ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തി; ഒരാൾ അറസ്റ്റിൽ
പറവൂർ: കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷ് (58) ആണ് അറസ്റ്റിലായത്. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരി സുമേഷ് (49) ആണ് ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് 11നാണ് സംഭവമുണ്ടായത്. ബാർബർ ഷോപ്പ് ജീവനക്കാരനായ രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ ഇനത്തിൽ സുമേഷിന് 3,300 രൂപ നൽകാനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുടിശ്ശിക തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്റെ വീടിന് […]
Read more