99ന്റെ നിറവിൽ ഡോ.എം ലീലാവതി; ‘ലീലാ മധുരത്തിന്’ എറണാകുളത്ത് തുടക്കം
എറണാകുളം: ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര സമിതി 99 സ്‌കൂളുകളിൽ ഒരേസമയം സംഘടിപ്പിക്കുന്ന ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് എറണാകുളം ശ്രീ രുദ്രവിലാസം സ്‌കൂളിൽ തുടക്കമായി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 18 വർഷമായി ‘വായനമധുരം’ എന്ന പേരിൽ വിവിധ സ്‌കൂളുകളിൽ സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ പുസ്തകോത്സവമാണ് ഇത്തവണ മലയാളത്തിന്റെ തറവാട്ടമ്മ എന്നറിയപ്പെടുന്ന ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ‘ലീലാ മധുരം’ എന്ന പേരിൽ സംഘടിപ്പിച്ചത്. […]
Read more