കരമനയിൽ 55കാരന്റെ മരണം കൊലപാതകം; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
തിരുവനന്തപുരം: കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെ (55) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35) അറസ്റ്റിലായി. ബുധനാഴ്ച രാവിലെയാണ് ശ്രീകണ്ഠൻ നായരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രൂപക് തന്നെയാണ് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിൽ ശ്രീകണ്ഠൻ നായരുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവത്തിൽ കൊലപാതക സാധ്യത പൊലീസ് പരിശോധിച്ചത്. അന്വേഷണത്തിനിടെ […]
Read more