Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഒരാൾക്ക് എത്ര ലിറ്റർ മദ്യം വരെ കൈവശം വെക്കാം? ലംഘിച്ചാൽ എന്താണ് ശിക്ഷ? നിയമം പറയുന്നത് ഇങ്ങനെ

കേരള അബ്കാരി നിയമപ്രകാരം ഒരാൾക്ക് ലൈസൻസില്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്കായി വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ നിയമപരമായ പരിധികളുണ്ട്. ഈ നിശ്ചിത അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമായിട്ടാണ് കണക്കാക്കുന്നത്. എക്സൈസ് വകുപ്പ് നിർണ്ണയിച്ചിട്ടുള്ള നിയമപരമായ അളവുകൾ പ്രകാരം ഒരാൾക്ക് പരമാവധി 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL), 3.5 ലിറ്റർ ബിയറും, 3.5 ലിറ്റർ വൈനും കൈവശം സൂക്ഷിക്കാവുന്നതാണ്. കൂടാതെ 2.5 ലിറ്റർ കള്ളും, 2.5 ലിറ്റർ വിദേശ […]
Read more

കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കളമശ്ശേരിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു കിലോ കഞ്ചാവും എട്ട് ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ലഹരിവസ്തുക്കളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്ത് മാത്രമാണ് ലഭിക്കുക എന്നതിനാൽ കേരളത്തിന് വലിയ പ്രയോജനം ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകൽ സമയത്ത് വൈദ്യുതി ലഭ്യമാക്കുന്നത് നിലവിലെ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകില്ലെന്നും വൈകുന്നേരവും രാത്രിയിലുമുള്ള ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടുന്നതിനുള്ള സംവിധാനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ […]
Read more

100 കോടി രൂപയുടെ തട്ടിപ്പ് കേസ്; മുൻ മന്ത്രി അൻബിൽ മഹേഷിന്റെ വീടുകളിൽ സിസിബി പരിശോധന

ചെന്നൈ: 100 കോടി രൂപയിലേറെ ഉൾപ്പെട്ടതായി ആരോപണമുള്ള സ്വകാര്യ സ്കൂൾ അംഗീകാര തട്ടിപ്പ് കേസിൽ മുൻ തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) പരിശോധന നടത്തി. ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ അംഗീകാരം, സ്കൂൾ അപ്ഗ്രേഡ്, സ്ഥിരം അംഗീകാരം, കെട്ടിട അനുമതി തുടങ്ങിയവ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കേസിൽ ജൂണിൽ ബി.ടി. […]
Read more

​ഗൃഹനാഥന് നേരേ കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് മലയോര മേഖലയായ കട്ടിപ്പാറയിലാണ് സംഭവം. വെട്ടിഒഴിഞ്ഞ തോട്ടത്തിൽ താമസിക്കുന്ന കെ.കെ. അബ്ദുൽ ഖാദർ (59) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അബ്ദുൽ ഖാദറിന് നേരെ പെട്ടെന്ന് കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് കടന്നെത്തിയ കാട്ടുപന്നി ഖാദറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ […]
Read more

ജിയോ സിം ഉള്ളവർക്ക് ഫ്രീ ആയി കാൻവ ഉപയോ​ഗിക്കാം; ഓഫർ ഇങ്ങനെ

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കൈകോർത്ത് ജിയോയും കാൻവയും. ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അർഹരായ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ Canva Pro അല്ലെങ്കിൽ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം. പരമാവധി 4,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൈ ജിയോ ആപ്പിലൂടെ […]
Read more

KSEB തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് അപകടം ഉണ്ടായത്. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. ചെല്ലട്ട്പൊയിൽ കാളാംപുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബി തോട്ടി ജാനകിയെ തട്ടുകയായിരുന്നു. അപകടത്തിൽ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റു. ഉടൻ തന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായാണ് കെഎസ്ഇബി അധികൃതർ തോട്ടി കൊണ്ടുപോയത്.
Read more

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസ് തുറന്ന കോടതിയിൽ തന്നെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ സാക്ഷികൾ മഹാരാജാസ് കോളേജിലെ വിദ്യാർഥികളാണെന്ന പ്രതികളുടെ വാദവും […]
Read more

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. എന്നാൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയർന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണവുമായി എല്ലാവരും സഹകരിക്കണം. പിഎസ്‌സി ചെയർമാൻ എന്നത് […]
Read more

അന്തർസംസ്ഥാന പിടിച്ചുപറി സംഘത്തെ പിടികൂടി

വയനാട്: തിരുനെല്ലി ക്ഷേത്രത്തിലെ മാല കവർച്ച കേസിൽ മൂന്ന് സ്ത്രീകൾ കൂടി പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെയാണ് കർണാടകയിലെ മൽപെ ബീച്ചിൽ നിന്ന് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശിനി പൊന്നി (39) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix