Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പിഎഫ് നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി കേന്ദ്രം

ന്യൂഡൽഹി: പിഎഫ് ആനുകൂല്യം ലഭിക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ തീരുമാനത്തോടെ ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് കൂടി ഇപിഎഫ് ആനുകൂല്യത്തിന്റെ പരിധിയിൽ വരാൻ സാധിക്കും. 11 വർഷത്തിന് ശേഷമാണ് ശമ്പള പരിധിയിൽ മാറ്റം വരുത്തുന്നത്. ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു ശമ്പള പരിധി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി തീരുമാനത്തിന് അംഗീകാരം നൽകിയെന്നും മന്ത്രി […]
Read more

ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇൻഡോർ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള സൻവേറിലാണ് അപകടം നടന്നത്. പുനർനിർമാണത്തിന്റെ ഭാഗമായി ജീർണിച്ച വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ ഒരു മതിലും സമീപത്തെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തൊഴിലാളികളുടെ മേൽ തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങി. റീന (30), സീമാ ബായി (33), ചന്ദാ ബായി (30), സുശീലാ ബായി (ഏകദേശം […]
Read more

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ അറസ്റ്റിൽ

ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ സനീഷിന്റെ പക്കൽനിന്ന് പൊലീസ് കണ്ടെത്തി. […]
Read more

വയോധികയുടെ മാല മോഷ്ടിച്ച 23കാരൻ പിടിയിൽ

കൊല്ലം: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ 23കാരനായ ജിം ട്രെയിനർ പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് ചിത്തിര വീട്ടിൽ അർജുനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആളുകൾ സമീപത്തില്ലെന്ന് മനസിലാക്കിയ പ്രതി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷണം പോയ […]
Read more

സർക്കാർ കുടിശ്ശിക നൽകിയില്ല; എഐ ക്യാമറ പ്രവർത്തനം നിർത്തിവെച്ച് കെൽട്രോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് സർക്കാരിൽ നിന്ന് ഏകദേശം 60 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോർട്ട്. മാസങ്ങളായി കുടിശ്ശിക ലഭിക്കാത്തതിനാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കെൽട്രോൺ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ കൺട്രോൾ റൂമുകളിലെ ഇന്റർനെറ്റ് കണക്ഷനുകൾ സേവനദാതാക്കൾ വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തതിനെ […]
Read more

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം നിശ്ചയിക്കാൻ വിദഗ്ധ സമിതി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും അർഹമായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും മാർഗരേഖ തയ്യാറാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് സമിതി അധ്യക്ഷൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. നിലവിൽ ഓരോ വന്യജീവി ആക്രമണ കേസിലും നഷ്ടപരിഹാരം അനുവദിക്കാൻ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. മാധ്യമശ്രദ്ധ ലഭിക്കാത്ത സംഭവങ്ങളിൽ […]
Read more

അഡിഡാസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ; 350ലേറെ പേർക്ക് ജോലി നഷ്ടപ്പെടും

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ട പിരിച്ചുവിടൽ. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് പിരിച്ചുവിടല്‍ ബാധിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ ടെക്‌നോളജി വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി അഡിഡാസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മാറിവരുന്ന ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ പ്രവര്‍ത്തന രീതി മാറ്റുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കഠിനമായ തീരുമാനം എടുത്തതെന്ന് അഡിഡാസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ […]
Read more

ഓപ്പറേഷൻ ഗ്രിപ്പ്; അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അഞ്ച് പേരെ നൂറനാട് പൊലീസ് പിടികൂടി. കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധികളിൽ ഗുരുതര കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ഓരോരുത്തരുടെയും പേരിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. […]
Read more

ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജം നിർബന്ധമാക്കാൻ സർക്കാർ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സൗരോർജത്തെ കൂടുതൽ ആശ്രയിക്കാൻ സർക്കാർ നീക്കം. ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ പാനലുകൾക്കൊപ്പം വൈദ്യുതി സംഭരണ സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന. പുതിയ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുമ്പോൾ സൗരോർജ സംവിധാനവും സ്റ്റോറേജും നിർബന്ധമാക്കുന്നതാണ് പരിഗണനയിലുള്ളത്. എത്ര ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് പദ്ധതി ബാധകമാക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല. വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുന്ന അധിക സൗരോർജ വൈദ്യുതി ഉയർന്ന നിരക്കിൽ വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. […]
Read more

മന്ത്രിമാരുടെ സ്റ്റാഫ് നിയമന തര്‍ക്കം; തൃത്താലയില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേരാണ് രാജിവെച്ചത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മണ്ഡലം കമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിച്ചെന്നാരോപിച്ചാണ് രാജി. മണ്ഡലം കമ്മിറ്റി നിർദേശിച്ച വ്യക്തിക്ക് മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ പരിഗണന ലഭിച്ചില്ലെന്നാണ് പ്രധാന പരാതി. ബിആർസി നിയമനത്തിലും തൃത്താല മണ്ഡലം കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചില്ലെന്നും ഭാരവാഹികൾ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് തൃത്താല മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix