Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

UPI ഇടപാട് ചാർജിന് ജിഎസ്ടിയും; വ്യാപാരികൾക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചുമത്തുന്ന ഫീസിന് ജിഎസ്ടിയും ഈടാക്കും. 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. എന്നാല്‍, ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് ഇത് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി തിരികെ ലഭിക്കും. ഇതുപ്രകാരം ഉദാഹരണമായി 10,000 രൂപയുടെ ഇടപാട് നടത്തുന്ന വ്യാപാരിക്ക് 40 രൂപയാണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റായി നല്‍കേണ്ടി വരിക. ഇതിനൊപ്പം ഏഴ് രൂപയോളം ജിഎസ്ടിയും നല്‍കണം. ഈ ഏഴ് രൂപയാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്ന് പറയുന്നത്. എന്നാല്‍, […]
Read more

സംസ്ഥാനത്ത് മഴയിൽ 28 ശതമാനം കുറവ്; ചൂട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ജില്ലയിൽ 54 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ഇടുക്കിയിൽ 47 ശതമാനം മഴ കുറഞ്ഞു. എൽ നിനോ പ്രതിഭാസം ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. മഴ കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന ചൂടും തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് […]
Read more

ഓട്ടോറിക്ഷ മോഷ്ടിച്ച് മൂന്ന് ജില്ലകളിൽ മോഷണപരമ്പര; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഇതേ വാഹനത്തിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിലായി മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികൾ പിടിയിൽ. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്നക്കനാൽ–സൂര്യനെല്ലിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. ഈ മാസം 14നാണ് മൂന്ന് ജില്ലകളിലായി സംഘം തുടർച്ചയായി മോഷണശ്രമങ്ങൾ നടത്തിയത്. പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ തുടങ്ങി 30ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച് ഓട്ടോറിക്ഷയിലെത്തിയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. മോഷണപരമ്പരയ്ക്ക് ശേഷം ഓട്ടോറിക്ഷ പത്തനംതിട്ട […]
Read more

ഒന്നര വർഷത്തിനിടെ 141 മോർഫിങ് കേസുകൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മോർഫിങ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 141 മോർഫിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2026ൽ മാത്രം 65 കേസുകളിലായി 90 പ്രതികളുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത 141 എഫ്‌ഐആറുകളിൽ 39 കേസുകളിൽ പ്രായപൂർത്തിയാകാത്തവരാണ് ഇരകൾ. 13 വയസുമുതൽ 68 വയസുവരെയുള്ളവർ ഇരകളായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളിൽ ഏറെയും എന്നതും കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു. ടെലഗ്രാം, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ […]
Read more

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ അപകടം; ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ തടാകത്തിൽ വീണ് ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സന്നദ്ധ സംഘടന നടത്തുന്ന ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന എട്ട് വിദ്യാർഥികളാണ് വിഗ്രഹ നിമജ്ജനത്തിനായി തടാകക്കരയിലെത്തിയത്. ചടങ്ങിനിടെ എട്ട് പേരും അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മറ്റ് ആറ് പേർ മുങ്ങിത്താഴുകയായിരുന്നു. തടാകത്തിലെ ചെളിയും അയഞ്ഞ മണ്ണുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് കോൺസ്റ്റബിൾ ഉടൻ കുട്ടികളെ കരയിലെത്തിച്ച് സിപിആർ നൽകിയെങ്കിലും […]
Read more

ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾക്ക് താമസസൗകര്യത്തിനായി കാത്തിരിക്കേണ്ടി വന്നത് 14 മണിക്കൂറിലേറെ

ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായിക താരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി പരാതി. ജപ്പാനിലെത്തി ഗെയിംസ് വില്ലേജിൽ പ്രവേശിച്ച ഇന്ത്യൻ സംഘത്തിന് 14 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് മുറികൾ അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലഭിച്ച മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടിവന്നതായും ചിലരെ താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടതായി വിവരമുണ്ട്. പല […]
Read more

13 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വേണ്ട; വിലക്കുമായി യൂറോപ്യൻ യൂണിയൻ

ലണ്ടന്‍: യൂറോപ്പിലെമ്പാടും കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക്. പതിമൂന്ന് വയസിന് താഴെയുള്ളവര്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. പതിനഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നുവെന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയനാണ് ഇക്കാര്യം അറിയിച്ചത്. ‘ഓരോ പ്രായത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അതിനാല്‍, ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അനുയോജ്യമായ സംരക്ഷണ തലങ്ങള്‍ ഉണ്ടായിരിക്കും,’ ഉര്‍സുല വോണ്‍ പറഞ്ഞു. 13 […]
Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല; ചർച്ചകൾ തുടരുന്നു: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ ഇന്നലെ രാത്രിയിലും വിവിധയിടങ്ങളിൽ നിയന്ത്രണം ശക്തമാക്കി. പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിൽ ജലവൈദ്യുതി ഉത്പാദനം കൂട്ടിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി തുടരുകയാണ്. മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ഇന്ന് ചർച്ച നടത്തും. പ്രതിസന്ധിക്ക് ഇപ്പോഴും അയവില്ലെന്നും വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി […]
Read more

ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയിൽ ജനവാസകേന്ദ്രത്തിന് നടുവിൽ രാജസ്ഥാൻ സ്വദേശിയായ 21കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രണയവിവാഹം കഴിച്ച് ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ തിരികെ കൊണ്ടുവരാൻ വീട്ടുകാർ നിയോഗിച്ച സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയുമായി അമിതവേഗത്തിൽ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച നാലംഗ സംഘം രണ്ട് കുട്ടികളുൾപ്പെടെ ആറ് പേരെ ഇടിച്ചുവീഴ്ത്തി. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാറിനുള്ളിൽവച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവതി പൊലീസിന് മൊഴി നൽകി. അഗ്രഹാര ദാസറഹള്ളിയിൽ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടുകാരുടെ […]
Read more

മൂന്നാം ടി20 ഇന്ന്; വൈഭവ് ഇറങ്ങിയേക്കും, പുറത്തിരിക്കുക സഞ്ജുവോ അഭിഷേകോ?

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ന്യൂഡൽഹിയിൽ. പരമ്പര സ്വന്തമാക്കിയേ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു പതിനഞ്ചുകാരനു വേണ്ടിയാണ്- വൈഭവ് സൂര്യവംശി! ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവ് ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ, സഞ്ജു സാംസണിനോ അഭിഷേക് ശർമയ്ക്കോ പുറത്തിരിക്കേണ്ടിവരും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയതിനാൽ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. മറുവശത്ത്, ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയ തോൽവികൾ ഏൽപിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix