Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തെക്കൻ ജില്ലകളിൽ മോഷണം; അഞ്ചംഗ സംഘം ചിന്നക്കനാലിൽ പിടിയിൽ

പത്തനംതിട്ട: തെക്കൻ ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിയെന്ന് സംശയിക്കുന്ന അഞ്ചംഗ സംഘത്തെ അടൂർ പൊലീസ് പിടികൂടി. ചിന്നക്കനാലിലെ ഒളിത്താവളത്തിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. സംഘത്തലവൻ തിരുവല്ല സ്വദേശി വിശാൽ റാവുത്തർ ഒഴികെ മറ്റ് നാല് പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. വന്യജീവി സാന്നിധ്യമുള്ള പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അടൂർ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ മോഷണം നടത്തിയ ശേഷമാണ് സംഘം ചിന്നക്കനാലിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ […]
Read more

ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തേക്ക് യോഗ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു ഡോ. വി. മീനാക്ഷി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉയർന്നത്. മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ മാറ്റിയതിന് പിന്നാലെയാണ് ഡോ. […]
Read more

തിരുവനന്തപുരം മൃഗശാല മാറ്റണം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി മേയർ വി വി രാജേഷ്

തിരുവനന്തപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നഗരത്തിലെ വർധിച്ചുവരുന്ന മലിനീകരണവും ചൂടും മൃഗങ്ങളുടെ ആരോഗ്യത്തെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. 160 വർഷങ്ങൾക്ക് മുമ്പ് മൃഗശാല സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി. നഗരത്തിലെ ഗതാഗതക്കുരുക്കും തുടർച്ചയായ വാഹന ഹോൺ ശബ്ദവും മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനും മൃഗശാല നഗരത്തിന് പുറത്തേക്ക് […]
Read more

ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ച് വർഷം കൂടി

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ബോർഡ് തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് പുനർനിയമനത്തിന് അംഗീകാരം നൽകിയത്. ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കാനിരിക്കെയാണ് ചന്ദ്രശേഖരന് പുതിയ അഞ്ച് വർഷത്തെ കാലാവധി അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ, നിലവിലെ കാലാവധി പൂർത്തിയാക്കിയ ശേഷം പുനർനിയമനം തേടില്ലെന്ന് അദ്ദേഹം ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ പുതിയ […]
Read more

സംസ്ഥാനത്ത് 20 വരെ പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ സെപ്റ്റംബർ 21 വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ 17 മുതൽ 20 വരെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read more

ഗോതമ്പുപൊടി കൊണ്ട് കിടിലം ബിസ്ക്കറ്റ് തയാറാക്കാം

കുറച്ച് സമയവും ക്ഷമയും ഉണ്ടെങ്കിൽ ബിസ്ക്കറ്റ് എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാം. വിവിധ ആകൃതിയിൽ മുറിച്ചെടുത്ത് പത്രത്തിൽ അടച്ചു സൂക്ഷിക്കുകയും ചെയ്യാം. ചേരുവകൾ ഗോതമ്പുപൊടി – 3 കപ്പ് ശർക്കര – 1 കപ്പ് പാൽ – ¼ കപ്പ് എണ്ണ – 1 ⅛ കപ്പ് (250 g) തയാറാക്കുന്ന വിധം അവ്ൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് ചൂടാക്കുക. ഒരു പാത്രത്തിൽ വെണ്ണയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്കു ഗോതമ്പുപൊടിയും പാലും ഇടകലർന്നു ചേർത്ത് […]
Read more

സ്വകാര്യ ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തൃശ്ശൂർ: ചാവക്കാട് സ്വകാര്യ ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിലാണ് ഇന്നലെ രാവിലെ അപകടമുണ്ടായത്. വളവിൽ വച്ച് ബസിന്റെ തുറന്ന ഡോറിലൂടെ യുവതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ യുവതിയുടെ കാലിനും കൈയ്ക്കും മുഖത്തും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം […]
Read more

മെഡിക്കൽ ഷോപ്പുകളിൽ സിസിടിവി നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി: രാജ്യത്തെ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് വിൽപനയും വിതരണവും സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മരുന്നുകളുടെ വിൽപനയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വിൽപന തടയുന്നതിനുമാണ് പുതിയ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാകും. ഫാർമസികളിൽ സ്ഥാപിക്കുന്ന സിസിടിവി സംവിധാനത്തിന്റെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തിൽ […]
Read more

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിന് പിന്തുണ അറിയിച്ച് വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം ചർച്ചയാകുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്. മൃഗശാല മാറ്റണമെന്ന നിർദേശത്തോട് യോജിക്കുന്നതായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് പറഞ്ഞു. നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് മേയറുടെ അഭിപ്രായം. മൃഗങ്ങൾക്ക് രോഗങ്ങൾ പടരുമ്പോൾ സമീപവാസികൾക്ക് ആശങ്കയുണ്ടാകുമെന്നും മൃഗങ്ങൾ കൂടുകളിൽ നിന്ന് പുറത്തുകടക്കുന്ന സാഹചര്യത്തിലും ജനങ്ങൾക്ക് ഭീതിയുണ്ടാകുമെന്നും മേയർ പറഞ്ഞു. നിലവിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന […]
Read more

പരശുറാം എക്സ്പ്രസ് ഇനി എൽഎച്ച്ബി കോച്ചുകളിൽ; സെപ്റ്റംബർ 22 മുതൽ പുതിയ മാറ്റം

തിരുവനന്തപുരം: പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ട്രെയിനിലെ കോച്ചുകളുടെ ഘടനയിലും മാറ്റമുണ്ടാകും. രണ്ട് എസി ചെയർകാർ, ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ചുകൾ, ഒൻപത് ജനറൽ ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ, ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix