേശോത്സവത്തിന്റെ ഭാഗമായി വലിയ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മസീന ആശുപത്രിയിലെത്തിച്ച എട്ടുവയസ്സുകാരി രാഗിണി ഘൻശ്യാം യാദവിനെ മരിച്ച നിലയിലാണ് പ്രവേശിപ്പിച്ചത്. തിരക്ക് കാരണം ഗണേശദർശനം ഒഴിവാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വശത്തെ വഴിയിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് […]
Read more

സാധനം വാങ്ങാനെത്തിയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; 62കാരൻ അറസ്റ്റിൽ

പത്തനംതിട്ട: കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 62കാരൻ അറസ്റ്റിൽ. പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗീസിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി. സ്കൂളിലെത്തിയ കുട്ടി സംഭവം അധ്യാപകരോട് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് […]
Read more

ചർച്ച അല്ലെങ്കിൽ യുദ്ധം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്‍. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി. അതല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തര്‍ വഴിയാണ് ടെഹ്റാന്‍ തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചത്. ഇറാന്‍ മുന്നോട്ടു വെച്ച നിബന്ധനകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മൊഹ്സെന്‍ റെസായി അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ […]
Read more

പരിവാഹൻ സൈറ്റ് പണിമുടക്കി; പെരുവഴിയിലായി വിനോദസഞ്ചാരികൾ

തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. അവധിദിനത്തോടനുബന്ധിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ സൈറ്റ് പ്രവർത്തനരഹിതമായതെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക […]
Read more

ശബരിമലയിൽ അരവണയ്ക്ക് നിയന്ത്രണം തുടരുന്നു; ഒരാൾക്ക് ഒരു പാക്കറ്റ് മാത്രം

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിനുള്ള നിയന്ത്രണം ഇന്നും തുടരുന്നു. ഒരാൾക്ക് ഒരു അരവണ പാക്കറ്റ് മാത്രമാണ് നൽകുന്നത്. കഴിഞ്ഞ 20 ദിവസമായി അരവണ പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഉൽപാദനം നിർത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇന്നലെ രാത്രിയും തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു അരവണ വീതമാണ് നൽകിയത്. ഇതിനെ തുടർന്ന് ചില തീർത്ഥാടകർ പ്രതിഷേധിച്ചു. മൂന്ന് ലക്ഷം അരവണയുടെ കരുതൽ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും തീർത്ഥാടകരുടെ തിരക്ക് കൂടിയതോടെ സ്റ്റോക്ക് കുറഞ്ഞതായി ദേവസ്വം ബോർഡ് അറിയിച്ചു. […]
Read more

കേരള സർവകലാശാല പരീക്ഷാഫലം പിൻവലിച്ചു; സാങ്കേതിക പിഴവെന്ന് വിശദീകരണം

തിരുവനന്തപുരം: വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല ഒന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പിൻവലിച്ചു. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ഫലം പിൻവലിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പിഴവുകൾ തിരുത്തി ഉടൻ പുതിയ ഫലം പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ പരീക്ഷാഫലം ലഭ്യമാകാത്തതിനെ തുടർന്നാണ് ആദ്യം പരാതികൾ ഉയർന്നത്. പല വിദ്യാർത്ഥികൾക്കും ഫലം ലഭിച്ചിരുന്നില്ല. കൂടാതെ, പ്രസിദ്ധീകരിച്ച ഫലങ്ങളിൽ വ്യാപകമായ ക്രമക്കേടുകളും സാങ്കേതിക പിഴവുകളും കണ്ടെത്തിയതായി പരാതിയുണ്ട്. ജയിച്ച വിഷയങ്ങളിൽ പോലും ചില വിദ്യാർത്ഥികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix