Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. 2007ലാണ് തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. വിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടോമിൻ തച്ചങ്കരി മറുപടി നൽകി. രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായെന്നും ഇപ്പോൾ ശാരീരികമായി സുഖമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ […]
Read more

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണി കിട്ടും! ഒക്ടോബർ ഒന്ന് മുതൽ നിയമം കർശനം

ന്യൂഡൽഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്ട് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനന-മരണ രജിസ്ട്രേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കുന്നതാണ് ഈ നിയമം. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായണനാണ് ഇക്കാര്യം അറിയിച്ചത്. 2023ൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായി മാറിയത്. ഇനിമുതൽ സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ തുടങ്ങിയ എല്ലാ […]
Read more

പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് ചികിത്സാപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പ്രസവ സമയത്തുണ്ടായ സങ്കീർണതകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർ കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് അനൂപ്–ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി അടിയന്തരമായി സിസേറിയൻ […]
Read more

ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരി; തൃപ്പൂണിത്തുറയിൽ ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ തൃപ്പൂണിത്തുറയിൽ സാമൂഹികവിരുദ്ധർ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റി വൈദ്യുതി തടസ്സപ്പെടുത്തി. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതോടെ പ്രദേശത്ത് ഒന്നര മണിക്കൂറിലേറെ വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി നിയന്ത്രണത്തിനുള്ള സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് നാട്ടുകാർ കെഎസ്ഇബിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റിയതായി കണ്ടെത്തിയത്. വെള്ളക്കിനാവിലെ ട്രാൻസ്ഫോർമറിൽനിന്ന് ഊരിയ ഫ്യൂസ് തോട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. മറ്റൊരു ട്രാൻസ്ഫോർമറിന്റെ […]
Read more

ഇന്ത്യൻ കപ്പലിൽ പാക് കപ്പലിടിച്ച സംഭവം; പാക് കപ്പലെത്തിയത് മുന്നറിയിപ്പ് മറികടന്ന്

ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാകിസ്ഥാൻ യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ ഇടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്ഥാന്റെ പിഎൻഎസ് ഹുനൈൻ ആണ് ഇന്ത്യൻ കപ്പലുമായി കൂട്ടിയിടിച്ചത്. ഇന്ത്യൻ കപ്പലിൽ നിന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ച് പി.എൻ.എസ് ഹുനൈൻ ഉയർന്ന വേഗത്തിൽ ഇന്ത്യൻ കപ്പലിന് സമീപത്തേക്ക് എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗൾഫ് ഓഫ് ഒമാൻ മേഖലയിൽ കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകുന്ന നാവിക വിന്യാസത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ കപ്പൽ. ഒമാൻ തീരത്തുനിന്ന് ഏകദേശം 120 നോട്ടിക്കൽ […]
Read more

പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; 70 ശതമാനത്തിലേറെ പൊള്ളൽ

എറണാകുളം: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനിടെ പെട്രോൾ ഒഴിച്ച ജിഷ്ണുവിനും പൊള്ളലേറ്റു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. അരുണും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. […]
Read more

ചെന്നിത്തലയുടെ യുഎസ് സന്ദർശനം: KS അരുൺകുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സിപിഎം നേതാവ് കെഎസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.സുബിജ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന്റെ നടപടി. അരുണ്‍ കുമാര്‍, സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലന്‍കുട്ടി, ഷാജി ചാള്‍സ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി. വിമാനത്തില്‍ ഏറ്റവും […]
Read more

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമായിരുന്നു വ്യാപാരം. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 […]
Read more

യുപിഐ ചാർജ്: കേന്ദ്രത്തിനെതിരെ കോൺഗ്രസ്; സമിതി റിപ്പോർട്ടിൽ എതിർപ്പ് രേഖപ്പെടുത്താതെ അഞ്ച് എംപിമാർ

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്. എന്നാൽ എംഡിആർ സംവിധാനം ശുപാർശ ചെയ്ത പാർലമെന്ററി ധനകാര്യ സ്ഥിരം സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച യോഗത്തിൽ അഞ്ച് കോൺഗ്രസ് എംപിമാർ പങ്കെടുത്തിരുന്നുവെന്നും ആരും എതിർപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ. ബിജെപി എംപി ഭർതൃഹരി മഹ്താബ് അധ്യക്ഷനായ പാർലമെന്ററി ധനകാര്യ സ്ഥിരം സമിതി ഓഗസ്റ്റ് 12ന് അംഗീകരിച്ച 44-ാം റിപ്പോർട്ടിലാണ് യുപിഐ ഇടപാടുകൾക്ക് ഘട്ടങ്ങളായുള്ള […]
Read more

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണം പുരോഗമിക്കുന്ന എംഎൽഎയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറിങ് കേബിളുകളാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീട്ടിനുള്ളിലേക്ക് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നിർമാണ പ്രവർത്തനങ്ങളുടെ കരാറുകാരൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix