Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വെറുംകൈയോടെ മലയിറങ്ങി ഭക്തര്‍; ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം

പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിലവിൽ ഏകദേശം 20,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കിലുള്ളത്. അതേസമയം ഇന്ന് ഓൺലൈൻ ബുക്കിങ് വഴി മാത്രം 15,000 ഭക്തരാണ് ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി കണക്കിലെടുക്കുമ്പോൾ ഏകദേശം 17,000 ഭക്തർ ഇന്ന് സന്നിധാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകാനാണ് തീരുമാനമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലുള്ള സ്റ്റോക്ക് കണക്കിലെടുക്കുമ്പോൾ ഇത് പ്രായോഗികമാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. മാസപൂജയ്ക്ക് […]
Read more

കേരളത്തിലെത്തി കവർച്ചയ്ക്ക് പദ്ധതിയിട്ട 11 അംഗസംഘം പിടിയിൽ

കൊച്ചി: വിമാനത്തിൽ കേരളത്തിലെത്തി വിവിധ ജില്ലകളിൽ കവർച്ച നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശ് സ്വദേശികളായ 11 പേരെ പൊലീസ് പിടികൂടി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയായ റിഹാനെ തൃശൂരിൽ മോഷണശ്രമത്തിനിടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് […]
Read more

ഉപാധികൾ തള്ളി, ഇറാനെ പൂർണമായും തകർക്കുമെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാനും

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതി​ഗതികൾ ​ഗുരുതരമാകുന്നു. ഇറാൻ മുന്നോട്ടുവെച്ച ഏഴിന ഉപാധികൾ തള്ളിക്കളഞ്ഞ ട്രംപ്, പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായി തകരാൻ വിടുകയോ ചെയ്യുമെന്ന് വ്യക്തമാക്കി. ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വിഷയം ചർച്ച ചെയ്യുന്നതിനായി സുപ്രധാന ജി.സി.സി-യുഎസ് ഉച്ചകോടി ന്യൂയോർക്കിൽ ചേരാനിരിക്കെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. എന്നാൽ, അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും […]
Read more

ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോൾ താരം റിജോൺ ജോസിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരിച്ചത്. സഹതാരം ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. റിജോണും ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ […]
Read more

60 MVD സേവനങ്ങൾക്ക് ഇന്ന് മുതൽ ആധാർ നിർബന്ധം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ ഇന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒടിപി വച്ച് അപേക്ഷ പൂര്‍ത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല. ഇതേ രീതിയില്‍ ഓരോ സേവനങ്ങള്‍ക്കും ആധാര്‍ ഒടിപി നിര്‍ബന്ധമാക്കും. […]
Read more

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടും

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കേണ്ടെന്ന് കേരള സർവകലാശാല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാനാണ് നിലവിൽ തീരുമാനം. പുതിയ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് അഭിപ്രായം തേടും. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. 2005ൽ എംജി സർവകലാശാല തയ്യാറാക്കിയ മാർഗ്ഗരേഖയിൽ പേര് മാറ്റി തയ്യാറാക്കിയ രേഖയാണ് ഉപസമിതിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ഇടുക്കിയിൽ കനത്ത മഴ; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കിയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. അലർട്ട് പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയായി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയിലാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായിരുന്നു വ്യാപാരം അവസാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ […]
Read more

കേരള സർവകലാശാല കലാലയ രാഷ്ട്രീയ കരട് മാർഗരേഖ; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ കലാലയ രാഷ്ട്രീയ കരട് മാർഗരേഖയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ്. ഉപസമിതി കൺവീനറുടെ അംഗീകാരം വാങ്ങാതെയാണ് കരട് പുറത്തുവന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രേഖാമൂലം വിശദീകരണം തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കരട് മാർഗരേഖ തയ്യാറാക്കാൻ സിന്‍ഡിക്കേറ്റ് ഉപസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ തയ്യാറാക്കിയ രേഖ നടപടിക്രമം പാലിച്ച് ഉപസമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ കൺവീനറുടെ അംഗീകാരം നേടുകയോ ചെയ്തില്ല. ഇതിന് പിന്നാലെയാണ് കരട് പുറത്തായത്. […]
Read more

നിലമ്പൂർ മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; ഒരാളെ കൂടി കാണാതായി

മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ രാത്രിയോടെ തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോയെന്നും പരിശോധന തുടരുകയാണ്. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix