Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തിരുവല്ലയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

പത്തനംതിട്ട: തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29), ഇതര സംസ്ഥാന തൊഴിലാളിയായ നിയാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട് എത്തിയ പിക്കപ്പ് വാൻ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അജീഷ് മരണപ്പെട്ടു. അജീഷിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നിയാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. […]
Read more

ഹൈദരാബാദിൽ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മൻസൂറാബാദ് വെങ്കടേശ്വര കോളനിയിലാണ് അപകടമുണ്ടായത്. ബി. ലക്കി എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ കാർ ഇടിച്ചത്. അമിതവേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി റോഡിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടെന്ന്പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കേരളത്തിലെ ആധുനിക ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖനുമായ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. 1970കളുടെ അവസാനത്തിൽ ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിച്ച് ഹൃദ്രോഗ നിർണയത്തിന് ഉപയോഗിച്ച ആദ്യകാല വിദഗ്ധരിൽ ഒരാളായിരുന്നു ഡോ. വിജയരാഘവൻ. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചു. കിംസ് ഹെൽത്ത് ആശുപത്രിയുടെ വൈസ് ചെയർമാനും കാർഡിയോളജി […]
Read more

KSRTC ഇനി കാർഗോ സർവീസിലേക്കും; ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സേവനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനവും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരമാണ് കാർഗോ മേഖലയിലേക്ക് കെഎസ്ആർടിസി കടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ചാണ് കേരളത്തിലും […]
Read more

സബ്ജക്ട് മിനിമം ഒഴിവാക്കിയ തീരുമാനം; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യാതൊരു അക്കാദമിക് ചർച്ചകളും കൂടാതെയാണ് തീരുമാനം എടുത്തതെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ആരോപിച്ചു. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം ആദ്യം എട്ടാം ക്ലാസിലും […]
Read more

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; കുവൈത്തിൽ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് വിലക്ക്

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നത് തടയൽ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 11 എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം കുവൈത്ത് അധികൃതർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. നിയമവിരുദ്ധവും സംശയാസ്പദവുമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഷ്കരിക്കുന്നതുവരെ കമ്പനികൾക്ക് വിലക്ക് തുടരും. ഘട്ടംഘട്ടമായാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. […]
Read more

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു; കൊറിയൻ ഉപദ്വീപിൽ സംഘർഷം

സോൾ: കൊറിയൻ ഉപദ്വീപിൽ സംഘർഷം തുടരുന്നതിനിടെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കിഴക്കൻ തീരത്തെ വോൺസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടലിലേക്ക് തൊടുത്തത്. മിസൈലിന്റെ കൃത്യമായ വിവരങ്ങളും സഞ്ചാരപഥവും ദക്ഷിണ കൊറിയൻ സൈന്യം പരിശോധിച്ചുവരികയാണ്. സെപ്റ്റംബർ 12നും വോൺസാൻ മേഖലയിൽ നിന്ന് ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഇവ ഏകദേശം 250 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി അന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. […]
Read more

റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന്റെ വൻ ഡ്രോൺ ആക്രമണം

മോസ്കോ: ഒറ്റരാത്രികൊണ്ട് റഷ്യയ്‌ക്കെതിരെ ആയിരത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്‌ന്റെ വൻ ആക്രമണം. റഷ്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന മൂന്നാം ദിവസമായ സെപ്റ്റംബർ 20നാണ് ആക്രമണമുണ്ടായത്. മോസ്കോ ലക്ഷ്യമിട്ടും നൂറുകണക്കിന് ഡ്രോണുകൾ എത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു. മോസ്കോയ്‌ക്കെതിരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിതെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു. ആക്രമണത്തിൽ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും രണ്ട് പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനിടെ […]
Read more

മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമമെന്ന് ആരോപണം; എസ്എഫ്ഐക്കെതിരെ കെഎസ്‌യു

കൊല്ലം: ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ബാനറിനെതിരെ കെഎസ്‌യു പരാതി നൽകി. ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നെഴുതിയ ബാനറിനെതിരെയാണ് കെഎസ്‌യു കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിക്കാനും അദ്ദേഹത്തിന്റെ സൽപ്പേരിന് ഭംഗം വരുത്താനും ലക്ഷ്യമിട്ടാണ് എസ്എഫ്ഐ അധിക്ഷേപകരമായ പരാമർശങ്ങളടങ്ങിയ ബാനർ സ്ഥാപിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് പരാതി നൽകിയത്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന […]
Read more

മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍; പെണ്‍കരുത്തിന്റെ പര്യായമായി സുചിക

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക മെഡൽ ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ 2-0ന് പരാജയപ്പെടുത്തിയാണ് ഹരിയാന സ്വദേശിയായ സുചിക സെമിയിലെത്തിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും 36കാരിയായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix