Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തില്‍ ഇന്നും പവര്‍കട്ട് തുടരും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ വന്നതോടെ സംസ്ഥാനത്ത് പവർകട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്. അടുത്ത 15 ദിവസത്തേക്ക് കൂടി വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി അധിക വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി ശക്തമാക്കി. ഇതിന്റെ ഭാഗമായി എൻടിപിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായി കെഎസ്ഇബി ചെയർമാൻ ഇന്ന് കൂടിക്കാഴ്ച നടത്തും. എൻടിപിസി കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ വൈദ്യുതി വാങ്ങുന്നതിനുള്ള […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം പിറന്നാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം പിറന്നാൾ. 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗറിലാണ് മോദി ജനിച്ചത്. 2001 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹം 2014 മെയ് മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ചെറുപ്പത്തിൽ ആർഎസ്എസുമായി പ്രവർത്തനം ആരംഭിച്ച മോദി പിന്നീട് ബിജെപിയുടെ സംഘടനാ രംഗത്ത് സജീവമായി. 1987ൽ ഗുജറാത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. പ്രധാനമന്ത്രിയായ കാലയളവിൽ അയോധ്യയിലെ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക […]
Read more

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഇടുക്കിയിലും സെപ്റ്റംബർ 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ശനിയാഴ്ചയോടെ […]
Read more

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നിർദേശത്തിനെതിരെ സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന നിർദേശത്തിനെതിരെ സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ ആരോപിച്ചു. മൃഗശാലയുടെ സ്ഥലം മുതലാളിമാർക്ക് കൈമാറാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വാണിജ്യ ലക്ഷ്യത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിലെ നിലവിലെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശമാണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
Read more

ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

വയനാട്: ബെംഗളൂരു–മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോം സ്വദേശി മോന്തോൽ അഫ്രീന (23) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. അഫ്രീനയുടെ ഭർത്താവ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ഉവൈസാണ് കാർ ഓടിച്ചിരുന്നത്. മൂന്ന് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. സഹോദരനെയും ഭാര്യയെയും ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിടതിയിൽവെച്ച് കാർ അപകടത്തിൽപ്പെട്ടത്. ഉവൈസിനും അഫ്രീനയ്ക്കും പുറമെ ഉവൈസിന്റെ മാതാവ് സാജിദ, സഹോദരി സഹല, സഹലയുടെ […]
Read more

മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ ശശിധരൻ കർത്തയും

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത കോടതിയെ സമീപിച്ചു. 2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ഇഡി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് കർത്തയ്ക്കുവേണ്ടി സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണം. ആരോഗ്യനില മോശമായിരുന്നിട്ടും ചോദ്യം ചെയ്യൽ തുടർന്നുവെന്നും, ഡോക്ടർമാർ ചോദ്യം ചെയ്യൽ തുടരരുതെന്ന് നിർദേശിച്ചിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചോദ്യം ചെയ്യുന്നതിനിടെ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് […]
Read more

മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുന്ന പോലീസ് നടപടികൾ അവസാനിപ്പിക്കണം: ഡിജിറ്റൽ മീഡിയ അസോസിയേഷൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന പോലീസ് നടപടി ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA). കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായ അന്വേഷണങ്ങളാകാം. എന്നാൽ, മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നതും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുന്നതും വാർത്താ സംപ്രേഷണം മുടക്കുന്നതും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഭാവിയിൽ ഉണ്ടാകുന്ന അന്വേഷണങ്ങളിൽ പോലും മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയോ മാധ്യമപ്രവർത്തകരുടെ കൃത്യനിർവഹണത്തെയോ ബാധിക്കുന്ന രീതിയിലുള്ള സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഡിജിറ്റൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പി. നന്ദകുമാറും […]
Read more

EPFO ശമ്പള പരിധി ഉയർത്തി കേന്ദ്രം; ഇനി മുതൽ 25,000

ന്യൂഡല്‍ഹി: എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)ല്‍ ശമ്പളപരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള 15,000ത്തില്‍ നിന്ന് 25,000 ആക്കിയാണ് ശമ്പളപരിധി ഉയര്‍ത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇപിഎഫ് ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് ഇപിഎഫിലെ ശമ്പളപരിധിയില്‍ മാറ്റം വരുത്തുന്നത്. ഇതോടെ 51 ലക്ഷം പേര്‍ക്ക് ഇപിഎഫിന്റെ കവറേജ് ലഭിക്കും. സാമൂഹിക സുരക്ഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 2004 മുതല്‍ 2014 വരെ ഇപിഎഫ് ശമ്പളപരിധി ഉയര്‍ത്തിയിരുന്നില്ല. 2014ലാണ് ശമ്പളപരിധി 15,000 രൂപയായി […]
Read more

ട്രൈബൽ സ്കൂളുകളിലെ പ്രശ്നങ്ങൾ തുറന്നു കാട്ടും; ‘ആദിവാസി സ്കൂൾ ടീക് കരോ’ ക്യാമ്പയിനുമായി CJP

ന്യൂഡൽഹി: രാജ്യത്തെ ആദിവാസി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും പരിശോധിക്കുന്നതിനായി ‘ആദിവാസി സ്കൂൾ ടീക് കരോ’ ക്യാമ്പയിനുമായി സിജെപി. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സിജെപി കൺവീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ ട്രൈബൽ സ്കൂളുകൾ സിജെപി പ്രവർത്തകർ സന്ദർശിക്കുകയും അവിടുത്തെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ ഇടപെടുകയും ചെയ്യുമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലടക്കം നിരവധി ട്രൈബൽ സ്കൂളുകൾ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണെന്നും ചില സ്കൂളുകളുടെ അവസ്ഥ മന്ത്രിമാരുടെ വളർത്തുമൃഗങ്ങൾക്ക് പോലും […]
Read more

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു

തൃശ്ശൂർ: ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിയായ യുവതിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകൾ, മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥിനിയായ 20കാരി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിൽ കയറുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ ചാവക്കാട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix